അലക്സാണ്ടറെ ഓര്*മ്മയില്ലേ? സാമ്രാജ്യം എന്ന ചിത്രത്തില്* മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം. അലക്സാണ്ടറുടെ മരണശേഷം കാറില്* കയറിപ്പോയ ആ കൊച്ചുപയ്യന്* ഇന്നു വളര്*ന്നിരിക്കുന്നു- അതെ ജോര്*ദാന്* തിരിച്ചു വരികയാണ്. യുവതാരങ്ങളില്* ശ്രദ്ധേയനായ ഉണ്ണി മുകുന്ദനാണ് ജോര്*ദാനായെത്തുന്നത്.


അലക്സാണ്ടര്* വെടിയേറ്റു വീഴുന്നിടത്താണ് സാമ്രാജ്യം അവസാനിക്കുന്നത്. കൊച്ചുകുട്ടിയായ അലക്സാണ്ടറുടെ മകനെ ദുബായിലേക്ക് കൊണ്ടു പോയത് അലക്സാണ്ടറിന്റെ സന്തത സഹചാരിയും വിശ്വസ്തനുമായ ഖാദറാണ്(വിജയരാഘവന്*). ബുദ്ധിമാനും വളരെ പരിശ്രമ ശാലിയുമാണ് ജോര്*ദ്ദാന്*. ജോര്*ദ്ദാന്* തിരിച്ചെത്തുകയാണ്, പിതാവിന്റെ സാമ്രാജ്യം ഏറ്റെടുക്കാന്*.

തിരുപ്പാച്ചി, ശിവകാശി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പേരരശ് കഥയെഴുതി സംവിധാനം ചെയ്യുന്ന സണ്* ഓഫ് അലക്സാണ്ടര്* - സാമ്രാജ്യം 2 ആക്*ഷന്* രംഗങ്ങള്*കൊണ്ട് സമ്പന്നമാണ്.

സാമ്രാജ്യം നിര്*മ്മിച്ച അജ്മല്* ഹസ്സന്*, ബൈജു ആദിത്യന്* എന്നിവര്* ചേര്*ന്നാണ് ചിത്രം നിര്*മിക്കുന്നത്. ശേഖര്* വി ജോസഫാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വയലാര്* ശരത്ചന്ദ്രവര്*മ്മ, റഫീക്ക് അഹമ്മദ് എന്നിവരുടെ വരികള്*ക്ക് ഈണം പകരുന്നത് ആര്* എച്ച് ഷഫീര്*.


More stillsKeywords:Unni Mukundan,Alexander,Mammootty,Samrajyam,Sun of Alexander,malayalam film news