വിക്കി ഡോണര്* എന്ന സിനിമ ബോളിവുഡില്* നിര്*മ്മിക്കപ്പെട്ട ഒരു ചെറിയ ചിത്രമാണ്. വെറും അഞ്ചുകോടി മുതല്* മുടക്കില്* നിര്*മ്മിച്ച സിനിമ 46 കോടി രൂപയാണ് വാരിക്കൂട്ടിയത്. ബീജദാനത്തിന്*റെ മഹത്വത്തെക്കുറിച്ച് പറയുന്ന സിനിമയായിരുന്നു അത്. ജോണ്* ഏബ്രഹാം നിര്*മ്മിച്ച ചിത്രം സംവിധാനം ചെയ്തത് സൂരജ് സര്*ക്കാര്*. ആയുഷ്മാന്* ഖുറാന, അന്നു കപൂര്*, യാമി ഗൌതം എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്*.


വിക്കി ഡോണറിനെക്കുറിച്ച് ഇപ്പോള്* പറഞ്ഞുവന്നത് ഈ സിനിമ മലയാളത്തില്* റീമേക്ക് ചെയ്യുന്നതിനെക്കുറിച്ച് പറയാനാണ്. ജനപ്രിയനായകന്* ദിലീപാണ് ഈ സിനിമ മലയാളത്തിലെത്തിക്കുന്നത്. ചിത്രത്തിന്*റെ റീമേക്ക് അവകാശം വലിയ തുക കൊടുത്താണ് ദിലീപ് സ്വന്തമാക്കിയത്.

“വിക്കി ഡോണര്* മലയാളം റീമേക്കിന്*റെ തിരക്കഥാരചന ആരംഭിച്ചു. മലയാളി ഓഡിയന്*സിന്*റെ ടേസ്റ്റിന് അനുസരിച്ച് ചിത്രത്തിന്*റെ കഥയില്* മാറ്റം വരുത്തുന്നുണ്ട്” - ദിലീപ് അറിയിച്ചു.

ദിലീപ് ഈ സിനിമയില്* നായകനായി അഭിനയിക്കും. അന്നു കപൂര്* അവതരിപ്പിച്ച ഡോക്ടറുടെ വേഷത്തില്* ബാബുരാജിനെ അഭിനയിപ്പിക്കുമെന്നറിയുന്നു.

പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച വിക്കി ഡോണര്* മലയാളത്തിലും വിസ്മയം സൃഷ്ടിക്കുമെന്ന തിരിച്ചറിവാണ് ഈ സിനിമ റീമേക്ക് ചെയ്യാന്* ദിലീപിനെ പ്രേരിപ്പിച്ചത്.

ബീജദാനത്തെപ്പറ്റി വര്*ഷങ്ങള്*ക്ക് മുമ്പ് ഒരു മലയാളചിത്രം ഇറങ്ങിയിട്ടുണ്ട്. ലോഹിതദാസിന്*റെ തിരക്കഥയില്* സിബി മലയില്* സംവിധാനം ചെയ്ത ദശരഥം. അന്ന് ആ സിനിമ വേണ്ടവിധത്തില്* സ്വീകരിക്കപ്പെട്ടില്ല.

NB:മലയാള സിനിമയില്* സാധാരണയായി റീമേക്ക് അവകാശം വാങ്ങുന്ന പതിവില്ല. ഏതെങ്കിലും മറുഭാഷാ ചിത്രത്തിന്*റെ കഥ ഇഷ്ടപ്പെട്ടാല്* അത് അതേപടി അടിച്ചുമാറ്റുകയാണ് സ്ഥിരം പരിപാടി. ‘വിക്കി ഡോണര്*’ റീമേക്ക് അവകാശം പണം കൊടുത്തുവാങ്ങാന്* ദിലീപ് തീരുമാനിച്ചത് സ്വാഗതാര്*ഹമായ നടപടിയാണ്. മറ്റ് താരങ്ങളും സംവിധായകരും നിര്*മ്മാതാക്കളുമൊക്കെ ദിലീപിന്*റെ പാത പിന്തുടര്*ന്നിരുന്നെങ്കില്*...



More stills


Keywords:Beejadanam,Dileep,Viki Doner,Remake,John Abraham,Lohithadas,Sibi Malayil,Dasharadam,malayalam film news