സ്നേഹം...
ഒരു പുഷ്പം ഋതുഭേദങ്ങളുടെ സഹായമില്ലാതെ .....
വിടരുകയും വളരുകയും ചെയ്യുന്ന ഒരേ ഒരു പുഷ്പം ......
സ്നേഹം..
സമയവും സന്ദര്*ഭവും നോക്കാതെ കടന്നു വന്നു
സ്നേഹിച്ചവരുടെ മുമ്പില്* നമ്മെ കോമാളി വേഷം കെട്ടിച്ചു
പറയാതെ കടന്നു പോകുന്ന ഒരു നിഴല്*...
സ്നേഹം...
ഒരു കടലാസ് കഷ്ണം കീറുന്ന അതെ ലാഘവത്തോടെ
ചീന്തിയെറിയാനുള്ള ഒരു വെറും പാഴ്വസ്തു .
പിച്ചി ചീന്തുമ്പോള്* കടലാസിനു വേദനിക്കാറുണ്ടോ
എന്ന് ആരും നോക്കാറില്ലല്ലോ .....
സ്നേഹം..
പൊട്ടിത്തകരുന്ന സ്ഫടിക പാത്രം പോലെ ....
താഴെ വീണുടഞ്ഞാല്* പിന്നീടൊരിക്കലും
കൂട്ടിച്ചേര്*ക്കാന്* ആകാതെ പോകുന്ന സുതാര്യമായ ഒന്ന് .....
സ്നേഹം..
അടര്*ന്നു പോകുന്ന പൂവിതള്* പോലെ...
തളിര്*ത്തു നില്*ക്കുമ്പോള്* ,പൂക്കുമ്പോള്* ,
വിടര്*ന്നു നില്*ക്കുമ്പോള്* ,നല്ലതെന്നു ചൊല്ലി
അതിന്*റെ സൌന്ദര്യം ആസ്വദിക്കുന്നവര്* ...
അടര്*ന്നു വീഴുമ്പോള്* പെറുക്കി മാറ്റുന്നു ......
വാടി കരിഞ്ഞ്* അടര്*ന്ന് പോകുന്ന
പൂവിതള്* പോലെയാണ് നാം മറ്റുള്ളവരുടെ മനസ്സില്* .....
സ്നേഹം...
ജ്വലിക്കുന്ന കനല്* പോലെ അണഞ്ഞു പോകാന്*
തുടങ്ങുമ്പോള്* ഒരു ചെറു നിശ്വാസം
കൊണ്ട് പോലും ആളി കത്തിക്കാന്*
കഴിയുന്ന ഒരു ജ്വലയാണ് ....


More stills
Keywords:poems,sneham,kavithakal,songs,malayalam poems,geethangal