പരുക്കിനെത്തുടര്*ന്ന് ഒന്നരവര്*ഷത്തോളമായി കളിക്കളത്തില്* നിന്ന് വിട്ടുനിന്ന മലയാളി ക്രിക്കറ്റര്* പേസര്* എസ് ശ്രീശാന്ത് ഫീല്*ഡിലേക്ക് തിരികെയെത്തുന്നു.


ത്രിപുരയ്ക്കെതിരെ അഗര്*ത്തലയില്* നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമില്* ശ്രീശാന്ത് ഉണ്ടാകുമെന്നാണ് സൂചന. രഞ്ജിയില്* ഈ സീസണില്* ഒരു ജയം പോലും നേടാന്* കഴിയാതെ തകര്*ന്നുപോയ കേരള ടീമിനെ കരകയറ്റാന്* ശ്രീശാന്തിന്റെ തിരിച്ചുവരവ് സഹായകരമാകും.

2011 ലോകകപ്പ് നേടിയ ഇന്ത്യന്*ടീമില്* അംഗമായിരുന്ന ശ്രീശാന്ത് അതിനുശേഷം പരുക്ക് വഷളായതിനെത്തുടര്*ന്ന് ദേശീയ ടീമില്* നിന്ന് തിരഞ്ഞെടുക്കപ്പെട്ടില്ല. കാല്*പ്പാദത്തിലെ അസ്ഥിക്കാണ് പരിക്കേറ്റിരുന്നത്. പരിക്ക് ഭേദമാക്കാനായി ഇംഗ്ളണ്ടില്* വിദഗ്ദ്ധ ശസ്ത്രക്രിയയ്ക്ക് വിധേയനായി. പിന്നീട് ബാംഗ്ളൂരില്* നാഷണല്* ക്രിക്കറ്റ് അക്കാഡമിയില്* വിശ്രമത്തിലും പരിശീലനത്തിലുമായിരുന്നു.

ക്രിക്കറ്റ് കളത്തിലേക്ക് വീണ്ടും തിരിച്ചുവരാന്* കഴിഞ്ഞത് ദൈവാനുഗ്രഹമായി കരുതുന്നുവെന്നും. കേരളത്തിനുവേണ്ടി ഈ സീസണില്* കളിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇന്ത്യന്* ടീമില്* തിരിച്ചെത്താനുള്ള ശ്രമങ്ങള്* ഈ രഞ്ജിയോടെ തുടങ്ങുമെന്നും. എല്ലാവരുടേയും പ്രാര്*ത്ഥനകളുണ്ടാകണമെന്നും ശ്രീശാന്ത് പറഞ്ഞു.


More stillsKeywords:Cricket pacer,Sreesanth,Indian team,operation,accident,God Bless,cricket news,sports news