-
ആൻഡ്രിയ ജെർമിയയ്ക്കും ഇഷ്ടമായത് ആ പ്രണയ&

റസൂലിന്രെ പ്രണായതുരമായ നോട്ടവും പുഞ്ചിരിയും അന്നയ്ക്കും ഇഷ്ടമായി. ഹൃദയം നിറയെ തന്നോടുള്ള ആത്മാർത്ഥ പ്രണയമാണെന്ന് അന്ന മനസിലാക്കി. ആൻഡ്രിയ ജെർമിയയ്ക്കും ഇഷ്ടമായത് ആ പ്രണയം തന്നെയാണ്.
രാജിവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന പ്രണയ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയിരിക്കുകയാണ് അന്നയായി അഭിനയിച്ച ആൻഡ്രിയ ജെർമിയ. വിവാഹം കഴിക്കുകയാണെങ്കിൽ റസൂലിനെ പോലെ ഒരാളെയാണ് താൻ തിരഞ്ഞെടുക്കുക എന്ന് ആൻഡ്രിയ വ്യക്തമാക്കി.
ഗായിക, അഭിനേത്രി, ഡബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം തന്രെ കഴിവ് തെളിയിച്ച തെന്നിന്ത്യൻ സുന്ദരിയാണ് ആൻഡ്രിയ ജെർമിയ. ആൻഡ്രിയയുടെ ആദ്യ മലയാള സിനിമ ബോക്സ് ഓഫീസ് കീഴടക്കിയതു പോലെ മലയാളി പ്രേക്ഷകരുടെ ഹൃദയവും കീഴടക്കി.
'മലയാളം സംസാരിക്കാൻ വളരെ പ്രയാസമാണ്. രാജീവ് രവി എനിക്ക് വളരെ കുറച്ച് സംഭാഷണങ്ങളെ നൽകിയുള്ളൂ. അതുകൊണ്ട് കുഴപ്പമില്ലായിരുന്നു. സിനിമയിൽ പാടാനുള്ള അവസരം നൽകിയതും സംവിധായകൻ തന്നെ. അഭിനയം പോലെ തന്നെ ഡബിംഗിനും പ്രാധാന്യം ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് എന്രെ കഥാപാത്രത്തിന് ഞാൻ തന്നെ ശബ്ദം നൽകാം എന്ന് പറഞ്ഞിരുന്നു. പക്ഷെ അന്നയ്ക്ക് എന്രെ ശബ്ദം ചേരില്ലെന്ന് സംവിധായകൻ പറഞ്ഞതിനാൽ അതിൽ നിന്ന് പിന്മാറുകയായിരുന്നു.'-ആൻഡ്രിയ പറഞ്ഞു.
'അന്നയെ അവതരിപ്പിക്കുന്നതിന് കൂടുതൽ തയ്യാറെടുപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല. എന്രെ ഹൃദയത്തോട് ചേർത്തു നിർത്തിയ കഥാപാത്രമാണ് അന്ന. വളരെ ശാന്തസ്വഭാവമുള്ള ഗ്രാമീണ പെൺകുട്ടിയാണ് അന്ന. സാധാരണയായി എനിക്ക് ലഭിക്കാറുള്ളത് ഗ്ലാമർ വേഷങ്ങളാണ്. അതിൽ നിന്നും നേരെ വിപരീതയായ അന്നയെ അവതരിപ്പിക്കാൻ എന്നെ തിരഞ്ഞെടുത്ത സംവിധായകൻ രാജീവ് രവിയോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു.'-താരം പറഞ്ഞു.
മലയാളത്തിനു പുറമെ ആൻഡ്രിയ തെലുങ്കിലും അഭിനയിക്കാൻ പോകുകയാണ്. തമിഴ് സിനിമ വേട്ടൈയുടെ റീമേക്കിൽ നാഗ് ചൈതന്യയ്ക്കും തമന്നയ്ക്കും ഒപ്പമാണ് താരം അഭിനയിക്കുന്നത്. താരങ്ങളുടെ ആർഭാട ജീവിത ശൈലിയോട് ആൻഡ്രിയയ്ക്ക് താൽപര്യമില്ല. ഇക്കാര്യത്തിൽ അന്നയെ പോലെ ലാളിത്യവതിയാണ് ആൻഡ്രിയയും. അതുകൊണ്ടാണ് റസൂലിനെപ്പോലെ ഒരാളായിരിക്കണം തന്രെ ജീവിത പങ്കാളിയെന്ന് ആൻഡ്രിയ ആഗ്രഹിക്കുന്നതും.
Anayum Rasoolum
Keywords: annayum raoolum, film nnayum raoolum gallery, annayum raoolum images, annayum raoolum photos
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks