ഇമ്മാനുവലില്* നെഗറ്റീവ് ടച്ചുള്ള റോളില്* ഫഹദ്

ഒരിടവേളയ്ക്ക് ശേഷം നെഗറ്റീവ് ടച്ചുള്ള കഥാപാത്രവുമായി ഫഹദ് ഫാസില്* വീണ്ടുമെത്തുന്നു. മമ്മൂട്ടി നായകനാക്കി ലാല്*ജോസ് സംവിധാനം ചെയ്യുന്ന ഇമ്മാനുവലിലാണ് ഫഹദ് വില്ലന്* സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. കഴിഞ്ഞ വര്*ഷത്തെ ഹിറ്റായ 22 ഫീമെയില്* കോട്ടയത്തിന് ശേഷം ഇതാദ്യമായാണ് ഫഹദ് വില്ലന്* റോളിലെത്തുന്നത്. മണ്ണില്* തൊടുന്നൊരു കഥാപാത്രത്തെയാണ് മമ്മൂട്ടി ഇമ്മാനുവലിലൂടെ അവതരിപ്പിയ്ക്കുന്നത്. 20 വര്*ഷമായി കേരള പ്രിന്റിങ് ഹൗസിലെ ജീവനക്കാരനായി തുച്ഛമായ ശംബളത്തില്* ജോലി ചെയ്യുന്നയാളാണ് ഇമ്മാനുവല്*. മാറിയ കാലത്തിനൊപ്പം താനിതു വരെ പിന്തുടര്*ന്ന മൂല്യങ്ങളെ ഉപേക്ഷിയ്ക്കാന്* അയാള്* തയാറായിട്ടില്ല.
അപ്രതീക്ഷിതമായി ഒരുനാള്* കമ്പനി അടച്ചുപൂട്ടാന്* തീരുമാനിക്കുന്നതോടെ ഇമ്മാനുവല്* പ്രതിസന്ധിയിലാകുന്നു. അതോടെ അയാളും കുടുംബവും പട്ടിണിയിലേക്ക് നീങ്ങുകയാണ്. ജോലി നഷ്ടപ്പെട്ട നിഷ്*കളങ്കനായ മനുഷ്യന്*, എന്തും വെട്ടിപ്പിടിക്കുന്ന യുവതലമുറയ്*ക്കൊപ്പം പുതിയൊരു ജോലി തേടിയിറങ്ങുകയാണ്. തകര്*ന്ന മനസ്സുമായി ജോലി തേടിയുള്ള അലച്ചിലില്* സ്*നേഹത്തിനും, സത്യങ്ങള്*ക്കും വില കല്പിക്കാത്ത തലമുറയെയാണ് അയാള്*ക്കെതിരിടേണ്ടി വരുന്നത്. എന്നാല്* എന്തെല്ലാം പ്രശ്*നങ്ങള്* ഉണ്ടായിട്ടും ഇമ്മാനുവേല്* നേരിന്റെ വഴിയേ തന്നെ സഞ്ചരിച്ചു. ആ യാത്രയില്* അയാളുടെ ശരികളും സഞ്ചാരപഥങ്ങളും കുടുംബത്തില്* പല പ്രശ്*നങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കുന്നു. ദൈവം നമ്മോട് കൂടെയുണ്ട് എന്ന ടാഗ് ലൈനുമായി ഒരുങ്ങുന്ന ചിത്രം നന്മയുടെ അംശം നഷ്ടപ്പെട്ടുപോകുന്ന മലയാളി സമൂഹത്തിന് നല്ലൊരു സന്ദേശം കൂടിയാവും. എ.സി. വിജീഷ് തിരക്കഥയൊരുക്കുന്ന 'ഇമ്മാനുവേല്*' നിര്*മ്മിക്കുന്നത് മമ്മൂട്ടിയുടെ പേഴ്*സണല്* മേക്കപ്പ്മാന്* ജോര്*ജ്ജാണ്. പ്രദീപ് നായരാണ് ക്യാമറാമാന്*. കോട്ടയം സ്വദേശിനിയും ദുബായ് എമിറേറ്റ്*സില്* എയര്* ഹോസ്റ്റസുമായ റീനു മാത്യൂസാണ് നായിക. മുകേഷ്, നെടുമുടി വേണു, ദേവന്*, സലിംകുമാര്*, പി. ബാലചന്ദ്രന്*, രമേഷ് പിഷാരടി, സുകുമാരി, അപര്*ണ്ണ നായര്* തുടങ്ങിയവരാണ് ഇമ്മാനുവലിലെ മറ്റ് പ്രധാന താരങ്ങള്*.