'കര്*മ്മയോദ്ധ’ ഈ മാസം 21ന് തിയേറ്ററുകളിലെത്തുകയാണ്. ക്രിസ്മസിന് തിയേറ്ററുകള്* ഭരിക്കാന്* വീണ്ടും ഒരു മോഹന്*ലാല്* ചിത്രം. ഈ സിനിമ മോഹന്*ലാലിന് തുടര്*ച്ചയായ നാലാമത്തെ സൂപ്പര്*ഹിറ്റ് വിജയം സമ്മാനിക്കുമോ എന്നറിയാന്* കാത്തിരിക്കുകയാണ് ആരാധകര്*. എന്നാല്* കര്*മ്മയോദ്ധയുടെ കഥ തന്*റേതാണെന്ന് അവകാശപ്പെട്ട് തിരക്കഥാകൃത്ത് റെജി മാത്യു കോടതിയില്* ഹര്*ജി ഫയല്* ചെയ്തു.

മേജര്* രവി തന്*റെ കൈയില്* നിന്ന് ചില ഉപാധികളോടെ കഥ വാങ്ങുകയായിരുന്നെന്നും എന്നാല്* തനിക്ക് ക്രെഡിറ്റ് നല്*കാതെയാണ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നതെന്നും റെജി മാത്യു ആരോപിക്കുന്നു. ‘കര്*മ്മയോദ്ധ’യുടെ റിലീസ് തടയണമെന്നാണ് റെജിമാത്യുവിന്*റെ ആവശ്യം.

മുമ്പ് ‘കണ്ണാടിക്കടവത്ത്’ എന്ന സിനിമ താനാണ് സംവിധാനം ചെയ്തതെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ചരിത്രം റെജി മാത്യുവിനുണ്ട്. ആ സിനിമയുടെ സംവിധായകന്*റെ സ്ഥാനത്ത് സൂര്യന്* കുനിശ്ശേരിയായിരുന്നു. എന്നാല്* സൂര്യനല്ല, താനാണ് ചിത്രം സംവിധാനം ചെയ്തതെന്നായിരുന്നു റെജി മാത്യുവിന്*റെ അവകാശവാദം.

വംശം, ആയിരം മേനി, ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇന്* ആക്ഷന്* തുടങ്ങിയ സിനിമകള്*ക്കും റെജി മാത്യു തിരക്കഥ രചിച്ചിട്ടുണ്ട്. എന്നാല്* ചില മെക്സിക്കന്* സിനിമകളുടെ പ്രചോദനത്തില്* നിന്നാണ് തനിക്ക് കര്*മ്മയോദ്ധയുടെ കഥ ലഭിച്ചതെന്ന് മേജര്* രവി വ്യക്തമാക്കുന്നു. ചില മെക്സിക്കന്* സിനിമകളാണ് കര്*മ്മയോദ്ധയുടെ ചിന്തയിലേക്ക് വഴിതിരിച്ചുവിട്ടത്.

“ധാരാളം ഇംഗ്ലീഷ് - മെക്സിക്കന്* സിനിമകള്* കാണുന്നയാളാണ് ഞാന്*. മെക്സിക്കന്* സിനിമകളില്* പത്തും പതിമൂന്നും വയസുള്ള കുട്ടികള്* റേപ്പിനിരയാകുന്നത് കണ്ടിട്ടുണ്ട്. അതുവച്ച് ഞാന്* ഇന്ത്യയില്* അന്വേഷിച്ചു. വര്*ഷത്തില്* 600ലധികം പെണ്*കുട്ടികളെ കാണാതാകുന്നു എന്ന സത്യം ഞാന്* മനസിലാക്കി. ഇവര്* എവിടെപ്പോകുന്നു എന്നറിയില്ല. അന്വേഷണത്തില്* കണ്ടെയ്*നറുകളില്* പെണ്*കുട്ടികളെ ദൂരസ്ഥലങ്ങളിലേക്ക് കടത്തുകയാണെന്ന് മനസിലായി” - കര്*മ്മയോദ്ധയും മെക്സിക്കന്* സിനിമകളും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് മേജര്* രവി വ്യക്തമാക്കുന്നു.

മുംബൈയിലും പൊള്ളാച്ചിയിലുമായി ചിത്രീകരണം പൂര്*ത്തിയാക്കിയ കര്*മ്മയോദ്ധ ഒരു ക്രൈം ത്രില്ലര്* ആണ്. മാഡ് മാഡി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്* മോഹന്*ലാല്* അവതരിപ്പിക്കുന്നത്. യഥാര്*ത്ഥ പേര് മാധവ മേനോന്* എന്നാണ്. എന്നാല്* വിളിപ്പേരുപോലെ തന്നെ അദ്ദേഹത്തിന്*റെ സ്വഭാവവും കുറച്ചു പിശകാണ്. ആളൊരു എന്**കൌണ്ടര്* സ്പെഷ്യലിസ്റ്റ് ആണ്. ഒരു പെണ്*കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി മാഡ് മാഡി കേരളത്തിലെത്തുന്നു. ‘കര്*മ്മയോദ്ധ’ എന്ന സിനിമ തുടങ്ങുന്നത് ഇവിടെയാണ്.

ഈ സിനിമ പ്രേക്ഷകരെ ഒട്ടും ബോറടിപ്പിക്കാത്ത, വളരെ വേഗത്തില്* കഥ പറഞ്ഞുപോകുന്ന ചിത്രമാണെന്ന് മേജര്* രവി വ്യക്തമാക്കി.

“മാഡിയുടെ യാത്ര, ചിത്രത്തിന്*റെ സ്പീഡ് ഇതൊക്കെയായിരിക്കും കര്*മ്മയോദ്ധയുടെ ഹൈലൈറ്റ്. കണ്ണടച്ചുതുറക്കും മുമ്പ് സിനിമ കഴിയും*പോലെ തോന്നും. അത്രയ്ക്ക് സ്പീഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്” - മേജര്* രവി വ്യക്തമാക്കി.

“മാന്* ഓണ്* ഫയര്* എന്ന ചിത്രത്തില്* ഡെന്*സില്* വാഷിംഗ്ടണ്* അവതരിപ്പിച്ച കഥാപാത്രത്തേപ്പോലെയാണ് മാഡ് മാഡിയുടെ ക്യാരക്ടറൈസേഷന്*. ഒറ്റയ്ക്ക് ഒരു ദൌത്യം ഏറ്റെടുത്ത് വിജയിപ്പിക്കുന്ന സ്റ്റൈല്*” - മേജര്* രവി വിശദമാക്കി. കീര്*ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്* എന്നിവയാണ് മേജര്* രവി സംവിധാനം ചെയ്ത മോഹന്*ലാല്* ചിത്രങ്ങള്*.


Karmayodha movie More stills


Keywords:Karmayodha,Man on Fire,Mad daddy,Major Ravi,Mohanlal,Densil Washington,Keerthichakra,Kurukshetra,Kandahar,Reji Mathew