അയ്യ എന്ന ചിത്രത്തിൽ റാണി മുഖർജിയുടെ നായകനായി ബോളിവുഡിൽ അരങ്ങേറിയതാണ് മലയാളത്തിലെ യുവനടൻ പൃഥ്വിരാജ്. ഇതിനോടകം തന്നെ റാണിയുമായി നല്ലൊരു സൗഹൃദം പൃഥ്വിരാജ് സ്ഥാപിക്കുകയും ചെയ്തു.

ഇപ്പോഴിതാ പൃഥ്വിയുടെ അസുഖത്തിന് റാണി മുഖർജി താൻ കാണാറുള്ള ഡോക്ടറുടെ പേരും നിർദ്ദേശിച്ചിരിക്കുന്നു. തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ഔറംഗസേബിന്രെ ചിത്രീകരണത്തിൽ തിരക്കിട്ട് പങ്കെടുത്ത് വരവെയാണ് പൃഥ്വിരാജിന് ക്ഷീണവും അവശതയും അലട്ടിയത്. അസുഖം അറിഞ്ഞ റാണി തന്റെ ഡോക്ടറെ കാണാൻ പൃഥ്വിയോട് നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് സിനിമാലോകത്ത് പറയപ്പെടുന്നത്.

ഇതുകൊണ്ടും തീർന്നില്ല പൃഥ്വിയോടുള്ള റാണിയുടെ സ്നേഹം. ഭാവി വരനായ ആദിത്യ ചോപ്രയെ പൃഥ്വിക്ക് റാണി പരിചയപ്പെടുത്തി കൊടുത്തുവെന്നും അറിയുന്നു. അയ്യ വലിയ വിജയമായില്ലെങ്കിലും റാണിയുമായുള്ള സൗഹൃദങ്ങൾ പൃഥ്വിക്ക് ബോളിവുഡിൽ അവസരങ്ങൾ നൽകുമോയെന്ന് കാത്തിരുന്ന് കാണാം.

Prithviraj


Kewords:
Prithviraj, Prithviraj, latest news, Prithvirajjmages, Prithvirajillness, PrithvirajRani Mukerji