-
ഗൂഗിളിന് മറുപടിയാകാന്* ഫെയ്*സ്ബുക്കിന്റ&

ഗൂഗിള്* ഉള്*പ്പടെയുള്ള സെര്*ച്ച് സര്*വീസുകള്*ക്ക് മറുപടിയെന്നോണം, ലോകത്തെ ഏറ്റവും വലിയ സോഷ്യല്* നെറ്റ്*വര്*ക്കായ ഫെയ്*സ്ബുക്ക് സോഷ്യല്* സെര്*ച്ച് അവതരിപ്പിച്ചു. ഫെയ്*സ്ബുക്കില്* തന്നെ കൂടുതല്* സമയം ചെലവിടാന്* അംഗങ്ങളെ പ്രേരിപ്പിക്കുന്ന പുതിയ സര്*വീസ്, കമ്പനി മേധാവി മാര്*ക് സക്കര്*ബര്*ഗാണ് അവതരിപ്പിച്ചത്.
ഫെയ്*സ്ബുക്കിനുള്ളില്* സുഹൃത്തുക്കള്* പോസ്റ്റ് ചെയ്യുന്ന വിവരങ്ങള്* തിരഞ്ഞു കണ്ടുപിടിക്കുക ഇത്രകാലവും എളുപ്പമായിരുന്നില്ല. എന്നാല്*, 'ഗ്രാഫ് സെര്*ച്ച്' (Graph Search) എന്ന് പേരിട്ടിട്ടുള്ള പുതിയ സര്*വീസിന്റെ സഹായത്തോടെ ഇനി അക്കാര്യം അനായാസമാകും.
ഫെയ്*സ്ബുക്കിലെ ബന്ധങ്ങളുടെ പിന്*ബലത്തിലാണ് ഗ്രാഫ് സെര്*ച്ച് പ്രവര്*ത്തിക്കുന്നത്. വ്യക്തികളെക്കുറിച്ചും താത്പര്യങ്ങളെപ്പറ്റിയും ഫോട്ടോകള്*, സ്ഥലങ്ങള്* തുടങ്ങിയവ സംബന്ധിച്ചും വേഗം വിവരങ്ങള്* തേടാന്* അത് തുണയാകും.
ഉദാഹരണത്തിന്, നിങ്ങളുടെ സുഹൃത്ത് ഫെയ്*സ്ബുക്കില്* പോസ്റ്റ് ചെയ്ത പാരീസില്* നിന്നുള്ള ചിത്രങ്ങള്* കാണണമെന്ന് കരുതുക. അക്കാര്യം സെര്*ച്ച് ചെയ്ത് എളുപ്പത്തില്* കണ്ടെത്താം. നിങ്ങളുടെ ഡോക്ടര്*മാരായ എത്ര സുഹൃത്തുക്കള്* ഒരു പ്രത്യേക ടിവി ഷോ കാണുന്നുണ്ട് എന്നറിയണമെന്നിരിക്കട്ടെ. അത്തരം സംഗതികളും തിരഞ്ഞ് കണ്ടെത്താം.
ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് താമസിക്കുന്ന സുഹൃത്തുക്കളാരാണെന്ന് ഫെയ്*സ്ബുക്കില്* കണ്ടെത്തുക ഇപ്പോള്* ബുദ്ധിമുട്ടാണ്. എന്നാല്*, പുതിയ സര്*വീസ് ഉപയോഗിച്ച് അത് എളുപ്പത്തില്* കഴിയും. 'ലൈഫ് ഓഫ് പൈ' ലൈക്ക് ചെയ്ത സുഹൃത്തുക്കളാരാണെന്ന് മനസിലാക്കാനും സെര്*ച്ച് ഉപയോഗിച്ചാല്* ബുദ്ധിമുട്ടുണ്ടാകില്ല.
നിലവില്* നൂറുകോടിയിലേറെ അംഗങ്ങള്* ഫെയ്*സ്ബുക്കിലുണ്ട്. അവരില്* ചെറിയൊരു ഭാഗത്തിനേ ചൊവ്വാഴ്ച ആരംഭിച്ച സോഷ്യല്* സെര്*ച്ച് ഫീച്ചര്* തുടക്കത്തില്* ലഭിക്കൂ. മാസങ്ങള്*ക്കൊണ്ട് അത് വ്യാപകമാക്കാനാണ് കമ്പനിയുടെ നീക്കം. അപ്പോഴേക്കും തെറ്റുകളും കുറവുകളും പരിഹരിച്ച് സെര്*ച്ചിനെ മെച്ചപ്പെടുത്താന്* കഴിയും. മുഴുവന്* അംഗങ്ങളും പോസ്റ്റു ചെയ്യുന്ന എല്ലാ സംഗതികളും സെര്*ച്ച് എഞ്ചിന് വേണ്ടി തുടക്കത്തില്* ഇന്*ഡെക്*സ് ചെയ്യാനും ഫെയ്*സ്ബുക്ക് ഉദ്ദേശിക്കുന്നില്ല.
മാത്രമല്ല, ഓരോ യൂസറുടെയും സ്വകാര്യതാ ക്രമീകരണങ്ങള്* മാനിക്കത്തക്ക വിധമാകും അത് നടപ്പാക്കുക. എന്നുവെച്ചാല്*, സെര്*ച്ച് ഉപയോഗിച്ചാലും, സ്വകാര്യതാ ക്രമീകരണത്തിനുള്ളിലൂടെയേ ഉള്ളടക്കം കാണാന്* കഴിയൂ.
'ഒരോ ഉള്ളടക്ക ഘടകത്തിനും അതിന്റേതായ അനുവാചകര്* ഉണ്ടാകും''-സക്കര്*ബര്*ഗ് പറഞ്ഞു.
നൂറുകോടിയിലേറെ അംഗങ്ങള്* പോസ്റ്റുചെയ്യുന്ന ഫോട്ടോകള്*, വീഡിയോകള്*, ലിങ്കുകള്*, അപ്*ഡേറ്റുകള്* തുടങ്ങിയ ഉള്ളടക്ക ഘടകങ്ങള്* കൈകാര്യം ചെയ്യല്* എത്ര വലിയ ബാധ്യതയായി മാറുന്നു എന്നതിന്റെ സൂചന കൂടിയാണ്, സെര്*ച്ച് സര്*വീസ് അവതരിപ്പിക്കാനുള്ള ഫെസ്ബുക്കിന്റെ നീക്കം. 'അതൊരു വലിയ വെല്ലുവിളി'യാണെന്ന് സക്കര്*ബര്*ഗ് സമ്മതിക്കുന്നു.
24000 കോടി ഫോട്ടോകളും, ഒരുലക്ഷം കോടി കണക്ഷനുകളും ഫെയ്*സ്ബുക്കിലുണ്ട്. അതുമുഴുവന്* ഇന്*ഡെക്*സ് ചെയ്ത് തിരയലിന് പാകത്തിലാക്കുകയെന്നത് വലിയൊരു ജോലിയാണ്. ആ ബാധ്യത നടപ്പാക്കാനാണ് കമ്പനി നീക്കമാരംഭിച്ചിരിക്കുന്നത്.
ഗൂഗിളിന്റേത് മാതിരി വെബ്ബിലെല്ലായിടത്തുനിന്നും വിവരങ്ങള്* തേടിപ്പിടിച്ച് സെര്*ച്ച് ചെയ്യുന്നയാള്*ക്ക് മുന്നിലെത്തിക്കാനല്ല ഫെയ്*സ്ബുക്കിന്റെ ശ്രമം. ഫെയ്*സ്ബുക്കിനുള്ളിലെ വിവരങ്ങള്* മാത്രമാണ് അതിലെ സെര്*ച്ച് സര്*വീസ് വഴി ലഭിക്കുക.
നിലവില്* ഗൂഗിളിന്റെ പരിധിയില്* ഫെയ്*സ്ബുക്കിനുള്ളിലെ വിവരങ്ങള്* വരുന്നില്ല. ആ നിലയ്ക്ക് ഫെയ്*സ്ബുക്ക് ഉപയോക്താക്കള്*ക്ക് അനുഗ്രഹമാകുന്ന ഫീച്ചറായിരിക്കും ഗ്രാഫ് സെര്*ച്ച്.
എന്നാല്*, സെര്*ച്ചുമായി ബന്ധപ്പെട്ട ട്രാഫിക്കിന്റെയും പരസ്യങ്ങളുടെയും വിഹിതത്തില്* ഫെയ്*സ്ബുക്ക് കണ്ണുവെയ്ക്കുന്നത് തീര്*ച്ചയായും ഗൂഗിളിന് തിരിച്ചടിയാകും. സെര്*ച്ച് അധിഷ്ഠിത സര്*വീസുകളും ഭാവിയില്* ഫെയ്*സ്ബുക്കിന് സാധ്യമാകും. സ്വാഭാവികമായും സെര്*ച്ചിന്റെ സൗകര്യങ്ങളുപയോഗിക്കുന്ന പരസ്യങ്ങളില്* നല്ലൊരു ഭാഗം ഫെയ്*സ്ബുക്കിലേക്ക് ചെക്കേറുന്നത് ഗൂഗിളിന് ഗുണംചെയ്യില്ല. കാരണം, ഗൂഗിളിന് ഒരു റോളുമില്ലാത്ത വെബ്ബ് മേഖലയാണ് ഫെയ്*സ്ബുക്ക്.
സുഹൃത്തുക്കളുമായുള്ള കണക്ഷനുകള്* വഴി ഇഷ്ടപ്പെട്ട സിനിമയും മ്യൂസിക്കും റെസ്റ്റോറന്റുകളുമൊക്കെ കണ്ടെത്താം എന്നു വരുന്നതോടെ, ഫെയ്*സ്ബുക്ക് സെര്*ച്ചിന് ഗൂഗിള്* സെര്*ച്ചിലും കൂടുതല്* പ്രാധാന്യം യൂസര്*മാര്* നല്*കിക്കൂടെന്നില്ല. മാത്രമല്ല, ഗൂഗിളിന് പകരം മൈക്രോസോഫ്റ്റിനെയാണ് ഫെയ്*സ്ബുക്ക് കൂട്ടുപിടിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ബിംഗ് സെര്*ച്ച് എഞ്ചിനെയാണ് ഫെയ്*സ്ബുക്ക് പ്രോത്സാഹിപ്പിക്കുന്നത്.
നിലവിലുള്ള സാധാരണ സെര്*ച്ച് എഞ്ചിനുകളില്* നിന്ന് വ്യത്യസ്തമാണ് ഫെയ്*സ്ബുക്കിന്റെ ഗ്രാഫ് സെര്*ച്ചെന്ന് സക്കര്*ബര്*ഗ് പ്രസ്താവിച്ചെങ്കിലും, ഗൂഗിളും ഫെയ്*സ്ബുക്കുമായുള്ള മത്സരവും വാശിയും വര്*ധിപ്പിക്കാന്* പുതിയ നീക്കം കാരണമാകുമെന്ന് ഉറപ്പ്.
ഗൂഗിള്* ഉപയോഗിക്കാതിരിക്കാനുള്ള മറ്റൊരു കാരണമായി ഗ്രാഫ് സെര്*ച്ച് മാറിക്കൂടെന്നില്ല. മാത്രമല്ല, ഫെയ്*സ്ബുക്കില്* കൂടുതല്* നേരം ചെലവിടാനുള്ള മറ്റൊരു മാര്*ഗമായും അത് മാറാം - ഗാര്*ട്ട്*നെര്* വിദഗ്ധന്* ബ്രിയാന്* ബ്ലാവു പറഞ്ഞു. 'ഗൂഗിളിന് അതിന്റെ സെര്*ച്ച് ബിസിനസ് നഷ്ടപ്പെടുമെന്ന് ഞാന്* കരുതുന്നില്ല. എന്നാല്*, ഭാവിയില്* സെര്*ച്ചിന്റെ സ്വഭാവം മാറ്റുന്ന കാര്യത്തില്* ഇതൊരു സ്വാധീനശക്തിയായേക്കാം''-അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യ ഓഹരി വില്*പ്പനയ്ക്ക് ശേഷം ഫെയ്*സ്ബുക്ക് എടുക്കുന്ന സുപ്രധാന തീരുമാനമാണ്, സെര്*ച്ച് ബിസിനസിലേക്ക് ചുവടുവെയ്ക്കാനുള്ളതെന്ന് നിരീക്ഷകര്* വിലയിരുത്തുന്നു.
facebook,graph search ,social search,social network,search,facebook tips,facebook search
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks