സുരേഷ് ഗോപിയുടെ സഹോദരന്* സുനില്* ഗോപി അഭിനയരംഗത്തേക്ക്. പുരുഷാധിപത്യത്തിനെതിരെ സ്ത്രീയുടെ ചെറുത്തുനില്*പ്പിന്റെ കഥപറയുന്ന പൂമാതൈ പൊന്നമ്മ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ സഹോദരന്* സുനില്* ഗോപി അഭിനയരംഗത്തേക്ക് കടന്നുവരുന്നു. പാലേരിമാണിക്യത്തിന്റെ കഥാകാരനും പ്രമുഖനോവലിസ്*റും കവിയുമായ ടി.പി. രാജീവനാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. സ്ത്രീയുടെ കരുത്തും സ്ഥൈര്യവും വിളംബരം ചെയ്യുന്ന പൂമാതെ പൊന്നമ്മ എന്ന കഥാപാത്രം മലബാറിലെ പഴയഗ്രാമീണ ജീവിതാവസ്ഥയും സംഘര്*ഷങ്ങളും കീഴാളഅനുഭവങ്ങളും നേരിട്ട ചെറുത്തുനില്*പ്പിന്റെ ഗോത്രവര്*ഗ്ഗപ്രതിരൂപമാണ്. ബ്രിട്ടീഷ് കാലഘട്ടത്തിനുമുമ്പ് മലബാറില്* നിലനിന്ന അയിത്തവും ജാതി ജന്മിത്ത വ്യവസ്ഥിതിയും അധികാര ധാര്*ഷ്ട്യവും ഇരയാക്കപ്പെട്ടവരുടെ ജീവിതാനുഭവങ്ങളാണ് പെണ്*കരുത്തിന്റെ പൂമാതെ പൊന്നമ്മയിലൂടെ ദൃശ്യവല്*ക്കരിക്കുന്നത്. പുതിയ ചട്ടക്കാരിയിലൂടെ ആത്മവിശ്വാസമുള്ള നായികയായി ഉയര്*ന്ന ഷംന കാസിമാണ് നായികയാവുന്നത്. സുനില്* ഗോപി, സുരേഷ് കൃഷ്ണ, മാമുക്കോയ, ഷമ്മി തിലകന്* എന്നിവര്* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷമീര്* മണാട്ടില്* നിര്*മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്*വ്വഹിക്കുന്നത് രാജേഷ് വള്ളില്* എന്ന നവാഗതനാണ്. എം. ജെ. രാധാകൃഷ്ണനാണ് ഛായാഗ്രഹണം നിര്*വ്വഹിക്കുക. കാലഘട്ടത്തിന് അനുയോജ്യമായ ലൊക്കേഷന്* അന്വേഷിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി അവസാനവാരം ആരംഭിക്കും.