-
ലാല്‍*ജോസിന്*റെ ‘പുള്ളിപ്പുലികളും ആട്ടിന്‍
‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന സിനിമയിലെ നായക കഥാപാത്രമായ സോളമന്* ഒരു പഞ്ചപാവമായിരുന്നു. ആരെങ്കിലും തല്ലാന്‍* വന്നാല്‍* അനുസരണയോടെ അതിന് നിന്നുകൊടുക്കുന്ന പേടിത്തൊണ്ടനായ മനുഷ്യന്*. ദിലീപ് ആ കഥാപാത്രത്തെ ഗംഭീരമാക്കുകയും പടം സൂപ്പര്‍*ഹിറ്റാകുകയും ചെയ്തു. ഏതാണ്ട് അതേ പാതയില്‍* മറ്റൊരു ചിത്രം ഒരുങ്ങുന്നു. ദിലീപിന് പകരം കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്*. കുഞ്ഞാടിന് പകരം ആട്ടിന്‍**കുട്ടി എന്ന് പറയാം. ചിത്രത്തിന്*റെ പേര് - ‘പുള്ളിപ്പുലികളും ആട്ടിന്‍*കുട്ടിയും’.
ലാല്‍* ജോസാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. “നാല് സഹോദരന്**മാരുടെ കഥയാണ് പുള്ളിപ്പുലികളും ആട്ടിന്‍**കുട്ടിയും. മുതിര്*ന്ന മൂന്ന് സഹോദരങ്ങള്‍* ഉണ്ടാക്കുന്ന പ്രശ്നങ്ങളുടെയെല്ലാം തിക്തഫലം അനുഭവിക്കേണ്ടിവരുന്ന പാവം ഇളയ സഹോദരന്*റെ കഥയാണിത്. ഏറ്റവും ഇളയ സഹോദരനായാണ് ഞാന്‍* അഭിനയിക്കുന്നത്” - കുഞ്ചാക്കോ ബോബന്* അറിയിച്ചു.
എല്‍**സമ്മ എന്ന ആണ്*കുട്ടിയും സ്പാനിഷ് മസാലയുമായിരുന്നു കുഞ്ചാക്കോ ബോബനും ലാല്‍* ജോസും ഒന്നിച്ച ചിത്രങ്ങള്‍*. ഇതില്‍* ‘എല്‍**സമ്മ’ ചാക്കോച്ചന്*റെ പുതിയൊരു മുഖം അനാവരണം ചെയ്ത സിനിമയായിരുന്നു. ആ സിനിമയോടെയാണ് ചാക്കോച്ചന്* ചോക്ലേറ്റ് വേഷങ്ങള്‍* ഉപേക്ഷിച്ച് വഴിമാറി നടക്കാന്‍* തുടങ്ങിയത്. കുഞ്ചാക്കോ ബോബനും ലാല്‍* ജോസും വീണ്ടും ഒന്നിക്കുമ്പോള്‍* വലിയൊരു ഹിറ്റാണ് പ്രേക്ഷകര്‍* പ്രതീക്ഷിക്കുന്നത്.
പൂര്*ണമായും കുട്ടനാട്ടില്‍* ചിത്രീകരിക്കുന്ന ഒരു സിനിമയാണിത്. ഒരു ലാല്‍* ജോസ് ചിത്രം ആദ്യമായാണ് കുട്ടനാടിന്*റെ പശ്ചാത്തലത്തില്‍* കഥ പറയുന്നത്. എം സിന്ധുരാജാണ് തിരക്കഥ രചിക്കുന്നത്. എല്‍**സമ്മ എന്ന ആണ്*കുട്ടിയും സിന്ധുരാജിന്*റെ തിരക്കഥയായിരുന്നു.
“ഞാനും സിന്ധുരാജും ആലപ്പുഴക്കാരാണ്. ഞങ്ങള്‍*ക്ക് ഏറെ പരിചിതമായ സ്ഥലങ്ങളിലാണ് ചിത്രീകരണം. അതുകൊണ്ടുതന്നെ ഈ സിനിമ ഞങ്ങള്‍*ക്ക് ഏറെ പ്രിയപ്പെട്ടതാണ്” - കുഞ്ചാക്കോ ബോബന്* വ്യക്തമാക്കി.
More stills
Keywords:Kunchacko Boban,Sindhu Raj,Elsamma enna aankutty,Lal Jose,Spanish Masala,Pullipuliyum Aatinkuttiyum,malayalam film news
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks