ബോളിവുഡ് നടിമാരെല്ലാം തങ്ങളുടെ ഭാവി വരന്മാരെ സ്വയം അന്വേഷിച്ച് കണ്ടെത്തുന്ന ഒരു രീതി ഹിന്ദി സിനിമാരംഗത്ത് പൊതുവേ അംഗീകരിക്കപ്പെട്ടതാണ്. അതിൽ ചില ബന്ധങ്ങൾ എങ്ങുമെത്താതെ അവസാനിക്കുകയും ചിലത് ലക്ഷ്യത്തിലെത്തിയിട്ടുമുണ്ട്.

ഇപ്പോഴിതാ കുറച്ച് കാലം മുന്പ് വരെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്ന ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയുടെ വിവാഹവും വാർത്തകളിൽ നിറയുന്നു. എന്നാൽ പ്രിയങ്കയുടേത് പ്രണയ വിവാഹമല്ല. വരൻ ബോളിവുഡ് നടനോ ബിസിനസുകാരനോ അല്ല. ടെലിവിഷൻ അഭിനേതാവായ മോഹിത് റെയ്നയെയാണ് പ്രിയങ്കയെ വിവാഹം ചെയ്യാൻ പോകുന്നതെന്ന് ഒരു വെബ്സൈറ്റ് റിപ്പോ*ർട്ട് ചെയ്തു. പുരാണ പരന്പരകളിൽ ശിവന്റെ വേഷം അവതരിപ്പിക്കുന്നുണ്ട് മോഹിത്.

പ്രിയങ്കയുടെ അപ്പച്ചിയാണ് മോഹിതിനെ കണ്ടെത്തിയത്. പുരാണ സീരിയിലുകൾ കണ്ട് മോഹിതിന്റെ ശിവ വേഷം അപ്പച്ചിക്ക് വല്ലാതെ പിടിച്ചതാണോ ഇതിന് പിന്നിലെ ചേതോവികാരം എന്നൊന്നും അറിയില്ല. എങ്കിലും ശിവനെ അവതരിപ്പിക്കുന്ന ഈ യുവതാരം പ്രിയങ്കയുടെ അച്ഛമ്മയുടെ മനസിനെ മോഹിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.

പലപ്പോഴും ബോൾഡായ തീരുമാനങ്ങൾ കൈക്കൊള്ളുന്ന നടിമാരിൽ ഒരാളായ പ്രിയങ്ക അതേസമയം അപ്പച്ചിയുടെ സെലക്ഷന് സമ്മതം മൂളുമോയെന്ന കാര്യമാണ് ഇനി അറിയാനുള്ളത്. കാരണം ഭാവിവരനെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു നടി കൂടിയാണ് പ്രിയങ്ക. തന്റെ ആ നിലപാട് പലപ്പോഴും പ്രിയങ്ക പരോക്ഷമായി പ്രകടമാക്കിയിട്ടുമുള്ളതാണ്.

അതേസമയം ഇതു സംബന്ധിച്ച് മോഹിത് സൂം ടി.വിയോട് ആവേശഭരിതനായാണ് സംസാരിച്ചത്. ബോളിവുഡിലെ ഒന്നാം (നിര)​ നടിമാരിൽ ഒരാളായ പ്രിയങ്കാ ചോപ്രയുടെ ഭർത്താവാകാൻ തന്നെ പരിഗണിക്കുന്നത് വലിയ കാര്യമാണെന്നാണ് മോഹിത് പ്രതികരിച്ചത്.


More Stills

Keywords: Priyanka chopra,Priyanka chopra gallery, Priyanka chopra images, Priyanka chopra new stills, Priyanka chopra marriage, Priyanka chopra mohit, Priyanka chopra new gossip, Priyanka chopra cute stills, Priyanka chopra hot stills