ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്* ഇന്ത്യയ്ക്ക് തകര്*പ്പന്* ജയം. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 258 റണ്*സ് വിജയലക്*ഷ്യം അഞ്ചുവിക്കറ്റ് നഷ്ടത്തില്* അനായാസം മറികടന്നാണ് ഇന്ത്യ വിജയം കണ്ടത്. ഇതോടെ 3-1 എന്ന നിലയില്* മുന്നിലായ ഇന്ത്യ പരമ്പരയും സ്വന്തമാക്കി.


രോഹിത് ശര്*മ്മയുടെയും സുരേഷ് റെയ്*നയുടെയും തകര്*പ്പന്* ബാറ്റിംഗാണ് ഇന്ത്യയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്. ഒരിടവേളയ്ക്ക് ശേഷം അപ്രതീക്ഷിതമായി ടീമില്* ഇടം കണ്ട രോഹിത് ശര്*മ്മ അവസരം ശരിക്കും മുതലാക്കി. ഒരറ്റത്ത് വിക്കറ്റുകള്* കൊഴിയുകയും സ്കോര്* ഇഴയുകയും ചെയ്തപ്പോള്* മറുഭാഗത്ത് ശക്തമായി ചുവടുറപ്പിക്കുകയായിരുന്നു രോഹിത് ശര്*മ്മ.

93 പന്തില്* നിന്ന് 83 റണ്*സാണ് രോഹിത് ശര്*മ്മ നേടിയത്. ഫിന്നിന്*റെ പന്തില്* അദ്ദേഹം വിക്കറ്റിന് മുന്നില്* കുടുങ്ങുകയായിരുന്നു. രോഹിത് ശര്*മ്മയില്* നിന്ന് പോരാട്ടം ഏറ്റെടുത്ത സുരേഷ് റെയ്ന രോഹിത്തിനേക്കാള്* മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

79 പന്തുകളില്* 89 റണ്*സാണ് റെയ്*ന സ്വന്തമാക്കിയത്. വിരാട് കോഹ്*ലി 26 റണ്*സും രവീന്ദ്ര ജഡേജ 21 റണ്*സുമെടുത്തു. റെയ്*ന - ജഡേജ കൂട്ടുകെട്ട് അപരാജിതമായി നിന്നു.

ഈ പരമ്പര ജയത്തോടെ ഇന്ത്യ ഏകദിന ക്രിക്കറ്റില്* ഐ സി സി റാങ്കിംഗില്* ഒന്നാം സ്ഥാനത്തെത്തി. ഇന്നത്തെ വിജയത്തോടെ ഇന്ത്യയെ ഏറ്റവും കൂടുതല്* വിജയങ്ങളിലേക്ക് നയിച്ച രണ്ടാമത്തെ നായകന്* എന്ന പദവി മഹേന്ദ്രസിംഗ് ധോണിയെ തേടിയെത്തി. 77 ഏകദിനങ്ങളിലാണ് ധോണി ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. ഗാംഗുലിയുടെ റെക്കോര്*ഡാണ് ധോണി മറികടന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് പീറ്റേഴ്സന്*റെയും കുക്കിന്*റെയും ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഏഴുവിക്കറ്റ് നഷ്ടത്തിലാണ് അവര്* 257 റണ്*സ് നേടിയത്. 93 പന്തുകളില്* നിന്ന് 76 റണ്*സാണ് പീറ്റേഴ്സണ്* നേടിയത്. അലിസ്റ്റര്* കുക്കും 76 റണ്*സ് സ്വന്തമാക്കി.

രണ്ടാം വിക്കറ്റില്* കുക്കും പീറ്റേഴ്സണും ചേര്*ന്ന് നേടിയ 95 റണ്*സാണ് ഇംഗ്ലണ്ട് സ്കോറിന്*റെ അടിത്തറ. എന്നാല്* കുക്കും പീറ്റേഴ്സണും നല്*കിയ ജീവശ്വാസം ആളിക്കത്തിച്ച് മികച്ച സ്കോറിലേക്ക് നയിച്ചത് ജോ റൂട്ടാണ്. 45 പന്തുകളില്* 57 റണ്*സാണ് ജോ റൂട്ടിന്*റെ സംഭാവന.

ജോ റൂട്ട് പൂജ്യത്തില്* നില്*ക്കുമ്പോള്* കോഹ്*ലി അദ്ദേഹത്തിന്*റെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് ഇന്ത്യ കാട്ടിയ ഏറ്റവും വലിയ അബദ്ധം. പിന്നീട് റൂട്ട് 42ല്* നില്*ക്കുമ്പോള്* റെയ്*നയും ക്യാച്ച് നഷ്ടപ്പെടുത്തി.

25 ഓവറുകള്* പിന്നിട്ടപ്പോള്* വെറും 97 റണ്*സായിരുന്നു ഇംഗ്ലണ്ടിന്*റെ സ്കോര്* കാര്*ഡില്* ഉണ്ടായിരുന്നത്. അതില്* നിന്നാണ് അമ്പതാം ഓവറില്* 257 എന്ന നിലയിലേക്ക് അവര്* കുതിച്ചത്. അവസാന ഒമ്പത് ഓവറുകളില്* 96 റണ്*സാണ് ഇന്ത്യന്* ബൌളര്*മാര്* സംഭാവന ചെയ്തത്.

പന്തെറിഞ്ഞവരില്* രവീന്ദ്ര ജഡേജ 39 റണ്*സ് വഴങ്ങി മൂന്ന് വിക്കറ്റുകള്* വീഴ്ത്തി. ഇഷാന്ത് ശര്*മ്മ 47 റണ്*സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളെടുത്തു.


More stills


Keywords:Ravindra Jadeja,Indian bowlers,Ishanth Sharma,Coock Peterson,Virad Kohli,sports news,cricket news