അച്ഛനും മകളും ഒരുമിച്ച് അഭിനയിച്ച ചിത്രം തിയേറ്ററുകളിൽ എത്തുന്ന അപൂർവ നിമിഷത്തിനു ഇനി അധിക നാൾ വേണ്ടി വരില്ല. ഉലകനായകൻ കമല ഹാസനും മകളും തെന്നിന്ത്യൻ താരവുമായ ശ്രുതി ഹാസനും ഒന്നിച്ച് അഭിനയിക്കാൻ പോകുന്നു എന്ന വിവരം കമല ഹാസൻ പുറത്തു വിട്ടു.

തമിഴിൽ സൂര്യയുടെ നായികയായി ഏഴാം അറിവ്,​ ധനുഷിന്രെ നായികയായി ത്രീ എന്നീ സിനിമകളിൽ അഭിനയിച്ചാണ് ശ്രുതി സിനിമാ രംഗത്തേയ്ക്ക് കാലെടുത്തു വച്ചത്. അഭിനയിച്ച ചിത്രങ്ങൾ ശ്രുതിക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന വിജയം തന്നെയാണ് ഉണ്ടാക്കിയത്. എയ്*വദു,​ ബലുദി എന്നീ തെലുങ്കു ചിത്രങ്ങളിലാണ് തെന്നിന്ത്യൻ സുന്ദരി ഇപ്പോൾ അഭിനയിക്കുന്നത്. ഇതു കഴിഞ്ഞാൽ രണ്ട് ഹിന്ദി സിനിമകളിലും താരം അഭിനയിക്കും.

ഈ തിരക്കുകൾക്കിടയിലാണ് കമല ഹാസൻ താനും മകളും ഒന്നിച്ച് അഭിനയിക്കാൻ പോകുന്ന വിവരം അറിയിച്ചത്. കഥ ശരിയായിട്ടുണ്ടെന്നും ശ്രുതിയുടെ ഇപ്പോഴത്തെ പ്രോജക്ടുകൾ അവസാനിച്ചാൽ ഈ സിനിമ തുടങ്ങും'​​​​- അദ്ദേഹം അറിയിച്ചു.

'വളരെ കുറച്ച് സിനിമകളെ തെന്നിന്ത്യൻ ഭാഷകളിൽ ശ്രുതി ചെയ്തിട്ടുള്ളൂ. അതിലൂടെ അവൾ പ്രശസ്തയായി. അതു പോലെ ഹിന്ദിയിലും പ്രശസ്തയാകണം. അതുകഴിഞ്ഞാൽ ഞങ്ങൾ തമ്മിലുള്ള സിനിമ ആരംഭിക്കും'- കമല ഹാസൻ പറഞ്ഞു.


Kama Hassan



Keywords:
kamal hassan and shruti hassan, kamal hassan and shruti hassan new film, kamal hassan and shruti hassan latest film