ഇന്ത്യയിലെ ഏറ്റവും മികച്ച നടന്* ആരാണ്. ഒരു സര്*വെ നടത്തിയാല്* ഭൂരിപക്ഷം പേര്* പറയുന്ന ഒരു പേര് മോഹന്*ലാലിന്*റേതായിരിക്കുമെന്ന കാര്യത്തില്* ആര്*ക്കുമുണ്ടാവില്ല സംശയം. എന്നാല്* ചോദിക്കട്ടെ, സൌത്തിന്ത്യയിലെ ഏറ്റവും നല്ല ഡാന്*സര്* ആരാണ്? വിജയ്, കമലഹാസന്*, അല്ലു അര്*ജ്ജുന്* എന്നൊക്കെ പറയാന്* വരട്ടെ - ‘മോഹന്*ലാലാണ് തെന്നിന്ത്യയിലെ ഏറ്റവും മികച്ച നര്*ത്തകന്*’ !


ഇന്ത്യയിലെ വിവിധ ഭാഷാചിത്രങ്ങളിലായി നൃത്തസംവിധായിക എന്ന നിലയില്* 25 വര്*ഷം പൂര്*ത്തിയാക്കിയ ശാന്തിമാസ്റ്ററാണ് മോഹന്*ലാലിനെ ഏറ്റവും മികച്ച നര്*ത്തകനായി വിശേഷിപ്പിക്കുന്നത്.

“തെന്നിന്ത്യയിലെ മിക്ക സൂപ്പര്*സ്റ്റാറുകള്*ക്കൊപ്പവും വര്*ക്ക് ചെയ്തിട്ടുണ്ടെങ്കിലും മോഹന്*ലാലാണ് സൂപ്പര്* ഡാന്*സര്*. അദ്ദേഹവുമൊത്ത് എഴുപതോളം സിനിമകള്* ചെയ്തിട്ടുണ്ട്. പത്തൊമ്പതാം വയസുമുതല്* ഇപ്പോള്* നാല്*പ്പത്താറാം വയസുവരെ. ഡാന്*സ് പഠിക്കാതെ ഇത്ര മനോഹരമായി ഡാന്*സ് ചെയ്യുന്ന മറ്റൊരാളില്ല. അഭിനയം മാത്രമല്ല, എല്ലാ കലകളോടും അഭിനിവേശമുള്ളയാളാണ്” - ശാന്തി മാസ്റ്റര്* വ്യക്തമാക്കുന്നു.

“ലാല്* സാ*റിനൊപ്പം വര്*ക്ക് ചെയ്യാന്* അവസരം ലഭിച്ചത് കരിയറിലെ വലിയ നേട്ടമാണ്. ഭരതം, കമലദളം, അപ്പു, കിലുക്കം, ആറാം തമ്പുരാന്*, നരസിംഹം, രാവണപ്രഭു, രാജശില്*പ്പി അങ്ങനെ അദ്ദേഹവുമൊത്ത് ഒരുപാട് നല്ല സിനിമകളിലെ ഗാനരംഗങ്ങളില്* വര്*ക്ക് ചെയ്തു. അദ്ദേഹത്തിന്*റെ നൃത്തരംഗങ്ങളില്* ഏതാണ് ഏറ്റവുമിഷ്ടം എന്ന് പറയാനാകാത്തതും അതുകൊണ്ടുതന്നെ” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്* ശാന്തി മാസ്റ്റര്* പറയുന്നു.


M
ohanlal more stills



Keywords:Mohanlal,Allu Arjun,Bharatham,Kamaladalam,Appu,Kilukam,Aaram Thamburan,Narasimham,Ravanaprabhu,Santhi Master,Super dancer,Vijay,Kamal Hassan,malayalam film news