1. ഉണക്കകൊഞ്ചു - 1 cup
2. പച്ച മാങ്ങാ - 1 ചെറിയ കഷ്ണങ്ങള്* ആക്കിയത്
3. പച്ചമുളക് - 2 - 3,
4. ചുവന്നുള്ളി - 5 6 ചെറുതായി അരിഞ്ഞത്
5. തിരുമിയ തേങ്ങാ - 3/4 cup
6. മഞ്ഞള്* പൊടി - 1/4 tsp
7. മുളക് പൊടി - 1 tsp
8. ഉലുവ പൊടി - 1/4 tsp
9. കറിവേപ്പില - ആവശ്യത്തിന്
10. ഉപ്പ്
11. വെളിച്ചെണ്ണ

1. ഒരു ചീനച്ചട്ടിയില്* കൊഞ്ചു ഇട്ടു ചെറിയ തീയില്* വറത്ത് എടുക്കുക (ഓട്ട് വറവ്) ശേഷം തലയും വാലും കളഞ്ഞു കഴുകി വെയ്ക്കുക. വലിയ ഉണക്കകൊഞ്ചു ആണെങ്കില്* മുറത്തില്* ഇട്ടു ചിരട്ട കൊണ്ട് ഒന്ന് ചെറുതായി പൊടിച്ചു എടുക്കാം.

2. തേങ്ങാ, ചുവന്നുള്ളി,മഞ്ഞള്പൊടി,മുളകുപൊടി,മാങ്ങാ കഷ്ണങ്ങള്*, പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ ഒരു പാത്രത്തില്* ഇട്ടു കൈ കൊണ്ട് നന്നായി ഞെരുടി എടുക്കുക.(അരകല്ലില്* വെച്ച് ചതച്ചു എടുക്കുകയോ ആവാം).

3. ശേഷം ഒരു മണ്ചട്ടിയിലോ കല്ച്ചട്ടിയിലോ (കല്ചട്ടി ആണേല്* സ്വാദ് കൂടും) കൊഞ്ചും ഞെരുടി/ചതച്ചു വെച്ച ചേരുവകളും ഉപ്പും കറിവേപ്പിലയും ഇട്ടു വെളിച്ചെണ്ണയും ഒഴിച്ച് വളരെ കുറച്ചു വെള്ളം ഒഴിച്ച് ഇളക്കി ചെറിയ തീയില്* മൂടി വെച്ച് വേവിക്കുക ഇടയ്ക്കു ഇളക്കി കൊടുക്കുക വെള്ളം വറ്റുന്നതിനു മുന്പേയ ഉലുവപോടി ചേര്*ത്തു ഇളക്കി തോര്*ത്തി എടുത്തല്* ചെട്ടികുളങ്ങര ദേവിയുടെ ഇഷ്ട വിഭവം റെഡി.( തോര്*ത്തി എടുക്കാതെ അവിയല്*ന്റ്റെ പരുവത്തിലും ചെയ്തു എടുക്കാവുന്നതാണ്).


More stillsKeywords:Unakakonju,Mango,curryleaf,Aviyal,Kerala dishes,Kerala recipes,kerala food gallery