വ്യത്യസ്തതയുടെ പിറകെയാണ് മലയാള പ്രേക്ഷകരുടെ മനം കവർന്ന 22 ഫീമെയിൽ കോട്ടയം എന്ന സിനിമയുടെ നായിക റിമ കല്ലിംങ്കൽ. ഒരേ കഥാപാത്രങ്ങളിൽ ചടഞ്ഞു കൂടാൻ താൻ താൽപര്യപ്പെടുന്നില്ല എന്ന് ഓരോ സിനിമകളിലൂടെയും തെളിയിക്കുകയായിരുന്നു ഈ സുന്ദരി. ഋതു, ​ഹാപ്പി ഹസ്ബന്ര്*സ് എന്നീ സിനിമയിലെ ബോൾഡ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു നീലത്താമര,​ ഇന്ത്യൻ റുപ്പീ എന്നീ ചിത്രങ്ങളിലെ റിമയുടെ കഥാപാത്രങ്ങൾ.

മലയാളത്തിന്രെ തിരക്കുള്ള സംവിധായകനായ വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന മിലി എന്ന പുതിയ സിനിമയിൽ ഒരു നാണക്കാരിയായ പെൺകുട്ടിയായാണ് റിമ എത്തുന്നത്. ട്രാഫിക്,​ സീനിയേഴ്സ്,​ കാസനോവ എന്നീ ചിത്രങ്ങളുടെ തിരക്കഥ തയ്യാറാക്കിയ മഹേഷ് നാരായണനാണ് മിലിയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

'ഉൾവലിഞ്ഞ സ്വഭാവക്കാരിയാണ് മിലി. തനിക്ക് എന്തൊക്കെയോ കുറവുകളും കുറ്റങ്ങളും ഉണ്ടെന്ന് കരുതുന്ന മിലിയുടെ കഥയാണ് സിനിമ പറയുന്നത്. എനിക്ക് ഒരുപാട് പ്രതീക്ഷയുള്ള സിനിമയാണ് ഇത്.'- റിമ പറഞ്ഞു.

വി.കെ.പി ഇപ്പോൾ സംവിധാനം ചെയ്യുന്ന നെത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞാൽ 'മിലി'യുടെ ജോലികൾ ഉടൻ തന്നെ തുടങ്ങും. നെത്തോലി ചെറിയ മീനല്ല എന്ന ചിത്രത്തിലും റിമ അതിഥി താരമായി എത്തുന്നുണ്ട്.

ഈ അടുത്ത കാലത്ത് എന്ന കലാമൂല്യമുള്ള സിനിമ സംവിധാനം ചെയ്ത അരുൺ കുമാർ അരവിന്ദിന്രെ സിനിമയാണ് റിമയുടെ അടുത്ത പ്രോജക്ട്. അരുൺകുമാ**ർ അരവിന്ദും മുരളീ ഗോപിയും നിർമ്മാതാക്കളാകുന്ന ചിത്രം ഏപ്രിലിൽ ആരംഭിക്കും.



Rima Kallingal

Keywords: Rima Kallingal, Rima Kallingal gallery, Rima Kallingal images, Rima Kallingal new film, Rima Kallingal latest film