സിനിമ ഉടനെ പ്രദര്*ശിപ്പിക്കാനായില്ലെങ്കില്* തനിക്ക്* തന്റെ സമ്പാദ്യം മുഴുവന്* നഷ്*ടമാകും. ''ഒരാളുടെ പണത്തേക്കാളും ഒരു സിനിമയെക്കാളും മൂല്ല്യമേറെയുള്ളതാണ്* രാജ്യത്തിന്റെ സുസ്*ഥിരതയും സമാധാനവുമെന്നാണ്* ഇന്നലെ ജഡ്*ജി കോടതിയില്* അഭിപ്രായപ്പെട്ടത്*. ഞാനതിനോടനുകൂലിക്കുന്നു. പക്ഷേ ഞാനീ ചിത്രത്തിനു വേണ്ടി ചിലവഴിച്ചത്* എന്റെ ആജീവനാന്ത സമ്പാദ്യമാണ്*. വിശ്വരൂപം ഉടന്* തീയേറ്ററിലെത്തിക്കാനായില്ലെങ്കില്* എനിക്കെല്ലാം നഷ്*ടമാകും.'' കമല്* മാധ്യമങ്ങളോട്* പറഞ്ഞു.

എന്നെപ്പോലൊരു കലാകാരന്* സ്വതന്ത്രമായി സമാധാനത്തോടെ ജോലി ചെയ്യാനും ജീവിക്കാനും പറ്റിയ മറ്റേതെങ്കിലും ഒരു സംസ്*ഥാനത്തേക്ക്* കുടിയേറാനുള്ള ഒരുക്കത്തിലാണ്* താനെന്നും കമല്* പറയുന്നു. ഇന്ത്യയില്* അങ്ങനെയൊരു സ്*ഥലം കണ്ടെത്താനായില്ലെങ്കില്* എന്നിലെ കലാകാരനെ സ്*നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന മറ്റൊരു രാജ്യത്തേക്ക്* എം.എഫ്*. ഹുസൈനെപ്പോലെ താനും കുടിയേറുമെന്ന്* കമല്* അഭിപ്രയപ്പെട്ടു.


മുസ്ലീംങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു എന്ന ചില മുസ്ലീം സംഘടനകളുടെ പരാതിയെത്തുടര്*ന്ന്* തമിഴ്*നാട്ടിലെ തീയേറ്ററുകളില്* സംസ്*ഥാന ഗവണ്*മെന്റ്* പ്രദര്*ശനാനുമതി നിഷേധിച്ച വിശ്വരൂപത്തിനുള്ള നിരോധനം കമല്* നല്*കിയ ഹര്*ജിയില്* വാദം കേട്ടതിനു ശേഷം ഇന്നലെ സന്ധ്യയോടു കൂടി ഹൈക്കോടതി നീക്കിയിരുന്നു. എന്നാല്* നിരോധനം നീക്കിയതിനെതിരേ തമിഴ്*നാട്* സര്*ക്കാര്* അപ്പീല്* നല്*കിയിരിക്കുന്നതിനാല്* ഇനിയും വിശ്വരൂപം തമിഴ്*നാട്ടില്* പ്രദര്*ശിപ്പിച്ചു തുടങ്ങിയിട്ടില്ല.


സര്*ക്കാരിന്റെ അപ്പീലിന്* മേലുള്ള വാദം ഇന്ന്* ഉച്ചയ്*ക്കു ശേഷം നടക്കും. ഇന്നലെ വിശ്വരൂപത്തിന്* മേലുള്ള നിരോധനം കോടതി നീക്കിയതിനെത്തുടര്*ന്ന്* തമിഴ്*നാട്ടിലെ ചില തീയേറ്ററുകളില്* ഇന്ന്* രാവിലെ ചിത്രം പ്രദര്*ശിപ്പിക്കാനുള്ള ശ്രമം നടന്നുവെങ്കിലും നിരോധനം നീക്കിയതു സംബന്ധിച്ച രേഖകളൊന്നും ലഭിച്ചിട്ടില്ലെന്ന്* പറഞ്ഞ്* പോലീസെത്തി തടയുകയായിരുന്നു.

Viswaroopam

Keywords: Viswaroopam, Viswaroopam images, Viswaroopam gallery, Viswaroopam photos, Viswaroopam new stills, Viswaroopam Kamalhassan