ലിസമ്മയ്ക്ക് നികുതി ഇളവ്

ബാബു ജനാര്*ദനന്* സംവിധാനം ചെയ്ത ലിസമ്മയുടെ വീടിന് സര്*ക്കാര്* സഹായം. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമെന്ന നിലയ്ക്ക് സിനിമയ്ക്ക് നികുതിയിളവു നല്*കാന്* സര്*ക്കാര്* തീരുമാനിച്ചു. ലാല്*ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് തിരക്കഥാകൃത്ത് ബാബു ജനാര്*ദനന്* സംവിധാനം ചെയ്ത ലിസ്മ്മയുടെ വീട്. ചെറിയൊരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ മീരാ ജാസ്മിന്റെ ഗംഭീരപ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ലിസമ്മയായി മീര തകര്*ത്തിരിക്കുകയാണ്. അച്ഛനുറങ്ങാത്ത വീട്ടില്* മുക്തയായിരുന്നു ലിസമ്മയെ അവതരിപ്പിച്ചത്. ലിസമ്മയുടെ അച്ഛനായി സലിംകുമാര്* തന്നെയാണ് ഇതിലും അഭിനയിച്ചിരിക്കുന്നത്. മാനഭംഗക്കേസുകള്* അനുദിനം പെരുകിവരുന്ന കാലത്ത് ലിസമ്മ വീണ്ടുമൊരു ചോദ്യമായി മാറുകയാണ് സമൂഹത്തില്*. പീഡനത്തിനിരയായി പത്തുവര്*ഷത്തിനു ശേഷം ലിസമ്മയുടെ പുതിയ വെളിപ്പെടുത്തലാണ് ചിത്രത്തിന്റെ പ്രമേയം. ദുരന്തമെല്ലാം മറന്ന് ശാന്തമായി കുടുംബജീവിതം നയിക്കുകയായിരുന്ന ലിസമ്മയ്ക്ക് ഒരു പ്രത്യേക സാഹചര്യത്തില്* തന്നെ പീഡിപ്പിച്ച രാഷ്ട്രീയക്കാരന്റെ പേരു പറയേണ്ടി വരുന്നതാണ്. അത് സമൂഹത്തില്* വലിയ ഒച്ചപ്പാടുണ്ടാക്കുന്നു. അതോടെ ലിസമ്മയുടെ ജീവിതം വീണ്ടും കലങ്ങിമറിയുകയാണ്. രാഹുല്* മാധവനാണ് ലിസമ്മയുടെ ഭര്*ത്താവായ തൊഴിലാളി നേതാവായി അഭിനയിക്കുന്നത്. സര്*ക്കാര്* നികുതി ഇളവു പ്രഖ്യാപിച്ച സ്ഥിതിക്ക് തിയറ്ററില്* ചാര്*ജ് കുറയുന്നതോടെ കൂടുതല്* പേര്* സിനിമ കാണാനെത്തുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകന്* പറഞ്ഞു. കഴിഞ്ഞവര്*ഷം രഞ്ജിത്ത് സംവിധാനംചെയ്ത സ്പിരിറ്റിന് സര്*ക്കാര്* നികുതി ഇളവു നല്*കിയിരുന്നു.