ഡല്*ഹിയില്* ബസില്* കൂട്ടമാനഭംഗത്തിന് ഇരയായി ജീവനുവേണ്ടി പിടയുന്ന പെണ്*കുട്ടിയ്ക്കാണ് തന്റെ മാന്* ഓഫ് ദി മാച്ച് അവാര്*ഡ് സമര്*പ്പിക്കുന്നതെന്ന് ഇന്ത്യന്* ക്രിക്കറ്റര്* യുവരാജ് സിംഗ്. ഇംഗ്ളണ്ടിനെതിരെ ഇന്ത്യ 5 വിക്കറ്റ് ജയം നേടിയ ആദ്യ ട്വന്റി-20യില്* യുവിയാണ് മാന്* ഓഫ് ദി മാച്ച്.


23-കാരിയായ പാരാമെഡിക്കല്* വിദ്യാര്*ഥിനിയ്ക്ക് നേരിട്ട ദുരന്തം ഇന്ത്യന്* ടീമിനെയാകെ വിഷമിപ്പിച്ചതായി യുവി മാധ്യമങ്ങളോട് പറഞ്ഞു. ടീം ആ പെണ്*കുട്ടിയ്ക്കായി പ്രാര്*ത്ഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്*ത്തു.

പെണ്**കുട്ടിയെക്കുറിച്ച് താന്* ഏറെ വായിച്ചു. അവള്* എത്രയും പെട്ടെന്ന് സുഖം*പ്രാപിക്കണം എന്നാണ് പ്രാര്*ത്ഥിക്കുന്നത്. ഈ അവാര്*ഡ് അവള്*ക്കും അവളുടെ മാതാപിതാക്കള്*ക്കും സമര്*പ്പിക്കുന്നു എന്നും യുവി കൂട്ടിച്ചേര്*ത്തു.


More stills


Keywords:Man of the match,Indian team,Yuvraj Singh,cricket news,sports news