തെന്നിന്ത്യന്* താരസുന്ദരി കാജല്* അഗര്*വാള്* ആവേശത്തിലാണ്. ഇന്ത്യന്* സിനിമയിലെ മഹാനടന്* മോഹന്*ലാലിനൊപ്പം അഭിനയിക്കാനുള്ള അവസരമാണ് കാജലിന് ലഭിച്ചിരിക്കുന്നത്. നവാഗതനായ നേശന്* സംവിധാനം ചെയ്യുന്ന ജില്ല എന്ന തമിഴ് ചിത്രത്തിലാണ് മോഹന്*ലാലും കാജലും ഒന്നിക്കുന്നത്. ഈ ചിത്രത്തിലെ മറ്റൊരു നായകന്* ഇളയദളപതി വിജയ് ആണ്.


മോഹന്*ലാല്* സാറിനൊപ്പം ഇതാദ്യമായി അഭിനയിക്കാന്* പോകുകയാണ്. ചിത്രത്തിന്*റെ കഥ വളരെ മനോഹരമാണ്. എനിക്ക് ഈ ചിത്രത്തില്* ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് - കാജല്* അഗര്*വാള്* പറയുന്നു.

തമിഴകം കീഴടക്കിയ നടനാണ് വിജയ്. മലയാളത്തില്* മോഹന്*ലാലിനെ വെല്ലാന്* ഒരു താരമില്ല. ഈ സൂപ്പര്*സ്റ്റാറുകളുടെ സംഗമം കേരളത്തിലെയും തമിഴകത്തെയും ഏറ്റവും വലിയ മെഗാഹിറ്റിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒപ്പം കാജല്* അഗര്*വാളിന്*റെ സാന്നിധ്യം കൂടിയാകുമ്പോള്* ജില്ല ഒരു ഗംഭീര വിരുന്നായി മാറും.

ആര്* ബി ചൌധരിയാണ് ജില്ല നിര്*മ്മിക്കുന്നത്. വിജയുടെ കരിയറിലെ ചില സുപ്രധാന ചിത്രങ്ങള്* നിര്*മ്മിച്ചത് ചൌധരിയായിരുന്നു. മോഹന്*ലാലിന്*റെ ജംബോ ഹിറ്റായ കീര്*ത്തിചക്രയുടെ നിര്*മ്മാതാവും ചൌധരിയാണ്.

തുപ്പാക്കിക്ക് ശേഷം വിജയും കാജല്* അഗര്*വാളും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ജില്ലയ്ക്കുണ്ട്.



Kajal More stills


Keywords:Kajal Agarwal,Mohanlal,Thuppakki,Jilla,Jumbo,Keeerthi chakra,Vijay,superstar,malayalam film news