മമ്മൂട്ടിച്ചിത്രം കണ്ണുതുറപ്പിക്കും: രഞ്ജിത്









ബാവുട്ടിയുടെ നാമത്തില്* എന്ന തന്*റെ പുതിയ സിനിമ സമൂഹത്തിന്*റെ കണ്ണുതുറപ്പിക്കുന്നതാകുമെന്ന് രഞ്ജിത്. ജി എസ് വിജയന്* സംവിധാനം ചെയ്ത ചിത്രത്തിന്*റെ രചനയും നിര്*മ്മാണവും രഞ്ജിത് ആണ് നിര്*വഹിക്കുന്നത്.


സ്ത്രീ-പുരുഷ ബന്ധങ്ങളിലെ താളപ്പിഴകളെപ്പറ്റി ഈ സിനിമ സംസാരിക്കുന്നു. വീട്ടകങ്ങളില്* തന്നെ സംഘര്*ഷങ്ങള്* സൃഷ്ടിക്കപ്പെടുന്നു. ആത്*മഹത്യകളെപ്പറ്റിയും കൊലപാതകങ്ങളെപ്പറ്റിയുമുള്ള വാര്*ത്തകളുമായി പത്രങ്ങളെത്തുന്നു. വിട്ടുവീഴ്ച ചെയ്യാനും ക്ഷമിക്കാനുമുള്ള പ്രവണതയെ മലയാളിയുടെ ഈഗോയും കപടനാട്യങ്ങളും തടയുന്നു. ഈ ചിത്രം ഇക്കാര്യങ്ങളിലൊക്കെ മലയാളിയുടെ കണ്ണുതുറപ്പിക്കുന്ന സിനിമയായിരിക്കും - രഞ്ജിത് വ്യക്തമാക്കി.

ഡിസംബര്* 21നാണ് ബാവുട്ടിയുടെ നാമത്തില്* പ്രദര്*ശനത്തിനെത്തുന്നത്. സെവന്* ആര്*ട്സാണ് ചിത്രം വിതരണം ചെയ്യുന്നത്.

സേതു എന്ന ധനാഢ്യന്*റെ കാര്* ഡ്രൈവര്* ബാവുട്ടിയായാണ് മമ്മൂട്ടി ഈ സിനിമയില്* വേഷമിടുന്നത്. സേതുവായി ശങ്കര്* രാമകൃഷ്ണന്* അഭിനയിക്കുന്നു. സേതുവിന്*റെ ഭാര്യ വനജയായി കാവ്യാമാധവനും അവരുടെ വീട്ടിലെ വേലക്കാരിയായി കനിഹയും ഒരു അതിഥിവേഷത്തില്* റിമ കല്ലിങ്കലും എത്തുന്നു.

അനാഥനാണ് ബാവുട്ടി. വേണ്ടപ്പെട്ടവര്* ആരും ഇല്ലാത്തതുകൊണ്ടുതന്നെ മറ്റുള്ളവരെല്ലാം അയാള്*ക്ക് വേണ്ടപ്പെട്ടവരാകുന്നു. തന്*റെ മുതലാളിയുടെ ജീവിതം അയാളെ ആശങ്കപ്പെടുത്തുന്നതും അതുകൊണ്ടാണ്.

എടുത്താല്* പൊങ്ങാത്ത കഥയോ ഭൂമികുലുക്കുന്ന വഴിത്തിരിവുകളോ ഈ സിനിമയില്* ഇല്ലെന്ന് സംവിധായകന്* ജി എസ് വിജയന്* വ്യക്തമാക്കി. അടിസ്ഥാനപരമായി ഇതൊരു കുടുംബകഥയാണ്. കുറച്ച് മനുഷ്യരുടെ ജീവിതത്തിലൂടെ കടന്നുപോകുകയാണ്. നര്*മ്മത്തിലൂടെയാണ് കഥ പറയുന്നത് - ജി എസ് വിജയന്* പറഞ്ഞു.