ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്* എന്ന ചിത്രത്തില്* കാവ്യമാധവന്* അവതരിപ്പിച്ച ഊമ വേഷം ഏറെ പ്രശംസ പിടിച്ച് പറ്റിയതാണ്. കാവ്യക്ക് ശേഷം ഭാവനയും ഊമയായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവാഗതനായ രാജേഷ് ബി മേനോന്* സംവിധാ*നം ചെയ്യുന്ന "യെല്ലോ" എന്ന ചിത്രത്തിലാണ് ഭാവന ബധിരയും മൂകയുമായി എത്തുന്നത്.


ആമി എന്ന നായിക കഥാപാത്രത്തെയാണ് യെല്ലോയില്* ഭാവന അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ കഴിവുകളുള്ള വികലാംഗരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ബിജു ബര്*ണാര്*ഡ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മുംബൈയും കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്*.

ഈ ചിത്രത്തിലെ വേഷം ഭാവനയുടെ സിനിമാ ജീവിതത്തില്* ആമിയെന്ന കഥാപാത്രം ഒരു നാഴികക്കല്ലായിരിക്കും എന്നാണ് കരുതുന്നത്. ഹരിഹരന്* സംവിധാനം ചെയ്യുന്ന ഏഴമാത്തെ വരവാണ് ഭാവനയുടെ വരാനിരിക്കുന്ന ചിത്രം.More stillsKeywords:Bhavana,handicapes,Hariharan,Biju Barnad,yellow,malayalam film news