ഗൌതം ഗംഭീറിന്റെ പെരുമാറ്റം ശരിയല്ലെന്നും സ്വന്തം കാര്യം മാത്രം നോക്കുന്ന സ്വാഭാവമാണ് ഗംഭീറിന്റേതെന്നും ടീം ഇന്ത്യയുടെ നായകന്* ധോണി.


ഗംഭീര്* സ്വാര്*ഥനാണെന്നും ടീമിനു വലിയ കുഴപ്പങ്ങള്* സ്വന്തം കാര്യം മാത്രം നോക്കുന്ന ഗംഭീര്* ഉണ്ടാക്കുന്നുവെന്നും കാണിച്ച് ധോണി ബിസിസിഐയ്ക്ക് പരാതി നല്*കിയിരിക്കുകയാണ്.

വാലറ്റത്തു നിന്നും ബാറ്റിംഗ് സ്പെഷ്യലിസ്റ്റല്ലാതിരുന്നിട്ടും കൊല്*ക്കത്ത ടെസ്റ്റില്* 91 റണ്*സ് എടുത്ത് അശ്വിന്* ടീമിനെ രക്ഷിച്ചെന്നും അശ്വിനാകാമെങ്കില്* എന്തുകൊണ്ട് ഗംഭീറിനായിക്കൂടെന്നും ക്യാപ്റ്റന്* ആരോപണമുന്നയിച്ചു.

ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയില്* കൊല്*ക്കത്തയില്* ഒന്നാം ഇന്നിംഗ്സില്* സെവാഗും രണ്ടാം ഇന്നിംഗ്സില്* പുജാരയും പുറത്തു പോകാന്* കാരണമായത് ഗംഭീറായിരുന്നുവെന്നും ക്യാപറ്റന്* തുറന്നടിച്ചു.

ക്യാപ്റ്റന്*സി ഗംഭീര്* ചോദ്യം ചെയ്യുമെന്ന് ധോണി ഭയക്കുന്നുണ്ടെന്നും അതാണ് സെവാഗിനോടെന്നതു പൊലെ ഗംഭീറിനെതിരെയും ധോണി ആരോപണമുന്നയിക്കുന്നതെന്ന് ഗംഭീറിനോടടുത്ത വൃത്തങ്ങള്* പ്രതികരിച്ചു.
ധോണിക്ക് പകരം ഗൗതം ഗംഭീറിനെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായും പരിഗണിക്കാവുന്നതാണെന്നും അമര്നാഥ് അഭിപ്രായപ്പെട്ടിരുന്നു.More stills


Keywords:M S Dhoni, Goutham Gambheer,Captancy,Sewag,test team,BCCI,cricket news,sports news