കോവയ്*ക്കയെ അപൂര്*വ്വ ഔഷധങ്ങളുടെ കലവറയെന്നു തന്നെ വിശേഷിപ്പിക്കാം.പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു ഇന്*സുലിന്* കലവറയാണ്* കോവല്*. ഒരു പ്രമേഹ രോഗി എല്ലാദിവസവും ചുരുങ്ങിയത്* നൂറു ഗ്രാം കോവയ്*ക്ക ഉപയോഗിക്കുകയാണെങ്കില്* ഇന്*സുലിന്* തന്നെ ഒഴിവാക്കാം. പാന്*ക്രീയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച്* കൂടുതല്* ഇന്*സുലിന്* ഉല്*പാടിപ്പിക്കുവാനും നശിച്ചുകൊണ്ടിരുക്കുന്ന കോശങ്ങളെ പുനരുദ്ധരിക്കാനും കോവലിനു കഴിയുമെന്ന്* ശാസ്*ത്രഞ്*ജന്*മാര്* പറയുന്നു.

കോവയ്*ക്ക ഉണക്കിപൊടിച്ച്* പത്തു ഗ്രാം വീതം ദിവസവും രണ്ടു നേരം കഴിച്ചാലും ഇതേ ഫലസിദ്ധി ഉണ്ടാകുമത്രേ.
കോവയ്*ക്കയ്*ക്ക്* മാത്രമല്ല ഔഷധഗുണം. ഇലയ്*ക്കും ഔഷധഗുണമുണ്ട്*. കോവ്*ക്കയുടെ ഇല വേവിച്ച്* ഉണക്കി പൊടിയാക്കുക.ഈ പൊടി ദിവസവും മൂന്നു നേരം ചൂടുവെള്ളത്തില്* കലക്കി കഴിക്കുകയാണെങ്കില്* സോറിയാസിസിനും ശമനം ലഭിക്കും. എന്തായാലും പ്രമേയ രോഗികള്* നിത്യവും അവരുടെ ഭക്ഷണ ക്രമത്തില്* കോവയ്*ക്ക ഉള്*പ്പെടുത്തുന്നത്* നല്ലതാണ്*.

കോവയ്*ക്ക വീട്ടു വളപ്പിലെ സാധാരണക്കാരിയാണ്*. കാര്യമായ വളപ്രയോഗമോ കീടനാശിനിയോ ഇതിനു ആവശ്യമില്ല. മറ്റു പച്ചക്കറികളെക്കാള്* രോഗപ്രതിരോധ ശേഷി കൂടുതല്* ഉള്ളതു കൊണ്ട്* കാര്യമായ വിഷപ്രയോഗം ആവശ്യവുമില്ല. കോവയ്*ക്കയുടെ തണ്ടാണ്* നടുന്നത്*. പടര്*ത്തി കൊടുത്താല്* ആവിശ്യത്തിനു സൂര്യപ്രകാശവും വെള്ളവും ലഭിച്ചാല്* ധാരാളമായി ഉണ്ടാകുന്ന ഒരു പച്ചക്കറിയാണ്* കോവല്*.

കോവയ്*ക്ക വേവിക്കാതെ പച്ചയ്*ക്കും കഴിക്കാം. ശരീരത്തിനു കുളിര്*മ്മ നല്*കുന്നതും ആരോഗ്യദായകവുമാണ്*. തീര്*ച്ചയായും കോവയ്*ക്ക ഇഷ്ടമില്ലാത്തവരും ഇന്നു മുതല്* കോവയ്*ക്ക ശീലമാക്കിയാല്* പ്രമേഹം മാത്രമല്ല ത്വക്* രോഗങ്ങളും ഒഴിവാക്കാം.


Kovayka (Ivy gourd) more stills


Keywords:
Kovayka ,Ivy gourd,vegetables,skin problems,pancrease,sunlight