വെള്ളിത്തിരയിലെ വെളിച്ചത്തിനു മുന്നിൽ ജൂഹി ചിരിക്കുന്പോൾ പ്രേക്ഷകമനസിലെ വിഷമങ്ങൾ കുറയുന്നു. എന്നാൽ 2010 ഏപ്രിൽ മാസം മുതൽ തനിക്ക് ഉള്ളുതുറന്നൊന്ന് ചിരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പറയുകയാണ് ബോളിവുഡിലെ ഹൃദയതരംഗമായിരുന്ന ഈ നടി.

ഇന്ന്* ജൂഹിയുടെ ഏറ്റവും വലിയ ദുഖം തന്റെ സഹോദരനാണ്. 2010 ഏപ്രിലില്* ഒരു സ്*ട്രോക്ക്* വന്നതിനെത്തുടര്*ന്ന്* ഇപ്പോഴും കോമ സ്*റ്റേജില്* കഴിയുകയാണ് സഹോദരൻ ബോബി ചൗള. ഷാരൂഖ്* ഖാനൊപ്പം ജൂഹിക്ക്* കൂടി ഉടമസ്*ഥാവകാശമുള്ള റെഡ്* ചില്ലീസ്* എന്റര്*ടൈന്*മെന്റ്*സ് എന്ന സിനിമാ നിര്*മ്മാണക്കമ്പനിയുടെ സിഇഒ ആയിരുന്നു ബോബി ചൗള.

ജീവനും മരണത്തിനും ഇടയിലുള്ള നൂല്*പ്പാലത്തില്* അബോധാവസ്*ഥയില്* കഴിയുന്ന സഹോദരനെക്കൂടാതെ കഴിഞ്ഞ വര്*ഷം ക്യാന്*സര്* ബാധിച്ച്* മരിച്ച ബന്ധുവും ജൂഹിയുടെ ഉള്ളിലെ തീരാനൊമ്പരമാണെന്ന് നടി പറയുന്നു.

1998ല്* കാര്* അപകടത്തില്* വിട്ടുപിരിഞ്ഞ അമ്മയുടെ വേ**ർപ്പാടോടെ ജൂഹിയുടെ ജീവിതത്തിലെ ദുർവിധികളുടെ തുടക്കമായി.

തന്റെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി ക്യാമറയ്*ക്കു മുന്നില്* അഭിനയിക്കുമ്പോഴാണ്* താനീ ദുഃഖങ്ങള്* മറക്കുന്നതെന്ന്* ജൂഹി പറയുന്നു. മേ കൃഷ്*ണ ഹൂം, ചഷ്*മേ ബദ്ദൂര്*, ഗുലാബ്* ഗാംഗ്* എന്നിവയാണ്* ജൂഹിയുടെ പുതിയ ചിത്രങ്ങള്*. 1984-ല്* മിസ് ഇന്ത്യ പട്ടം ചൂടിയ ജൂഹി 1986-ല്* 'സുല്*ത്താന' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്* എത്തിയത്. ആമിര്*ഖാന്* നായകനായ 1988-ലെ 'ഖയാമത്ത് സെ ഖയാമത്ത് തക്' ആണ് ജൂഹിയുടെ കരിയറില്* വഴിത്തിരിവായത്. തുടര്*ന്നിങ്ങോട്ട് നൂറോളം ചിത്രങ്ങളില്* നായികയായി.

Juhi Chawla

Keywords:
Juhi Chawla, Juhi Chawla gallery, Juhi Chawla news, Juhi Chawla latest, Juhi Chawla images