Results 1 to 2 of 2

Thread: മരച്ചീനി കഴിച്ചാല്* ആരോഗ്യപ്രശ്നങ്ങളോ ?

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default മരച്ചീനി കഴിച്ചാല്* ആരോഗ്യപ്രശ്നങ്ങളോ ?


    മരച്ചീനി രുചിക്കാത്ത മലയാളിയുണ്ടാവില്ല. മരച്ചീനിയുടെ ഉത്ഭവം തെക്കേ അമേരിക്കയിലെ ബ്രസീലിലാണെങ്കിലും പതിനേഴാം നൂറ്റാണ്ടില്* പോര്*ട്ടുഗീസുകാര്* മുഖേനയാണ് മരച്ചീനി ഇന്ത്യയില്* പ്രചരിച്ചത്.ഭക്ഷണരീതിയില്* കാലത്തിനൊത്തുളള മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇന്നും മലയാളിക്കു പ്രിയപ്പെട്ട ഭക്ഷണമാണു മരച്ചീനി. എന്നാല്* മരച്ചീനി കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു
    ണ്ട് എന്ന അഭിപ്രായം ചിലര്*ക്കെങ്കിലുമുണ്ട്. ഇപ്പോള്* മരച്ചീനി മുഖ്യാഹാരമായി ആരുംതന്നെ കഴിക്കുന്നില്ല. സാമ്പത്തിക നിലയും ജീവിതനിലവാരവും മാറിയപ്പോള്* മരച്ചീനിയെ മാത്രം ആശ്രയിക്കുന്ന സ്ഥിതിയും മാറി. വളരെയധികം കലോറിമൂല്യമുളള ആഹാരമാണ് മരച്ചീനി. ഇതില്* 87 ശതമാനവും കാര്*ബോഹൈഡ്രേറ്റ് അഥവാ അന്നജമാണ്.
    മരച്ചീനി അമിതമായി കഴിക്കുന്നവരില്* കാണപ്പെടുന്ന രോഗങ്ങള്*
    പണ്ട് മരച്ചീനിമാത്രം പ്രധാന ആഹാരമായി കഴിച്ചിരുന്നവരുടെ ഇടയില്* പാന്*ക്രിയാസ് ഗ്രന്ഥിയിലുളള രോഗങ്ങള്* കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.. കൂടുതല്* മരച്ചീനി കഴിക്കുന്നവരില്* പാന്*ക്രിയാസില്* കല്ലുകള്* ധാരാളമുളളതായും അങ്ങനെയുളളവര്*ക്ക് പ്രമേഹസാധ്യത കൂടുതലാണെന്നും കണ്ടെത്തി. പാന്*ക്രിയാസിലുണ്ടാകുന്ന കല്ലുകള്* വയറ്റിനുളളില്* നല്ല വേദനയുണ്ടാക്കുന്നു. പുറകോട്ടു ചാരിയിരിക്കുമ്പോഴും മലര്*ന്നു കിടക്കുമ്പോഴുമായിരിക്കും വയറ്റില്* വേദന അനുഭവപ്പെടുന്നത്. മുമ്പോട്ടു ചാഞ്ഞിരുന്നാലും കമിഴ്ന്നുകിടന്നാലും ഈ വേദനയ്ക്ക് കുറച്ചു ശമനം കിട്ടാറുണ്ട്. ഇന്ന് ആഗ്നേയഗ്രന്ഥിയിലെ കല്ലുകള്*കൊണ്ട് പ്രമേഹം ഉണ്ടാകുന്നത് വളരെ കുറവാണ്. പാന്*ക്രിയാസ് ഗ്രന്ഥിയുടെ ഏതുവീക്കത്തിനും പാന്*ക്രിയൈറ്റൈറ്റിസ് എന്നാണു പറയുന്നത്. ഈ രോഗത്തിന്റെ കാരണങ്ങളില്* ഒന്നുമാത്രമാണ് അമിതമായ മരച്ചീനി ഉപയോഗം
    മരച്ചീനി അമിതമായി കഴിക്കുന്നതുമൂലം പ്രധാനമായുണ്ടാകുന്ന മറ്റൊരു രോഗമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കം. കപ്പയില്*നിന്നും ലിനാമറിന്* എന്ന പദാര്*ത്ഥം ശരീരത്തിനുളളിലെത്തുമ്പോള്* അതില്* നിന്ന് ഹൈഡ്രോസൈനിക് ആസിഡ് വീണ്ടും തയോസൈനേറ്റ് എന്ന പദാര്*ത്ഥമായി മാറുന്നു. തയോസൈനേറ്റ് ആണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്*ത്തനത്തെ തടസ്സപ്പെടുത്തുന്നത്. തൈറോയ്ഡ് ഗ്രന്ഥി ഉണ്ടാക്കുന്ന ഹോര്*മോണായ തൈറോക്സിന്റെ എഴുപതുശതമാനവും അയഡിന്* ആണ്.
    വേണ്ടത്ര അയഡിന്* ഭക്ഷണത്തില്* ഉള്*പ്പെടുത്തിയില്ലെങ്കില്* തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്*ത്തനം തകരാറിലാവും. ഭക്ഷണത്തില്*കൂടി അയോഡിന്* ശരീരത്തിനു ലഭിച്ചാലും കപ്പയില്*നിന്നു ശരീരത്തിലുണ്ടാകുന്ന തയോസൈനേറ്റ്, അയോഡിന്* തൈറോയ്ഡ് ഗ്രന്ഥിയിലേക്ക് കയറുന്നതിനെ തടസ്സപ്പെടുത്തുന്നു. ശരീരത്തിനാവശ്യമായ തൈറോക്സിന്* എന്ന ഹോര്*മോണിന്റെ ഉത്പാദനം തൂലം കുറയുന്നു. ഇതിന്റെ ഫലമാ.യി തൈറോയ്ഡ് ഗ്രന്ഥിയിലെ കോശങ്ങള്* കൂടുതലായി പ്രവര്*ത്തിക്കുകയും ഗ്രന്ഥിക്ക് വീക്കമുണ്ടാവുകയും ചെയ്യുന്നു. ഇതാണ് ഗോയിറ്റര്* അഥവാ കണ്ഠവീക്കം.
    ദിവസേന കുറച്ചുമാത്രം കപ്പ കഴിക്കുന്നതുകൊണ്ട് ഗോയിറ്റര്* രോഗം ഉണ്ടാവില്ല. മരച്ചീനിയോടൊപ്പം മീനും കൂടി കഴിച്ചാല്* മീനിലുളള അയോഡിന്*, ശരീരത്തിനു ലഭിക്കുന്നു. ചാള, അയല തുടങ്ങിയ കടല്* മത്സ്യങ്ങളില്* ധാരാളം അയോഡിന്* ഉണ്ട്. ദിവസേന ഇരുന്നൂറു ഗ്രാം കപ്പ ഭക്ഷണത്തില്* ഉള്*പ്പെടുത്തിയാല്* ഒരു കുഴപ്പവുമില്ല.
    പ്രമേഹമുളളവര്* കപ്പ കഴിക്കുന്നത് വളരെ കുറയ്ക്കണം. കാരണം മരച്ചീനിയുടെ ഭൂരിഭാഗവും പഞ്ചസാരയുണ്ടാക്കുന്ന അന്നജമാണ്. പ്രമേഹമില്ലാ ത്തവര്*ക്ക് എത്ര അന്നജം കഴിച്ചാലും ആഗ്നേയഗ്രന്ഥിയില്* നിന്നു വേണ്ടത്ര ഇന്*സുലിന്* ഉത്പാദിപ്പിച്ച് ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചുകൊളളും.
    മരച്ചീനിയിലുളള സയനൈഡിന്റെ അംശം മാറ്റാം
    മരച്ചീനിയില്* രണ്ടുതരം സൈനഡുകളുണ്ട്. ലിനാമറിനും ലോട്ടോസ്ട്രാലി നും. ലിനാമറിന്* എന്ന സൈനോഗ്ളൂക്കോസൈഡാണ് നേരിയ അളവില്* മരച്ചീനിയിലുളള രണ്ടുതരം സയനൈഡുകളില്* പ്രധാനം ഇതിന് നാടന്*ഭാഷയില്* കട്ട് എന്നു പറയും.
    മരച്ചീനിയിലുളള സയനൈഡിന്റെ അംശം ശരിയായ പാചകരീതിയിലൂടെ പൂര്*ണ്ണമായും മാറ്റാവുന്നതാണ്. ഒരു കിലോഗ്രാം മരച്ചീനി വേവിക്കുന്നതിന് അഞ്ചുലിറ്റര്* വെളളം ഉപയോഗിക്കണം എന്നാണ് കേന്ദ്രകിഴങ്ങുവര്*ഗ്ഗ ഗവേഷണകേന്ദ്രം നിര്*ദ്ദേശിക്കുന്നത്.
    മരച്ചീനി ചെറിയ കഷണങ്ങളായി അരിഞ്ഞിട്ടുവേണം വേവിക്കാന്*. മരച്ചീനി തണുത്ത വെളളത്തിലേക്ക് ഇട്ടിട്ട് തിളപ്പിക്കുകയാണു വേണ്ടത്. വെളളം തിളപ്പിച്ച ശേഷം അതിലേക്ക് മരച്ചീനിയിടാന്* പാടില്ല. തിളച്ച വെളളത്തിലേക്ക് മരച്ചീനി ഇടുമ്പോള്* മരച്ചീനിയിലെ വിഷാംശത്തെ സ്വതന്ത്രമാക്കുന്ന എന്*സൈമുകള്* നിര്*വീര്യമാക്കപ്പെടുന്നു. വിഷാംശം സ്വതന്ത്രമായെങ്കില്* മാത്രമേ വെളളത്തില്* ലയിച്ച് പുറത്ത് പോകുകയുളളൂ. ഇതേ കാരണംകൊണ്ട് മരച്ചീനി പ്രഷര്* കുക്കറില്* പാകം ചെയ്യാന്* പാടില്ല. കട്ട് കൂടുതലുളള കപ്പയാണെങ്കില്* രണ്ടുമൂന്നു പ്രാവശ്യം വെളളം മാറ്റണം. തിളവരുമ്പോള്*ത്തന്നെ വെളളം ഊറ്റിയശേഷം ഒന്നോരണ്ടോ പ്രാവശ്യംകൂടി വെളളമൊഴിച്ച് വേവിക്കാവുന്നതാണ്.
    ഉണക്കിയെടുക്കുന്ന മരച്ചീനി എപ്പോഴും കട്ടിയുളള കഷണങ്ങളായി മുറിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മരച്ചീനിയിലുളള സയനൈഡ് സ്വതന്ത്രമാക്കപ്പെടുന്ന പ്രക്രിയ ഫലപ്രദമായി നടക്കുന്നു. വലിയ കഷണങ്ങള്* ഉണങ്ങാന്* കൂടുതല്* സമയമെടുക്കുമ്പോള്* അതിലെ ജലാംശം സാവധാനമേ നഷ്ടപ്പെടുന്നുളളൂ. സയനൈഡ് സ്വതന്ത്രമാക്കപ്പെടുന്ന പ്രക്രിയയ്ക്ക് ജലാംശം ആവശ്യമാണ്. ഇങ്ങനെ സ്വതന്ത്രമാക്കപ്പെടുന്ന സയനെഡ്, കപ്പ വെയിലത്ത് ഉണങ്ങുമ്പോള്* പൂര്*ണ്ണമായും അന്തരീക്ഷത്തിലേക്കു പോകുന്നു.
    നീലനിറത്തിലുളള വരകള്* അപകടകാരിയല്ല
    രണ്ടുമൂന്നു ദിവസം സൂക്ഷിക്കുന്ന കപ്പയുടെ പുറംതൊലിയും അകത്തെ തൊലിയും നീക്കം ചെയ്യുമ്പോള്* ചിലപ്പോള്* നീലനിറത്തിലുളള വരകള്* കാണാറുണ്ട്. മരച്ചീനിയിലുളള വിഷാംശവുമായി ഇതിന് യാതൊരു ബന്ധവുമില്ല.
    മരച്ചീനിയിലുളള പോളിഫീനോളുകള്* ഓക്സീകരണം നടക്കുന്നതുവഴിയാണ് നീലനിറത്തിലുളള പിഗ്മെന്റൂകള്* അഥവാ വര്*ണ്ണകങ്ങള്* ഉണ്ടാവുന്നത്. പോളിഫീനോളുകള്* പോഷകങ്ങള്*ക്ക് എതിരായി പ്രവര്*ത്തിക്കുന്ന. പദാര്*ത്ഥങ്ങളാ യിട്ടാണ് ഒരു കാലത്ത് കരുതിയിരുന്നത്. എന്നാല്* ഇവ ശരീരത്തിനു ഗുണം ചെയ്യുന്ന പദാര്*ത്ഥങ്ങളായാണ് പഠനങ്ങളില്* തെളിഞ്ഞത്. മരച്ചീനിയുടെ നീലനിറം അതു വേവുന്ന പ്രക്രിയയെ ബാധിക്കുമെങ്കിലും അതു ശരീരത്തിന് ഒട്ടും ഹാനികരമല്ല.
    മരച്ചീനി നല്ല ആഹാരം
    ശരീരത്തിനാവശ്യമായ ഊര്*ജ്ജം പ്രദാനം ചെയ്യുന്ന നല്ലൊരു ആഹാരമാണ് മരച്ചീനി. കപ്പയുടെ കൂടെ മീനും കഴിച്ചാല്* നല്ലൊരു സമീകൃതാഹാരമായി.. മരച്ചീനിയില്* കൂടുതല്* നാരുകള്* ഉളളതിനാല്*, ഇതുകഴിച്ചാല്* മലശോധനയ്ക്കു പ്രശ്നമുണ്ടാകില്ല. നാരുകളടങ്ങിയ ഭക്ഷണ പദാര്*ത്ഥങ്ങള്* ശരീരത്തിലെ കൊളസ്ട്രോളിന്റെ ആഗിരണത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

    More stills



    Keywords:Tapioca,Maracheeni,kerala food,portugeese,pigment

  2. #2
    Join Date
    Sep 2003
    Location
    india
    Posts
    11,527

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •