ഫഹദ് ഫാസിലും ആസിഫ് അലിയും തമ്മില്* ഒരു ബന്ധമുണ്ട്. അത് അറിയാവുന്നത് മോഹന്*ലാലിന് മാത്രമാണ്. ഇതെന്താണ് ഇപ്പോള്* ഇങ്ങനെയൊരു കാര്യം എന്നാണോ? ഇതൊരു സിനിമയുടെ ത്രെഡ് ആണ്. മോഹന്*ലാലിനെ നായകനാക്കി സലാം ബാപ്പു സംവിധാനം ചെയ്യുന്ന റെഡ് വൈന്* എന്ന ചിത്രത്തിന്*റെ പ്രമേയമാണ് ഇത്.


അനൂപ് എന്ന കഥാപാത്രത്തെയാണ് ഫഹദ്* ഫാസില്* അവതരിപ്പിക്കുന്നത്. ഇയാള്* വയനാട് സ്വദേശിയാണ്. നാടകപ്രസ്ഥാനവുമായി സഹകരിക്കുന്ന ഇയാള്* നാട്ടുകാരുടെ പ്രശ്നങ്ങളില്* സജീവമായി ഇടപെടാറുണ്ട്. ഏറെ സാമൂഹികപ്രതിബദ്ധതയുള്ള ഒരാളാണ് അനൂപ്.

എന്നാല്* ആസിഫ് അലി അവതരിപ്പിക്കുന്ന രമേശ് ഇതിന് നേര്* വിപരീത സ്വഭാവമുള്ളയാളാണ്. കക്ഷി കോഴിക്കോട്ടുകാരനാണ്. സമൂഹത്തോട് യാതൊരു പ്രതിബദ്ധതയുമില്ല, ചുറ്റും നടക്കുന്ന ഒന്നിനെക്കുറിച്ചും ആകുലതയുമില്ല. ഓരോ ദിവസവും സുഖമായി ജീവിക്കണമെന്ന്* മാത്രം ആഗ്രഹിക്കുന്ന രമേശ്* ഒരു സ്ഥാപനത്തിലെ സെയില്*സ്* എക്സിക്യൂട്ടീവ്* ആണ്*.

എന്നാല്* ഇവരെ തമ്മില്* ബന്ധിപ്പിക്കുന്ന ഒരു കാര്യമുണ്ട്. അത് ഇവര്*ക്കുപോലും അറിയില്ല. അറിയാവുന്ന ഒരേയൊരാള്* മോഹന്*ലാല്* അവതരിപ്പിക്കുന്ന രതീഷ് എന്ന കഥാപാത്രമാണ്. ഒരു ലക്*ഷ്യത്തിലേക്കുള്ള വഴിയില്* ഇവര്* മൂവരും ചേരുമ്പോള്* ഒരു സസ്പെന്*സ് ത്രില്ലര്* സിനിമ ജനിക്കുകയാണ്.

നവാഗതനായ മാമ്മന്* കെ രാജന്* രചന നിര്*വഹിക്കുന്ന റെഡ് വൈനില്* ടി ജി രവി, അനൂപ്ചന്ദ്രന്*, സൈജുകുറുപ്പ്*, സുരാജ്* വെഞ്ഞാറമ്മൂട്*, ജയകൃഷ്ണന്*, മേഘ്ന രാജ്* തുടങ്ങിയവരും അഭിനയിക്കുന്നു. ഗൗരീമീനാക്ഷി മൂവീസ് നിര്*മ്മിക്കുന്ന റെഡ് വൈനിന്*റെ ഛായാഗ്രഹണം മനോജ് പിള്ള, സംഗീതം ബിജിബാല്*.


More stills


Keywords:Asif Ali,Fahad Fazil,Mohanlal,Red Wine,T G Ravi,Anoop Chandran,Saiju Kurup,Suraj Venjaranmoodu,Jayakrishnan,Megna Raj,Manoj Pillai,malayalam film news,Action Triller