യുദ്ധ ചിത്രങ്ങള്*ക്ക് തല്*ക്കാലം അവധി നല്*കി പ്രണയ കഥയുമായി മേജര്* രവി വരുന്നു. മോഹന്*ലാലിനെ നായകനാക്കി ഒരുക്കിയ കര്*മ്മയോദ്ധയ്ക്കുശേഷമാണ് മേജര്* രവി പ്രണയ ചിത്രമൊരുക്കുന്നത്. മലയാളത്തിന്റെ പ്രണയനായകനായിരുന്ന കുഞ്ചാക്കോ ബോബനാണ് ഇത്തവണ മേജര്* രവി ചിത്രത്തില്* നായകനാവുന്നത്.

യുദ്ധം നിര്*ത്തിയെങ്കിലും സൈനിക പശ്ചാത്തലം പൂര്*ണമായി ഒഴിവാക്കാന്* എന്തായാലും മേജര്* ഒരുക്കമല്ല. നേവിയുടെ പശ്ചാത്തലത്തില്* തന്നെയാണ് മേജര്* രവി തന്റെ പ്രണയകഥയും പറയുന്നത്. ചിത്രത്തിലെ നായിക ആരായിരിക്കുമെന്ന കാര്യത്തില്* തീരുമാനമെടുത്തിട്ടില്ല.

ഈ മാസം 21നാണ് മേജര്* രവിയുടെ മോഹന്*ലാല്* ചിത്രം കര്*മ്മയോദ്ധ തിയറ്ററുകളിലെത്തുന്നത്. മാഡ് ഡാഡിയെന്ന എന്*കൗണ്ടര്* സ്പെഷലിസ്റ്റായാണ് മോഹന്*ലാല്* ചിത്രത്തിലെത്തുന്നത്.

K
unchacko Boban


Kewords:
Kunchacko Boban, Kunchacko Boban new film, Kunchacko Boban major ravi, major ravi new film
.