കമലഹാസന്* ചിത്രം വിശ്വരൂപം മുസ്ലിം വികാരം വ്രണപ്പെടുത്തി എന്ന രീതിയിലുള്ള പ്രതിഷേധങ്ങള്* നിയമയുദ്ധത്തിലേക്ക് പോലും വഴിതുറന്നിരുന്നു. ഈ വിവാദങ്ങള്* കെട്ടടങ്ങും മുമ്പെ മറ്റൊരു സിനിമ കൂടി തമിഴ്നാട്ടില്* വിവാ*ദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മണിരത്നം സംവിധാനം ചെയ്ത കടല്* എന്ന സിനിമയ്ക്കെതിരെ പ്രതിഷേധവുമായി ക്രിസ്ത്യന്* സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.


ക്രൈസ്തവ വികാരം വൃണപ്പെടുത്തുന്ന രംഗങ്ങള്* ചിത്രത്തിലുണ്ട് എന്നാണ് പ്രതിഷേധക്കാരുടെ വാദം. സംവിധായകനെതിരെ അവര്* സിറ്റി പൊലീസ് കമ്മിഷണര്*ക്ക് പരാതി നല്*കി.

ക്രിസ്ത്യന്* വിശ്വാസത്തിനെതിരായ ദൃശ്യങ്ങളും സംഭാഷണങ്ങളും ഉള്*പ്പെടുന്ന ആറ് രംഗങ്ങള്* എഡിറ്റ് ചെയ്ത് കളയണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്* കാത്തിരുന്ന ഈ മണിരത്നം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ്താരം കാര്*ത്തിക്കിന്റെ മകന്* ഗൌതം കാര്*ത്തിക് ആണ് ചിത്രത്തില്* നായകന്*. നായിക പഴയകാല നായിക രാധയുടെ മകള്* തുളസി നായര്*. ഒരു കടലോരഗ്രാമത്തിന്റെ പശ്ചാത്തലത്തില്* കഥ പറയുന്ന ചിത്രത്തിന്റെ സംഗീതം എ ആര്* റഹ്*മാന്* ആണ്.


More stills



Keywords:Maniratnam,kadal,Gautham Karthik,Tulasi Nair,Former Actress Radha,Karthik's son,Christians,Kamal Hassan,Viswaroopam,tamil film news