അജിത്തിന് തമിഴകത്ത് ഒരു വിളിപ്പേരുണ്ട് - തല എന്നാണ് അത്. അല്ലെങ്കില്*, ഇന്ന് ഇന്ത്യന്* സിനിമയ്ക്ക് ഒരു തലയേ ഉള്ളൂ - അത് അജിത്താണ്. ഇനിഷ്യല്* കളക്ഷന്*റെ രാജാവാണ് അജിത്. താരപദവി തലയിലേറ്റി നടക്കാത്ത, മണ്ണില്* ചവിട്ടി നടക്കുന്ന മനുഷ്യന്*. സ്വന്തം ഫാന്*സ് അസോസിയേഷന്* പ്രവര്*ത്തകരുടെ പ്രവര്*ത്തനങ്ങള്* അതിരുകടന്നപ്പോള്* ഫാന്*സ് അസോസിയേഷന്* പിരിച്ചുവിട്ട് മാതൃക കാട്ടി അജിത്. ഒരു അസോസിയേഷന്*റെ ചട്ടക്കൂടില്ലെങ്കിലും ലക്ഷക്കണക്കിന് തല ആരാധകര്* അജിത് ചിത്രം റിലീസാകുമ്പോള്* തിയേറ്ററില്* തിങ്ങി നിറയുന്നു. ആര്*പ്പ് വിളിക്കുന്നു. തല നീണാള്* വാഴട്ടെ!


പുതിയ വാര്*ത്ത, അജിത്തിന്*റേതായി അടുത്ത വര്*ഷം വരുന്ന ഒരു സിനിമയുടെ പേര് സൃഷ്ടിക്കുന്ന കൌതുകമാണ്. തല എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംവിധാനം എ ആര്* മുരുഗദോസ്. തുപ്പാക്കി ഹിന്ദി പതിപ്പിന് ശേഷം തലയുടെ ജോലികള്* ആരംഭിക്കാനാണ് മുരുഗദോസ് പ്ലാന്* ചെയ്തിരിക്കുന്നത്.

രസകരമായ വേറൊരു കാര്യമുണ്ട്. മുരുഗദോസ് സംവിധാനം ചെയ്ത ആദ്യചിത്രം ദീനയില്* അജിത്തായിരുന്നു നായകന്*. ആ സിനിമയില്* അജിത്തിന്*റെ ക്യാരക്ടറിന് തല എന്നായിരുന്നു വിളിപ്പേര്. ദീന ഇറങ്ങിക്കഴിഞ്ഞതിന് ശേഷമാണ് അജിത്തിനെ എല്ലാവരും തല എന്ന് വിളിക്കാന്* തുടങ്ങിയത്.

തുപ്പാക്കിയിലൂടെ വിജയ്ക്ക് ഒരു മെഗാഹിറ്റ് സമ്മാനിച്ച മുരുഗദോസ് അതിനും മുകളില്* ഒരു വിജയം അജിത്തിന് സമ്മാനിക്കാനാണ് തലയിലൂടെ ഒരുങ്ങുന്നത്. തല എന്ന ടൈറ്റില്* ആരാധകര്* ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഒരു ഹൈ സ്പീഡ് ആക്ഷന്* എന്*റര്*ടെയ്നറായി തല അവതരിപ്പിക്കാനാണ് സംവിധായകന്*റെ ശ്രമം.

അജിത് ഇപ്പോള്* സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയിലും വിഷ്ണുവര്*ദ്ധന്*റെ സിനിമയിലും ഒരേസമയം അഭിനയിച്ചുവരികയാണ്. ഇവയുടെ ജോലികള്* 2013 ആദ്യമാസങ്ങളില്* അവസാനിക്കും. പിന്നീട് തല തലയില്* അഭിനയിച്ചുതുടങ്ങും!Ajith More stills


Keywords:Thala,Ajith,Siruthai ,shiva,Vishnuvardhan,Dheena,Murugodas,Ajith Fans