ബോളിവുഡ് സുന്ദരി ഇഷ ഷെര്*വാണി മലയാളത്തിലെത്തുന്നു. നിവിന്* പോളിയുടെ നായികയായാണ് ഇഷയുടെ വരവ്. അമല്* നീരദിന്*റെ നേതൃത്വത്തില്* ഒരുങ്ങുന്ന ‘അഞ്ചു സുന്ദരികള്*’ എന്ന ലവ് ആന്തോളജി ചിത്രത്തിലെ ഒരു സെഗ്*മെന്*റിലാണ് ഇഷയും നിവിന്* പോളിയും ഒന്നിക്കുന്ന അരമണിക്കൂര്* പ്രണയചിത്രമുള്ളത്. സമീര്* താഹിര്* ആണ് ഈ സെഗ്*മെന്*റിന്*റെ സംവിധായകന്*.


“യാദൃശ്ചികമായി കണ്ടുമുട്ടുന്ന രണ്ടുപേരുടെ ജീവിതമാണ് ഈ ലഘുചിത്രത്തിന്*റെ പ്രമേയം. ഇവര്* തമ്മില്* പ്രണയത്തിലാകുന്നു. തീര്*ത്തും അപരിചിതരായ രണ്ടുപേരുടെ പ്രണയം എന്നതാണ് കൌതുകം” - സമീര്* താഹിര്* വ്യക്തമാക്കുന്നു.

അര മണിക്കൂര്* വീതം ദൈര്*ഘ്യമുള്ള അഞ്ച് പ്രണയകഥകള്* അടങ്ങിയ ആന്തോളജി ചിത്രമാണ് അഞ്ചു സുന്ദരികള്*. അമല്* നീരദ് പ്രൊഡക്ഷന്*സാണ് ഈ സിനിമ നിര്*മ്മിക്കുന്നത്.

സുഭാഷ് ഘായ് സംവിധാനം ചെയ്ത ‘കിസ്*ന’ എന്ന സിനിമയിലൂടെയാണ് ഇഷ ഷെര്*വാണി ബോളിവുഡില്* അരങ്ങേറിയത്. എന്നാല്* ആ സിനിമ ഒരു പരാജയമായിരുന്നു. അതിന് ശേഷം കുറച്ച് ഹിന്ദിച്ചിത്രങ്ങളില്* അഭിനയിച്ചിരുന്നു. ഒരു ഡാന്*സ് റിയാലിറ്റി ഷോയിലെ പെര്*ഫോമന്*സിലൂടെ അടുത്തിടെ ഇഷ വീണ്ടും വാര്*ത്തകളില്* നിറഞ്ഞിരുന്നു.


Isha Sherwani more s
tills



Keywords:Nivin Pauly,Kisna,Subhash Khay,,Bollywood queen,reality show,
Isha Sherwani images,Amal Neerad,malayalam film news