കാവ്യ മാധവന്*, സംവൃത സുനില്*, മീര നന്ദന്*, അര്*ച്ചന കവി, ആന്* അഗസ്റ്റിന്* സംവിധായകന്* ലാല്*ജോസിന്റെ കണ്ടെത്തലുകളാണ് ഇവരെല്ലാം. ഈ നിരയിലേക്ക് ഒരാളെ കൂടി ചേര്*ക്കുകയാണ് സംവിധായകന്*. മമ്മൂട്ടി നായകനാവുന്ന ഇമ്മാനുവലിലൂടെ റിനു മാത്യൂസ് എന്ന സുന്ദരിയെയാണ് ലാല്*ജോസ് അവതരിപ്പിയ്ക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യാവഷേത്തിലാണ് റീനുവിന്റെ അരങ്ങേറ്റം. അരങ്ങേറ്റത്തില്* തന്നെ മമ്മൂട്ടിയ്*ക്കൊപ്പം അഭിനയിക്കുന്നതില്* ടെന്*ഷനും സന്തോഷവും ഉണ്ടെന്ന് റീനു പറയന്നു. ഒരു ഇന്റര്*നാഷണല്* എയര്*ലൈന്*സിന്റെ ക്യാബിന്* ക്രൂവായ റീനുവിന് ക്യാമറയോട് അത്ര അപരിചിതത്വമൊന്നുമില്ല. മിഡില്* ഈസ്റ്റിലേക്ക് താമസം മുമ്പെ മോഡലായി റീനു പേരെടുത്തിരുന്നു. ഡിസംബര്* മിസ്റ്റ്, കാണാപ്പുറങ്ങള്* എന്നീ ടെലിഫിലിമുകളിലും അഭിനയിച്ചു. സിനിമയില്* നിന്നും ഒരുപാട് ഓഫറുകള്* വന്നിരുന്നെങ്കിലും തിരക്കുകാരണം അതൊന്നും കമ്മിറ്റ് ചെയ്യാനായില്ല. എന്നാല്* ഇമ്മാനുവല്* പോലൊരു സിനിമ തള്ളിക്കളയാന്* പറ്റുമായിരുന്നില്ല. ആദ്യസിനിമയില്* തന്നെ അമ്മയും ഭാര്യയുമായൊക്കെ അഭിനയിക്കുന്നതില്* പ്രശ്*നമില്ലെന്നും റീനു പറയുന്നു. പുതിയ സിനിമകളില്* അഭിനയിക്കാന്* തിരക്കൊന്നുമില്ല, ഇമ്മാനുവല്* പുറത്തുവരുന്നത് എങ്ങനെയെന്ന് കാത്തിരിയ്ക്കുകയാണ് ഞാന്*. നല്ല തിരക്കഥകള്* വരികയാണെങ്കില്* തീര്*ച്ചയായും അഭിനയിക്കുമെന്നും നടി വ്യക്തമാക്കുന്നു.