Results 1 to 2 of 2

Thread: ലക്ഷ്മി റായ് 'ഡൽഹി പെൺകുട്ടി'യാകുന്നു

  1. #1
    Join Date
    Apr 2005
    Posts
    46,704

    Default ലക്ഷ്മി റായ് 'ഡൽഹി പെൺകുട്ടി'യാകുന്നു




    ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് തെന്നിന്ത്യൻ നടി ലക്ഷ്മിറായ് അടുത്തിടെ പറഞ്ഞിരുന്നു. ലക്ഷ്മിയുടെ ആ ആഗ്രഹം സഫലീകരിക്കാൻ പോകുന്നു എന്നതാണ് പുതിയ വാർത്ത.

    മലയാള സിനിമാ നിർമ്മാതാവ് ജി.എസ്.വേണുവാണ് ഈ ചിത്രം ഒരുക്കുന്നത്. മലയാളം,​ തമിഴ്,​ തെലുങ്ക്,​ ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം പുറത്തിറക്കാനാണ് ആലോചിക്കുന്നത്.

    ചിത്രത്തിൽ അഭിനയിക്കാൻ ലക്ഷ്മി ആഗ്രഹം പ്രകടിപ്പിച്ച സാഹചര്യത്തിൽ അവരുമായി ചർച്ചയിലാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ലക്ഷ്മി കരാർ ഒപ്പിട്ടിട്ടില്ലെങ്കിലും ഏകദേശ ധാരണ ആയിട്ടുണ്ട്. ഡൽഹി പെൺകുട്ടിയുടെ കുട്ടിക്കാലം മുതൽ ദാരുണാന്ത്യം വരെയുള്ള കാര്യങ്ങളാകും സിനിമ അനാവരണം ചെയ്യുക.

    ഡൽഹി പെൺകുട്ടിയുടെ സുഹൃത്തായി മലയാളത്തിൽ അഭിനയിക്കാൻ ഉണ്ണി മുകുന്ദൻ സമ്മതം മൂളിയതായും വേണു പറഞ്ഞു. പെൺകുട്ടിയുടെ പിതാവിന്റെ വേഷത്തിൽ ദേശീയ അവാർഡ് ജേതാവ് സലിംകുമാർ എത്തും. ബാലതാരം ഗീതു പെൺകുട്ടിയുടെ കുട്ടിക്കാലം അവതരിപ്പിക്കുക.

    ചിത്രത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് 25 ലക്ഷം രൂപ മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വേണു പറഞ്ഞു.

    Lakshmi Rai



    Keywords: lakshmi rai, lakshmi rai delhi girl, lakshmi rai new film,

  2. #2
    Join Date
    Jan 2013
    Location
    Usa
    Posts
    12

    Default

    wow
    all the best for the movie

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •