Results 1 to 1 of 1

Thread: കമ്മത്ത് ആന്റ് കമ്മത്ത്- നിരൂപണം

 1. #1
  Join Date
  Jan 2008
  Location
  india,kerala-god's own country
  Posts
  14,007

  Default കമ്മത്ത് ആന്റ് കമ്മത്ത്- നിരൂപണം

  കമ്മത്ത് ആന്റ് കമ്മത്ത്- നിരൂപണം

  നിങ്ങള്* മമ്മൂട്ടി ഫാന്*സ് അസോസിയേഷനിലോ ദിലീപ് ഫാന്*സ് അസോസിയേഷനിലോ അംഗമാണോ? എങ്കില്* നിങ്ങള്* കമ്മത്ത് ആന്*ഡ് കമ്മത്ത് എന്ന ചിത്രം ധൈര്യപൂര്*വം കാണാം. രണ്ടു ഫാന്*സുകാര്*ക്കു വേണ്ടി ഉണ്ടാക്കിയ ചിത്രമായതിനാല്* കയ്യടിക്കാന്* ഒത്തിരിയുണ്ടാകും.

  എന്നാല്* ലാല്* ഫാന്*സോ പൃഥ്വി ഫാന്*സോ ആണെങ്കില്* ഈ ചിത്രം കളിക്കുന്ന തിയറ്റര്* പരിസരത്തുകൂടെ പോകണമെന്നില്ല. കാരണം ചിത്രം കണ്ടാല്* കൂവാന്* ഒത്തിരിയുണ്ടാകും. മമ്മൂട്ടി, ദിലീപ് ഫാന്*സുകാര്*ക്കിടയില്* നിന്ന് കൂവിയാല്* തിയറ്ററില്* വച്ച് ഇടി കൊള്ളുമെന്നതില്* സംശയമൊന്നും വേണ്ട. കേരളത്തില്* ക്രമസമാധാനം തകര്*ക്കാന്* കാരണമാകരുത്.

  ഫാന്*സുകാരെ സംതൃപ്തിയോടെ ഭക്ഷണം കഴിപ്പിക്കാന്* വേണ്ടിയാണ് കമ്മത്ത് ആന്*ഡ് കമ്മത്ത് ഹോട്ടല്* സംവിധായകന്* തോംസണ്* 120 കേന്ദ്രങ്ങളില്* തുറന്നിരിക്കുന്നത്. കയ്യടിച്ചും വിസില്* വിളിച്ചും ആര്*പ്പു വിളിച്ചും ഇരുഫാന്*സുകാരും തിയറ്റര്* പൂരപ്പറാമ്പാക്കുന്നുമുണ്ട്. ഉല്*സവാന്തരീക്ഷത്തില്* റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം തന്നെ സൂചന നല്*കി കഴിഞ്ഞു- മമ്മൂട്ടിയും ദിലീപും ചേര്*ന്നാല്* ചിത്രം ഹിറ്റാകുമെന്ന്. കൊങ്കിണി ഭാഷയില്* സംസാരിക്കുന്ന രാജ രാജ കമ്മത്തായി മമ്മൂട്ടിയും ദേവരാജ കമ്മത്തായി ദിലീപും കയ്യടി വാങ്ങുകയാണ്.സസ്*പെന്*സോ തിരക്കഥയിലെ വഴിത്തിരിവോ ഒന്നുമില്ല. സിബി കെ. തോമസ്-ഉദയ് കൃഷ്ണയുടെ ഒരേ ട്രാക്കില്* പോകുന്ന കഥയാണ് സിനിമ. പോക്കിരിരാജയിലും ക്രിസ്ത്യന്* ബ്രദേഴ്*സിലുമെല്ലാം കയ്യടി കിട്ടിയ ചേരുവകള്* ഈ അവിയലില്* നന്നായി ചേര്*ത്തിട്ടുണ്ട്. റിമ കല്ലിങ്കല്*, കാര്*ത്തിക നായര്*, ബാബുരാജ്, നരേന്*, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മറ്റു താരങ്ങള്*. കയ്യടി ഒന്നുകൂടി ഊര്*ജിതമാക്കാന്* തമിഴ് നടന്* ധനുഷും വരുന്നുണ്ട്. ഇതിനെല്ലാം പുറമെ തെസ്*നിഖാന്റെ അശ്ലീലസംഭാഷണവുമുണ്ട്. തമിഴ്, മലയാളം ഡപ്പാംകൂത്ത് പാട്ടുകളും നിരവധി സംഘട്ടനങ്ങളും കുറിക്കുകൊള്ളുന്ന സംഘട്ടനങ്ങളുമായി കമ്മത്തുമാര്* കുറച്ചനാള്* കേരളത്തിലുണ്ടാകുമെന്നതില്* സംശയം വേണ്ട. യുക്തിയെ തിയറ്ററിനു പുറത്തുവച്ച് കാണാനിരുന്നാല്* ഈ ഹോട്ടലിലെ വിഭവങ്ങള്* ആസ്വദിക്കാം. തോംസണ്* ആദ്യ ചിത്രമായ കാര്യസ്ഥനില്* നിന്ന് ഒരടി പോലും മുന്നോട്ടു നീങ്ങിയില്ലെങ്കിലും മമ്മൂട്ടി- ദിലീപ് കൂട്ടുകെട്ടിന്റെ രസതന്ത്രം കൊണ്ട് കമ്മത്ത് ചിത്രം വിജയിക്കുമെന്നതില്* സംശയമില്ല. ഈ വര്*ഷമാദ്യമെത്തിയ ന്യൂ ജനറേഷന്* ചിത്രങ്ങള്* ചിറകറ്റു വീണ സ്ഥിതിക്ക് മലയാള സിനിമകള്* വീണ്ടും പഴയ ട്രാക്കിലേക്കു പോകുകയാണെന്നതിന്റെ സൂചന കൂടിയാണ് ഈ ചിത്രം.

  കേരളത്തില്* 32 സ്ഥലത്ത് ഹോട്ടലുള്ള കമ്മത്ത് ആന്*ഡ് കമ്മത്തുമാര്* പാലക്കാട് ജില്ലയിലേക്കു പുതിയ ഹോട്ടലുമായി പ്രവേശിക്കുകയാണ്. അവിടയെുള്ള ശ്രീകൃഷ്ണ വിലാസം ഹോട്ടല്* ഏറ്റെടുത്ത് തങ്ങളുടെ കമ്മത്ത് ഹോട്ടല്* നടത്താന്* വരികയാണ് കമ്മത്ത് സഹോദരന്*മാരായ രാജരാജനും ദേവരാജനും.
  ഭക്ഷ്യവിഷബാധയുടെ പേരില്* തൊട്ടു മുന്*പിലുള്ള ഹോട്ടലുകാരന്* മുനിസിപ്പല്* അംഗം കുഴിവേലി (സുരാജ് വെഞ്ഞാറമൂട്)യുടെ സഹായത്തോടെ പൂട്ടിച്ചതാണ് ശ്രീകൃഷ്ണവിലാസം ഹോട്ടല്*. എന്നാല്* കമ്മത്തുമാരുടെ ഹോട്ടല്* തുറക്കാനുള്ള ശ്രമവും അവര്* പരാജയപ്പെടുത്തുന്നു.

  മുനിസിപ്പല്* സെക്രട്ടറി മഹാലക്ഷ്മി (റിമ കല്ലിങ്കല്*) ലൈസന്*സ് കൊടുക്കാതെ ഹോട്ടല്* പൂട്ടിക്കാനെത്തുന്നു. എന്നാല്* രാജരാജനും (മമ്മൂട്ടി) ദേവരാജനും (ദിലീപ്) മന്ത്രിയുടെ പക്കല്* നിന്ന് അനുമതി വാങ്ങിയാണ് വരുന്നത്. എല്ലാ തടസങ്ങളും നീക്കി അവര്* ഹോട്ടല്* തുടങ്ങുന്നു. അടുത്ത ഹോട്ടല്* തുറക്കുന്നത് കോയമ്പത്തൂരിലാണ്. തമിഴ്*നാട്ടില്* ഉദ്ഘാടനത്തിനെത്തുന്നത് നടന്* ധനുഷാണ്. ഉദ്ഘാടനം കഴിഞ്ഞ് രാജ രാജന്* മടങ്ങുമ്പോഴാണ് മഹാലക്ഷ്മിയെ ചില ഗുണ്ടകള്* ആക്രമിക്കുന്നതു കണ്ടത്. അവരെ രക്ഷപ്പെടുത്തുന്നു രാജ രാജന്*. തന്റെ സഹോദരി സുരേഖയെ ആരോ പിന്തുടരുന്നുണ്ടെന്നും അയാളെ പിടികൂടാന്* സഹായിക്കണമെന്നും മഹാലക്ഷ്മി അദ്ദേഹത്തോട് ആവശ്യപ്പെടുന്നു. പിടികൂടാന്* സഹായിയും ഡ്രൈവറുമായ ഗോപിയുമായി പോകുകയാണ് രാജ രാജന്*. എന്നാല്* സുരേഖയെ പിന്തുടര്*ന്നത് സഹോദരനാണെന്ന് രാജരാജന്* കണ്ടെത്തുന്നു. സുരേഖയെ തനിക്ക് ഇഷ്ടമാണെന്നു പറയുമ്പോള്* മഹാലക്ഷ്മി അതിനെ എതിര്*ക്കുന്നു. ഒടുവില്* അവളെ പ്രേമിക്കാന്* സഹോദരനോടു പറയുകയാണ് രാജ രാജന്*. പിന്നീട് പാട്ടും പിന്നാലെ നടത്തവും. എന്നാല്* സുരേഖയ്ക്കു വേണ്ടി മറ്റൊരു കൂട്ടര്* നടക്കുന്നുണ്ട്. അവര്* രംഗത്തു വരുന്നതോടെയാണ് സംഗതി കൊഴുക്കുന്നത്. വലിയൊരു തറവാട്ടിലെ നാലു സഹോദരന്*മാരാണ് സുരേഖയെ പിടികൂടാന്* വരുന്നത്. അവരും സുരേഖയും തമ്മിലുള്ള ബന്ധമെന്ത്? ഈ ഗുണ്ടകളില്* നിന്ന് കമ്മത്തുമാര്*ക്ക് സുരേഖയെ രക്ഷിക്കാന്* കഴിയുമോ? സുരേഖയും ഇന്*കം ടാക്*സ് ഓഫിസറും (നരേയ്ന്*) തമ്മിലുള്ള ബന്ധമെന്ത്? ഇന്*കം ടാക്*സ് ഓഫിസറും മഹാലക്ഷ്മിയും തമ്മിലുള്ള ബന്ധമെന്ത്? മഹാലക്ഷ്മിയെ രാജ രാജ കമ്മത്ത് വിവാഹം കഴിക്കുമോ ? ഇത്തരം കാര്യങ്ങളാണ് പ്രേക്ഷകരുടെ പിരിമുറുക്കം കൂട്ടാന്* ഇനി വരുന്നത്. നായകന്*മാരും വില്ലന്*മാരും അണിനിരക്കുന്നതോടെ കമ്മത്ത് ആന്*ഡ് കമ്മത്ത് കൂടുതല്* സംഘര്*ഷത്തിലേക്കു നീങ്ങുകയാണ്. ഈ സംഘര്*ഷം തന്നെയാണ് പ്രേക്ഷകരെ സീറ്റുകളില്* പിടിച്ചു നിര്*ത്തുന്നതും.

  ആന്റോ ജോസഫ് ആന്* മെഗാ മീഡിയയുടെ ബാനറില്* നിര്*മിച്ചിരിക്കുന്ന കമ്മത്ത് ആന്*ഡ് കമ്മത്ത് പതിവു ചേരുവകള്* എല്ലാം കൃത്യമായി ചേര്*ത്തൊരു ചിത്രമാണ്. മമ്മൂട്ടി- ദീലീപ് എന്നീ സൂപ്പര്* സ്റ്റാറുകളെ നല്ലരീതിയില്* ഉപയോഗപ്പെടുത്താന്* സാധിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മമ്മൂട്ടി- മോഹന്*ലാല്* എന്നതായിരുന്നു മുന്*പുള്ളൊരു സമവാക്യം.എന്നാല്* രണ്ടുപേരെയും ഒന്നിക്കാനുള്ള പ്രയാസം കൊണ്ടാണ് അടുത്ത ചോയ്*സ് ആയ ദിലീപിനെ തിരഞ്ഞെടുക്കുന്നത്. ജോഷി ക്രിസ്ത്യന്* ബ്രദേഴ്*സില്* ഉപയോഗിച്ചതും ഇതുന്ന തന്നെയാണ്. വൈശാഖ് പോക്കിരി രാജയില്* ഉപയോഗിച്ചു വിജയം നേടിയതും ഇത്തരമൊരു സമവാക്യമാണ്. രണ്ടു നക്ഷത്രങ്ങള്* ഒന്നിക്കുമ്പോഴുണ്ടാകുന്ന നേട്ടം കൊണ്ട് സിനിമ വിജയിപ്പിക്കുക.

  ട്വന്റി ട്വന്റിയിലൂടെയാണ് തിരക്കഥാകൃത്തുക്കളായ ഉദയ് കൃഷ്ണയും സിബി കെ. തോമസും ഇങ്ങനെയൊരു സമവാക്യത്തിന്റെ വിജയം കണ്ടത്. അതില്* മലയാളത്തിലെ എല്ലാ താരങ്ങളും ഉണ്ടായിരുന്നു. അതിനു ശേഷം ക്രിസ്ത്യന്* ബ്രദേഴ്*സ്, പോക്കിരിരാജ എന്നീ ചിത്രങ്ങളും അവര്* ഒരുക്കി. എല്ലാ ചിത്രത്തിലും ചേരുവകള്* കൃത്യമാക്കുക എന്നതാണ് വിജയത്തിന്റെ ആദ്യ ഘടകം. മമ്മൂട്ടിയുടെയും ദിലീപിന്റെയും ഫാന്*സുകാരുടെ കയ്യടി നേടണം. മമ്മൂട്ടിയില്ലാത്ത സീനില്* ദിലീപിന്റെ ഫാന്*സുകാര്* കയ്യടിക്കും, ദിലീപ് ഇല്ലാത്തപ്പോള്* മമ്മൂട്ടി ഫാന്*സുകാരും.അങ്ങനെ വരുമ്പോള്* ചിത്രം തീരുന്നതുവരെ കയ്യടിയായിരിക്കും. രണ്ടുപേരും ഒന്നിച്ചു വരുമ്പോള്* കയ്യടിയുടെ ശക്തി ഇരട്ടിയാകും. അത് സമര്*ഥമായി ഉപയോഗപ്പെടുത്താന്* രണ്ടുപേര്*ക്കും സാധിച്ചു. സിനിമ വിജയിപ്പിക്കാന്* ഇപ്പോള്* രണ്ടു പ്രധാന ചേരുവ നന്നായാല്* മതി. ഭക്ഷണവും ഭാഷയും. സാള്*ട്ട് ആന്*ഡ് പെപ്പറോടെ ഭക്ഷണം സിനിമയുടെ പ്രധാന മെനുവാണ്. അതോടൊപ്പം വൈവിധ്യമാര്*ന്ന ഭാഷ സംസാരിപ്പിക്കുക. കൊങ്കിണി ഭാഷ കേള്*ക്കുന്നതു തന്നെ ഒരു കൗതുകമാണ്. മുന്*പ് കുഞ്ചനും സൈനുദ്ദീനും പല സിനിമകളിലും ഇവരുടെ ഭാഷ ഉപയോഗിച്ച് കയ്യടി നേടിയിട്ടുണ്. അപ്പോള്* ഫാന്*സുകാര്*ക്കു വേണ്ട വിഭവങ്ങള്*ക്കൊപ്പം ഇതും കൂടി ചേര്*ന്നതോടെ കമ്മത്തുമാര്* ജനപ്രിയരായി. കാര്യസ്ഥന്* എന്ന ആദ്യ ചിത്രം നാടകത്തിന്റെ രീതിയിലാണ് തോംസണ്* ഒരുക്കിയത്. ഓരോ സീനിലും തീരുന്ന കഥകള്*. ഇവിടെയും അതേരീതി തന്നെയാണ് സംവിധായകന്* അവലംബിച്ചിരിക്കുന്നത്. അതായത് സംവിധായകന് കാര്യമായി ഒന്നും ചെയ്യാനില്ല. എല്ലാം താരങ്ങള്* ചെയ്തുകൊള്ളും. സിനിമ സംവിധായകന്റെ കലയാണെന്നു പറയുന്നത് വെറുതെയാണെന്ന് ഇതു കണ്ടാല്* മനസ്സിലാകും. എങ്കിലും എല്ലാവിഭവങ്ങളും കൃത്യപാകത്തില്* വിളമ്പാന്* അറിയുന്ന പാചകക്കാരനാണ് താനെന്ന് തോംസണ്* തെളിയിച്ചിരിക്കുന്നു. സിബി- ഉദയ് ടീമിന്റെ 35ാം തിരക്കഥയാണിത്. പലതും ആവര്*ത്തനങ്ങളാണെങ്കിലും പ്രേക്ഷകന്റെ മനശാസ്ത്രമറിയുന്നവരാണ് തങ്ങളെന്ന് അവര്* വീണ്ടും തെളിയിക്കുന്നു.

  കമ്മത്ത് ആന്*ഡ് കമ്മത്ത് താരങ്ങളുടെ സിനിമയാണ്. മമ്മൂട്ടി എന്ന മെഗാസ്റ്റാര്*, ദിലീപ് എന്ന ജനപ്രിയന്*, ബാബുരാജ് എന്ന കൊമേഡിയന്* കം ഫൈറ്റര്*, അശ്ലീലം പറയുന്ന തെസ്*നിഖാന്*, ആണ്*ശബ്ദത്തില്* സംസാരിക്കുന്ന പെണ്ണായി റിമാ കല്ലിങ്കല്*... ഇവരുടെയൊക്കെ നല്ലൊരു മേളമാണ് ചിത്രം. വ്യത്യസ്ത ഭാഷകള്* അനായാസം കൈകാര്യം ചെയ്യാനുള്ള മമ്മൂട്ടിയുടെ മിടുക്ക് ഇവിടെയും കാണാം. രാജമാണിക്യത്തില്* തുടങ്ങിയ പരീക്ഷണം കമ്മത്തിലെത്തുമ്പോള്* കൊങ്കിണി കലര്*ന്ന മലയാള മാകുന്നു. പ്രാഞ്ചിയേട്ടനില്* തൃശൂര്* ഭാഷയും ബാവുട്ടിയില്* മലപ്പുറക്കാരനും ചട്ടമ്പിനാടില്* കന്നടയും നന്നായി കൈകാര്യം ചെയ്ത് കയ്യടി നേടിയ മമ്മൂട്ടിക്ക് ഇവിടെയും കയ്യടി നേടുന്നുണ്ട്.  2012ന്റെ ഒടുവില്* ബാവൂട്ടിയുടെ നാമത്തിലൂടെ വീണ്ടും വിജയം തുടങ്ങിയ മമ്മൂട്ടിക്ക് കമ്മത്തും ഗുണം ചെയ്യും. സത്യം പറയാമല്ലോ ദിലീപിനെക്കാള്* നന്നായി ഇതില്* തിളങ്ങുന്നത് മമ്മൂട്ടിയാണ്. കോമഡിയും നൃത്തവും മമ്മൂട്ടിക്കു വഴങ്ങില്ല എന്ന് എല്ലാവരും പറയും. അതു സത്യം തന്നെയാണ്. ഈ വഴങ്ങാത്ത കോമഡിയും നൃത്തവും മമ്മൂട്ടി കൈകാര്യം ചെയ്യുമ്പോഴാണ് കയ്യടി നേടുന്നത്. ദിലീപിന് പതിവായി കുറേ മാനറിസങ്ങളുണ്ട്. അതു കൃത്യമായി അറിയുന്നവരാണ് തിരക്കഥാകൃത്തുക്കള്*. അവര്* അതെല്ലാം ഇതിലും ചേര്*ത്തിട്ടുണ്ട്. കാമുകിയുടെ സ്*നേഹം കിട്ടാന്* പിന്നാലെ പാട്ടുമായി പോകുന്ന ദിലീപിനെ ക്രിസ്ത്യന്* ബ്രദേഴ്*സില്* നാം കണ്ടതല്ലേ. അതുതന്നെ ഇവിടെയുമുണ്ട്. മുന്*പ് സിഐഡി മൂസയിലും ഇതു നാം കണ്ടതാണ്. ദിലീപിന്റെതായി കണ്ട പല രംഗങ്ങളും ഇവിടെ വീണ്ടും കാണാം എന്നതൊരു പ്രത്യേകതയാണ്. ബോള്*ഡായിട്ടുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്* റിമാകല്ലിങ്കലിനു പ്രത്യേക മിടുക്കാണ്. ഇവിടെ മുനിസിപ്പല്* സെക്രട്ടറിയായ മഹാലക്ഷ്മിയായി റിമ കയ്യടി നേടുന്നുണ്ട്. ഊമയായിട്ടാണ് കാര്*ത്തിക നായര്* അഭിനയിക്കുന്നത്. അതിനാല്* അവരുടെ റോൡനെക്കുറിച്ച്പ്രത്യേകമൊന്നും പറയാനില്ല. ്*ഡ്രൈവര്* ഗോപിയായി ബാബുരാജ് പ്രേക്ഷകരെ കയ്യിലെടുക്കുന്നുണ്ട്. ബീഫും പുട്ടും ഇഷ്ടപ്പെടുന്ന ഗുണ്ടയാണ് ഗോപി. വില്ലത്തരത്തില്* നിന്ന് കോമഡിയിലേക്കു മാറിയ ബാബുരാജ് ഇവിടെ രണ്ടും നന്നായി ഉപയോഗപ്പെടുത്തുന്നു. ബ്യൂട്ടിഫുള്* എന്ന ചിത്രത്തില്* തെസ്*നി ഖാന്* തുടങ്ങിവച്ചതാണ് സെക്*സ് പറയുക എന്നത്. പെണ്ണു സെക്്*സ് പറയുമ്പോള്* പുരുഷ പ്രേക്ഷകര്*ക്ക് കേള്*ക്കാന്* ഇഷ്ടം തോന്നും. അതുതന്നെയായിരുന്നു ട്രിവാന്*ഡ്രം ലോഡ്ജിലും നാം കണ്ടത്. ഇവിടയെും അത്തരമൊരു റോളാണ് തെസ്*നിഖാന്* അവതരിപ്പിക്കുന്നത്. ഇനിയും ഇതാവര്*ത്തിച്ചാല്* പ്രേക്ഷകനു മടുക്കുമെന്നത് അവര്* ഓര്*ക്കുന്നതു നന്നാകും. ചെറിയ വേഷത്തിലാണെങ്കിലും നരേന്*, സുരാജ് വെഞ്ഞാറമൂട് എന്നിവര്* കയ്യടി നേടുന്നുണ്ട്.

  Tags: kammath & kammath, kammath & kammath cineama reviews, kammath & kammath film reviews, kammath & kammath gallery, kammath & kammath movie, kammath & kammath movie previews, kammath & kammath movie review, kammath & kammath movie reviews, kammath & kammath Photo's, kammath & kammath preview, kammath & kammath previews, kammath & kammath review, kammath & kammath reviews, kammath & kammath stills, kammath & kammath story, kammath & kammath wallpappers, latest tamil film news, latest Tamil film previews, latest Tamil film reviews, latest Tamil film's, latest Tamil movie news  Last edited by rameshxavier; 01-29-2013 at 05:02 AM.

Tags for this Thread

Bookmarks

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •