തലക്കെട്ട്* കണ്ട്* ഞെട്ടേണ്ട. ജീവിതത്തിലല്ല വെള്ളിത്തിരയിലാണ്* ഇവര്* ദമ്പതികളായി മാറിയത്*. സലാം ബാപ്പു സംവിധാനം ചെയ്യുന്ന റെഡ്* വൈന്* എന്ന ചിത്രത്തിലാണ്* സംഭവം. ഫഹദും മീരാ നന്ദനും ആദ്യമായി ജോഡി ചേരുന്ന ചിത്രമാണിത്*.

പ്രണയിച്ച്* വിവാഹിതരായവരെങ്കിലും മാനസിക പൊരുത്തമില്ലാത്ത ദമ്പതികളായാണ്* ഫഹദും മീരാ നന്ദനും ഈ ചിത്രത്തില്* പ്രത്യക്ഷപ്പെടുന്നത്*. ഒടുവില്* പൊരുത്തക്കേടുകള്* ഇവരെ രണ്ടു ധ്രുവങ്ങളിലെത്തിക്കുന്നു. ഒരുപാട്* സര്*പ്രൈസുകളിലൂടെയാണ്* ഇവരുടെ പരിചയവും പ്രണയവും വിവാഹവും പൊരുത്തക്കേടുകളുമെല്ലാം ദൃശ്യവത്*ക്കരിക്കുന്നത്*. കോഴിക്കോട്ടെ ഒരു നാടക പ്രവര്*ത്തകനായി ഫഹദ്* അഭിനയിക്കുമ്പോള്* ജസ്*ന എന്ന കഥാപാത്രമായാണ്* മീരാ നന്ദന്* അഭിനയിക്കുന്നത്*.


ഫഹദിനൊപ്പം ഇതു വരെ ജോഡി ചേരാത്ത ഒരു നായികയ്*ക്കായുള്ള അന്വേഷണമാണ്* മീരാ നന്ദനിലെത്തിച്ചതെന്ന്* സലാം ബാപ്പു പറയുന്നു. ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറില്* എസ്*.ഗിരീഷ്* ലാല്* നിര്*മ്മിക്കുന്ന റെഡ്* വൈനിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്*വ്വഹിച്ചിരിക്കുന്നത്* മാമ്മന്* കെ. രാജനാണ്*. മോഹന്*ലാലാണ്* കേന്ദ്ര കഥാപാത്രം. ആസിഫ്* അലിയും മേഘ്*നരാജുമാണ്* ഈ ചിത്രത്തിലെ മറ്റ്* രണ്ട്* പ്രമുഖ താരങ്ങള്*.

Meera Nandan


Keywords: meera nandan, fahad fazil, meera nandan new film, meera nandan latest film, meera nandan with fahad fazil