രാജ്യം പത്മഭൂഷണ്* ബഹുമതി നല്*കി ആദരിച്ചതില്* വളരെയേറെ അഭിമാനിക്കുന്നതായി വനിതാ ബോക്*സിംഗ്* താരം എം സി മേരികോം. ചാനലുകളിലൂടെയാണു പത്മ അവാര്*ഡിനെക്കുറിച്ചറിഞ്ഞതെന്നും കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് ഈ അവാര്*ഡ്* നേട്ടമെന്നുമാണ് മേരി കോം വ്യക്തമാക്കിയത്*.


പക്ഷേ രാജ്യാന്തര അമച്വര്* ബോക്*സിംഗ്* അസോസിയേഷന്* ഇന്ത്യന്* ബോക്*സര്*മാര്*ക്കു വിലക്കേര്*പ്പെടുത്തിയതിനാല്* അവാര്*ഡ്* നേട്ടത്തില്* ഏറെ ആഹ്*ളാദിക്കാനാകില്ലെന്നു മേരി കോം കൂട്ടിച്ചേര്*ത്തു.

പര്*വതാരോഹകന്* പ്രേമലത അഗര്*വാള്*, ലണ്ടന്* ഒളിമ്പിക്*സില്* വെങ്കലം നേടിയ ഗുസ്*തി താരം യോഗേശ്വര്* ദത്ത്*, പാരാലിമ്പിക്*സില്* മെഡല്* നേടിയ ഗിരീഷ്* ഹൊസനഗര നാഗരാജഗൗഡ, ബോക്*സിംഗ്* താരം ദിങ്കോ സിംഗ്*, തുഴച്ചില്* താരം ബജ്*രംഗ്* ലാല്* താക്കൂര്* എന്നിവരെ പത്മശ്രീ അവാര്*ഡിനു തെരഞ്ഞെടുത്തിരുന്നു. മേരികോമിനെ കൂടാതെ ഇന്ത്യന്* ക്രിക്കറ്റ്* ടീം മുന്* നായകന്* രാഹുല്* ദ്രാവിഡിനും പത്*മഭൂഷണ്* നല്*കി.


More stills




Keywords:Mericom,Wrestling player,Boxing player,Padma Bhooshan,Rahul Dravid,Padmasree,sports news,cricket news