1. മിക്ക ആളുകളും ഗ്യാസ് ഓണ്* ആക്കി വെച്ചതിനു ശേഷമാണു പത്രം എടുക്കാന്* തന്നെ പോകുന്നത്. അങ്ങനെ ചെയ്യാതെ പാചകത്തിന് വേണ്ട എല്ലാ സാധനങ്ങളും അടുപ്പിച്ചു വെച്ചതിനു ശേഷമേ അടുപ്പ് കത്തിച്ചു പാചകം തുടങ്ങാവു. അപ്പോള്* നമുക്ക് ഒരു പത്തു ശതമാനം ഗ്യാസ് ലഭിക്കാന്* സാധിക്കും.
  2. പാചകം എന്തും ആയിക്കൊള്ളട്ടെ അവിശ്യത്തിനു മാത്രം വെള്ളം ഒഴിക്കുക. കൂടുതല്* വെള്ളം ഒഴിച്ചാല്* പാചക സമയം നീണ്ടുപോകുകയും ഗ്യാസിന്റെ ഉപയോഗം കണ്ടമാനം കൂടിപോകാന്* ഇട വരുത്തുന്നു. അതില്* കൂടി അറുപതു ശതമാനത്തോളം ഗ്യാസ് നഷ്ടപെടുന്നു കൂടാതെ നമ്മുടെ വിഭവത്തിലെ പോഷകാംശങ്ങള്* നഷ്ടപെടുകയും നമ്മുടെ കീശ കാലി ആകുകയും ചെയ്യും.
  3. പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങള്* നല്ലവണ്ണം കഴുകിയതിനു ശേഷം ഉപയോഗിച്ചാല്* ഗ്യാസ് ലാഭിക്കുകയും ആരോഗ്യം സംരക്ഷിക്കുക്കയും ചെയ്യാം. പാത്രങ്ങള്* നല്ല വണ്ണം കഴുകിയിലെങ്കില്* അതില്* പറ്റിയിരിക്കുന്ന ലവണ അംശങ്ങള്* ചൂട് വിഭവങ്ങളിലേക്ക് എത്തുന്നതിനെ പത്തു ശതമാനം വരെ കുറക്കുന്നു.
  4. വീട്ടിലുള്ള എല്ലാവരും ഒരുമിച്ചു ആഹാരം കഴിക്കാന്* ഇരുന്നാല്* പോക്കറ്റിന്റെ ആരോഗ്യവും മാനസിക ആരോഗ്യവും കൂടും. കൂടാതെ വീണ്ടും വീണ്ടും ഭക്ഷണ സാധനങ്ങള്* ചൂടക്കുന്നത് ഒഴിവാക്കുകയും അതിലൂടെ ഗ്യാസ് ലാഭിക്കുകയും ചെയ്യാം.
  5. പാചകം വേഗത്തില്* ആക്കാന്* പ്രഷര്* കുക്കര്* ഉപയോഗിക്കുക. സാധാരണ രീതിയെ അപേക്ഷിച്ച് കുക്കറില്* പാചകം ചെയ്താല്* ഇരുപതു ശതമാനം ഗ്യാസ് ലാഭിക്കാന്* സാധിക്കും. കുക്കറില്* സപ്പറേറ്റര്* ഉപയോഗിച്ചാല്* ഒരേ സമയം ഒന്നില്* കൂടുതല്* വിഭവങ്ങള്* പാചകം ചെയ്യാന്* സാധിക്കും. അതുപോലെ ശരിയായ അളവില്* ഉള്ള കുക്കര്* ഉപയോഗിച്ചും ഇന്ധനം ലാഭിക്കാവുന്നതാണ്.
  6. ഗ്യാസ് അടുപ്പില്* പാചകം ചെയ്യുമ്പോള്* പാത്രം മൂടിവെക്കാന്* മറക്കരുത്. പാത്രം മൂടിവേച്ചാല്* പാചകം വളരെ വേഗം നടക്കുകയും ഗ്യാസ് ലാഭിക്കുകയും ചെയ്യാം.
  7. വിഭവങ്ങള്* തിളക്കാന്* തുടങ്ങുമ്പോള്* അടുപ്പിന്റെ തീ കുറച്ചു വെക്കുക. തീ കുറക്കതിരുന്നാല്* ഗ്യാസിന്റെ നഷ്ടം കൂടികൊണ്ടിരിക്കും. അങ്ങനെ കുറച്ചാല്* 25 ശതമാനം വരെ ഇന്ധനം ലാഭിക്കാം.
  8. കടലയും, പരിപ്പും തലേ ദിവസം വെള്ളത്തില്* കുതിര്*ത്തു വെച്ചിട്ട് പിറ്റേ ദിവസം പാചകം ചെയ്താല്* ഇന്ധന ഉപയോഗം കുറക്കാന്* സാധിക്കും. നേരിട്ട് പാചകം ചെയ്യുന്നതിനേക്കാള്* ഇരുപതു ശതമാനം കുറവ് ഇന്ധനവും സമയവും മതി പാചകത്തിന്.
  9. ചുവടു പരന്ന പാത്രത്തില്* പാചകം ചെയ്താല്* ഇന്ധനം ലാഭിക്കാം. ചുവടു വശം വ്യാസം കൂടിയ പാത്രം ഉപയോഗിച്ച് പാചകം ചെയ്താല്* തീ ജ്വാല പത്രത്തിന് വെളിയില്* വരുന്നത് തടയുകയും ചൂട് മുഴുവനായി പാത്രത്തിന്റെ അടിയില്* ലഭിക്കുക്കയും ചെയ്യും. ഇതിലൂടെ 15 ശതമാനം വരെ ഇന്ധനം ലാഭിക്കാം.
  10. പാചകത്തിന് ചെറിയ ബര്*ണര്* ഉപയോഗിക്കുകയോ, വലിയ ബര്*ണര്* സിം മോഡില്* ആക്കി ഉപയോഗിക്കുകയോ ചെയ്താല്* കൂടുതല്* സമയം എടുത്താലും പത്തു ശതമാനം വരെ ഇന്ധനം ലാഭിക്കുകയും ഗ്യാസ് ഇന്റെ അമിത ഉപയോഗം കുറക്കുകയും ചെയ്യാം.


Keywords: cooking, cooking care, cooking tips, tips for use gas,