വിരലിലെണ്ണാവുന്ന മലയാള സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടള്ളൂ എങ്കിലും മലയാളികൾ ഹൃദയത്തോട് ചേർത്തു നിർത്തിയ നായികയാണ് സെറീന വഹാബ്. എഴുപതുകളിൽ മലയാളത്തിൽ എത്തിയ പ്രണയ നായിക അന്യഭാഷക്കാരിയാണ് എന്ന് പ്രേക്ഷകർക്ക് തോന്നിയിരുന്നില്ല.

ആ സ്നേഹമാണ് സെറീനയ്ക്ക് തിരിച്ചും ഉള്ളത്. മലയാളത്തിൽ നിന്ന് ഓഫറുകൾ വരുന്പോൾ താൻ രണ്ടാമതൊന്നും ആലോചിക്കാറില്ലെന്നും മലയാളം സിനിമകൾ ചെയ്യാൻ ഒരുപാട് ഇഷ്ടമാണെന്നും സെറീന പറഞ്ഞു.

1978ൽ മദനോത്സവം എന്ന സിനിമയിൽ കമലഹാസന്രെ നായികയായാണ് സെറീന മലയാളത്തിൽ എത്തുന്നത്. ആകെ 12 സിനിമകൾ ചെയ്ത സെറീന ഹിന്ദി, ​തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം 2009ൽ കലണ്ടർ എന്ന ചിത്രത്തിലൂടെയാണ് സെറീന വീണ്ടും മലയാളത്തിൽ എത്തുന്നത്.

'മലയാള സിനിമാരംഗം വളർന്നു കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ അഭിനയിക്കുന്നതിൽ കൂടുതൽ കംഫർട്ട് തോന്നാറുണ്ട്. ഭാഷ ഇപ്പോൾ പ്രശ്നമല്ല. മലയാളത്തിൽ നിന്ന് ഓഫറുകൾ വന്നാൽ രണ്ടാമത് ആലോചിക്കാൻ നിൽക്കാറില്ല. എനിക്ക് മലയാളം വളരെ ഇഷ്ടമാണ്.'-സെറീന പറഞ്ഞു.

പ്രിയദർശനും ഭരതനുമൊക്കെയാണ് സെറീനയുടെ പ്രിയ സംവിധായകർ. പുതിയ സംവിധായകർക്കൊപ്പം ജോലി ചെയ്യാൻ തനിക്ക് താൽപര്യമാണെന്നും അവർ പറഞ്ഞു. 'പുതിയ ആശയങ്ങളാണ് പുതിയ സംവിധായകർ കൊണ്ടുവരാറ്. അതാണ് അവരിൽ എനിക്ക് ഇഷ്ടപ്പെട്ടതും. അതുകൊണ്ടാണ് സലീം അഹമ്മദിന്രെ സിനിമയായ ആദാമിന്രെ മകൻ അബുവിൽ അഭിനയിക്കാൻ തീരുമാനിച്ചത്'-സെറീന അഭിപ്രായപ്പെട്ടു.

എഴുപതുകളിലും എൺപതുകളിലും നായികയായി തിളങ്ങിയ സെറീന ഇപ്പോൾ അമ്മ വേഷങ്ങളിലാണ് വെള്ളിത്തിരയിൽ എത്തുന്നത്. ഐ മി അവർ,​ ഹിമ്മത്*വാല എന്നിവയാണ് ബോളിവുഡിലെ താരത്തിന്രെ അടുത്ത ചിത്രങ്ങൾ. മലയാളത്തിൽ ആറു സുന്ദരികളുടെ കഥ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. ലക്ഷ്മി റായ്,​ ലെന,​ ഷംന കാസിം,​ നദിയ മൊയ്ദു എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ.

Old Actress

Keywords: zarina bahab,
zarina bahab gallery, zarina bahab old actress, malayalam actress zarina bahab