വനിതകളുടെ ഏകദിന ലോകകപ്പ്* ക്രിക്കറ്റിന്* ഇന്നു തുടക്കം. ആതിഥേയരായ ഇന്ത്യയും വെസ്*റ്റിന്*ഡീസും തമ്മില്* നടക്കുന്ന എ ഗ്രൂപ്പ്* മത്സരത്തോടെയാണു ലോകകപ്പിനു തുടക്കമാകുക. ബ്രാബോണ്* സ്*റ്റേഡിയത്തില്* പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്*ക്ക്* 2.30 നാണു തുടങ്ങുക. രണ്ട് ഗ്രൂപ്പുകളിലായി എട്ടു ടീമുകള്* മത്സരിക്കും.


എ ഗ്രൂപ്പിലെ മറ്റു മത്സരങ്ങളും മുംബൈയില്* അരങ്ങേറും. ഇന്ത്യയെ കൂടാതെ ഇംഗ്ലണ്ട്*, വെസ്*റ്റിന്*ഡീസ്*, ശ്രീലങ്ക ടീമുകളാണ്* എ ഗ്രൂപ്പിലുള്ളത്*. ബ്രാബോണ്* സ്*റ്റേഡിയം കൂടാതെ ബാന്ദ്രയിലെ എം.ഐ.ജി. ക്ലബ്*, മുംബൈ ക്രിക്കറ്റ്* അസോസിയേഷന്റെ ബാന്ദ്ര കുര്*ള കോംപ്ലക്*സ്* ഗ്രൗണ്ട്* എന്നിവിടങ്ങളിലാണു മത്സരം. ഫൈനലും ബ്രാബോണ്* സ്*റ്റേഡിയത്തിലാണ്*.

ഫെബ്രുവരി 17 നാണു ഫൈനല്* മത്സരം. സൂപ്പര്* സിക്*സ്* മത്സരങ്ങള്* ബ്രാബോണിലും ഒഡീഷയിലെ കട്ടക്കിലുമായി നടക്കും. ബി ഗ്രൂപ്പ്* മത്സരങ്ങള്* കട്ടക്കിലെ ബരാബതി സ്*റ്റേഡിയത്തിലാണു നടക്കുക. പാകിസ്*താനെ കൂടാതെ, ഓസ്*ട്രേലിയ, ന്യൂസിലന്*ഡ്*, ദക്ഷിണാഫ്രിക്ക, പാകിസ്*ഥാന്* ടീമുകള്* ബി ഗ്രൂപ്പില്* മത്സരിക്കുന്നുണ്ട്*. ബി ഗ്രൂപ്പ്* മത്സരങ്ങള്* നാളെ തുടങ്ങും. ബരാബതി സ്*റ്റേഡിയത്തില്* നടക്കുന്ന ആദ്യ മത്സരത്തില്* പാകിസ്*ഥാന്* ഓസ്*ട്രേലിയയെ നേരിടും. അതേ ദിവസം കട്ടക്കിലെ ഡ്രീംസ്* ക്രിക്കറ്റ്* ഗ്രൗണ്ടില്* ന്യൂസിലന്*ഡും ദക്ഷിണാഫ്രിക്കയും തമ്മിലും ഏറ്റുമുട്ടും. കഴിഞ്ഞ ലോകകപ്പില്* മൂന്നാം സ്*ഥാനക്കാരായിരുന്നു ഇന്ത്യ.

മൂന്നു തവണ ലോകകപ്പ്* നേടിയ (1973, 1993, 2009) ഇംഗ്ലണ്ടിനെയാണു ഫെബ്രുവരി മൂന്നിനു നടക്കുന്ന രണ്ടാമത്തെ മത്സരത്തില്* ഇന്ത്യ നേരിടുക. ആറിനു നടക്കുന്ന അവസാന മത്സരത്തില്* ശ്രീലങ്ക ഇന്ത്യയുടെ എതിരാളിയാകും. നാളെ നടക്കുന്ന മത്സരത്തില്* ഇംഗ്ലണ്ടും ശ്രീലങ്കയും നേര്*ക്കുനേര്* ഏറ്റുമുട്ടും. മിതായി രാജ്* നയിക്കുന്ന ഇന്ത്യന്* ടീം കരുത്തുറ്റതാണ്*. മുന്* നായിക ജൂലന്* ഗോസ്വാമി, വെറ്ററന്* താരം പൂനം റൗത്ത്*, വിക്കറ്റ്* കീപ്പര്* സുലക്ഷണ നായിക്* എന്നിവരാണു ബാറ്റിംഗിലെ പ്രധാന താരങ്ങള്**. ഗോചര്* സുല്*ത്താന, നിരഞ്*ജന നാഗരാജന്* എന്നിവരാണു ബൗളിംഗിനെ നയിക്കുന്നത്*.

അഞ്ച്* ലോകകപ്പുകള്* കളിച്ച ചാര്*ലറ്റ്* എഡ്*വേഡ്*സാണ്* ഇംഗ്ലണ്ടിനെ നയിക്കുന്നത്*. വനിതാ ക്രിക്കറ്റില്* ഏറ്റവും കൂടുതല്* റണ്*സെടുത്ത താരമെന്ന റെക്കോഡ്* നേടാന്* എഡ്*വേഡ്*സിന്* 61 റണ്*സ്* കൂടി മതി. ഓസ്*ട്രേലിയയുടെ ബെന്*ഡില ക്ലാര്*ക്ക്* 2005 ല്* നേടിയ 4844 റണ്*സാണു നിലവിലെ റെക്കോഡ്*. ബൗളിംഗിലാണ്* ഇംഗ്ലണ്ടിന്റെ കരുത്ത്* ഏറെയും. ഐ.സി.സി. വനിതാ റാങ്കിംഗിലെ ഒന്നാം നമ്പര്* താരം കാതറിന്* ബ്രണ്ട്*, ഇടംകൈയന്* സ്*പിന്നര്* ഹോളി കോള്*വിന്* എന്നിവരാണു പ്രധാന ബൗളര്*മാര്*.


More stills



Keywords:women's cricket,womens oneday cricket,Catherin Brund,Holly Kolwin,cricket news,sports news