താൻ പ്രണയത്തിലാണെന്ന് തെന്നിന്ത്യൻ നടി സാമന്ത അടുത്തിടെ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പക്ഷേ ആരുമായാണ് ഇഷ്ടത്തിലെന്ന കാര്യം സാമന്ത പുറത്ത് വിട്ടിരുന്നില്ല. പ്രണയനായകന്രെ അനുവാദമില്ലാത്തതാണ് അതിനു കാരണമെന്നും സാമന്ത പറഞ്ഞിരുന്നു.

ഇപ്പോഴിതാ സാമന്തയുടെ മനം കവർന്ന ആ പ്രണയനായകൻ നടനും ഗായകനും നിർമ്മാതാവുമൊക്കെ ആയ സിദ്ധാർത്ഥ് ആണെന്ന് കോളിവുഡിൽ ശ്രുതി പരക്കുന്നു. കാമുകൻ സിദ്ധാർത്ഥ് ആണോയെന്ന കാര്യം സാമന്തയോട് നേരത്തെ മാദ്ധ്യമ പ്രവർത്തകർ ആരാഞ്ഞിരുന്നെങ്കിലും തങ്ങൾ തമ്മിൽ സൗഹൃദം മാത്രമാണെന്നായിരുന്നു ഈ സുന്ദരിയുടെ മറുപടി.

കാര്യം ഇതൊക്കെയാണെങ്കിലും നേരത്തെ വിവാഹിതനായ സിദ്ധാർത്ഥ് ഒരു മുൻ കാമുകൻ കൂടിയാണ്. ചില്ലറക്കാരനൊന്നുമല്ല. ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ സഹോദരി സോഹ അലി ഖാനുമായും സിദ്ധാർത്ഥ് മുന്പ് പ്രണയത്തിലായിരുന്നു. കമലഹാസന്റെ മകൾ ശ്രുതി ഹാസനുമായി സിദ്ധാർത്ഥിനുണ്ടായിരുന്ന ലിവ് ഇൻ റിലേഷൻഷിപ്പും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പിരിയുകയാണെന്ന് ശ്രുതി പറഞ്ഞതോടെ ആ സംസാരം അവിടെ ചരമം പ്രാപിച്ചു.

സിദ്ധാർത്ഥിനൊപ്പം ജബർദസ്ത് എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുകയാണ് സാമന്തയിപ്പോൾ.

ഏതായാലും ഒരു പ്രണയദിനം കൂടി അടുത്ത് വരവെ സാമന്ത പ്രണയം പ്രഖ്യാപിക്കുമോയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.


SamanthaKeywords: samantha love, samantha gallery, samantha images, samantha photos, samantha new stills, samantha photos, samantha latest stills, samatha sidharth, smantha love affair, samantha's affair