Results 1 to 1 of 1

Thread: മലയാള സിനിമ ചരിത്രം

  1. #1
    Join Date
    Apr 2005
    Posts
    46,704

    Default മലയാള സിനിമ ചരിത്രം



    1928 നവംബര്* ഏഴിന് കേരളം ഒരു നിശ്ബദ ചിത്രത്തിനു ജന്മം നല്*കി. മലയാളത്തിലേ ആദ്യ ചലചിത്രം അതായിരുന്നു വിഗതകുമാരന്*. ഈ ചിത്രത്തിന്റെ സംവിധായകനും നിര്*മ്മാതാവും ഛായാഗ്രഹകനും നടനും ജെ.സി ഡാനിയേല്* ആയിരുന്നു. ജെ.സി ദാനിയേല്* മലയാള സിനിമയുടെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. ജെ.സി ഡാനിയേല്* തിരുവനന്തപുരത്ത് ആരംഭിച്ച ദി ട്രാവന്*കൂര്* നാഷണല്* പിക്*ച്ചേഴ്*സ് എന്ന സ്റ്റുഡിയോയില്* വച്ചാണ് വിഗതകുമാരനിലെ രംഗങ്ങള്* ക്യാമറയില്* പകര്*ത്തിയത്. സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോയും ഇതു തന്നെ.


    വിഗതകുമാരന്* തിരുവനന്തപുരത്തെ ക്യാപിറ്റല്* തീയേറ്ററില്* 1928 പ്രദര്*ശിപ്പിച്ചു. മലയാള സിനിമയിലെ ആദ്യ നായിക സരോജിനിയുടെ ഭാഗം അഭിനയിച്ചത് പി.കെ റോസിയും നായകന്* ചന്ദ്രകുമാറിന്റെ ഭാഗം അഭിനയിച്ച ത് ഡാനിയേലും ആയിരുന്നു. വില്ലനായ ഭൂതനാഥന്റെ റോളില്* ജോണ്*സണും. കൂടാതെ കമലം, മാസ്റ്റര്* സുന്ദരരാജ്, (ഡാനിയേലിന്റെ മകന്*). പി.കെ പരമേശ്വരന്* നായര്* എന്നിവരും ഈ ചിത്രത്തിലുണ്ട്.


    മലയാള സിനിമയിലെ ആദ്യത്തെ ബാല നടന്* സുന്ദര്* രാജ് ആയിരുന്നു. രക്ഷിതാക്കളെ വേര്*പിരിഞ്ഞ ഒരു കുട്ടിയുടെ ജീവിതകഥയാണൂ വിഗതകുമാരന്റെ ഇതിവൃത്തം.

    ആയോധനകലകളോടുള്ള ദാനിയലിന്റെ ആഭിമുഖ്യം മൂലം ചിത്രത്തില്* കളരിപ്പയറ്റ് രംഗങ്ങള്* ഏറെയുണ്ടായിരുന്നു. നായകനും നായികയും തമ്മിലുള്ള ശൃംഗാര രംഗം കണ്ട് യഥാസ്ഥിതികരായ പ്രേക്ഷകര്* രോഷാകുലരായി. കല്ലേറില്* സ്*ക്രീന്* കീറി. പ്രദര്*ശനം നിലച്ചു.ചിത്രം പരാജയമായിരുന്നു. ശേഷ ജീവിതം കടബാധ്യതകലാല്* മുങ്ങിയ ഡാനിയേല്* ക്യാമറയും ഉപകരണങ്ങളും വില്*ക്കുകയും ശേഷ ജീവിതം ദന്ത ചികിത്സകനായി തുടരുകയും 1975ല്* എഴുപത്തഞ്ചാം വയസില്* അന്തരിക്കുകയും ചെയ്തു.



    ജെ.സി ഡാനിയേലിന്റെ ജീവിതം സംവിധായകന്* കമല്* സിനിമയാക്കുന്നു. ‘സെല്ലുലോയ് ഡ് ‘ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്* ഡാനിയേല്* ആയി പൃഥ്വിരാജ് വേഷമിടുന്നു.

    Malayalam Films


    Keywords: malayalam film, malayalam film history, malayalam film vigathakumaran, vigathakumaran history, first film vigathakumaran


    Last edited by minisoji; 01-16-2013 at 04:25 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •