പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്* സ്ത്രീകള്* ധരിക്കുന്ന വേഷത്തില്* നില്*ക്കുന്ന ആമിര്* ഖാന്റെ ഫോട്ടോ പുറത്ത്. രാജ്*കുമാര്* ഹിരാനി സംവിധാനം ചെയ്യുന്ന പി.കെ എന്ന ചിത്രത്തിലാണ് ആമിര്* പാവാട ധരിച്ച് പ്രത്യക്ഷപ്പെടുന്നത്. ഒപ്പം ഒരു കോട്ടും അദ്ദേഹം ധരിച്ചിട്ടുണ്ട്.


മഞ്ഞ ഗാഗ്രയും കോട്ടും ധരിച്ച കൈയില്* ഒരു ട്രാന്*സിസ്റ്ററുമായി നില്*ക്കുന്ന ആമിറിന്റെ ചിത്രം കൌതുകമുണര്*ത്തുന്നു. രാജസ്ഥാനില്* ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഇവിടുത്തെ ഷൂട്ടിംഗ് 45 ദിവസം നീളും. ഒരു അപകടത്തില്* ഓര്*മ്മ നഷ്ടപ്പെട്ട് പിന്നീട് മദ്യത്തിന് അടിമയാകുന്ന കഥാപാത്രമാണ് ആമിര്* ചിത്രത്തില്* അവതരിപ്പിക്കുന്നത് എന്നാണ് സൂചനകള്*.

ഭാര്യ കിരണിനെയും മകന്* ആസാദിനെയും ഇത്രയും ദിവസം പിരിഞ്ഞിരിക്കാന്* വയ്യാത്തതിലാല്* അവരേയും ആമിര്* ഒപ്പം കൂട്ടിയിട്ടുണ്ട്.

അനുഷ്ക ശര്*മ്മയാണ് ചിത്രത്തിലെ നായിക. 3 ഇഡിയറ്റ്സ് എന്ന ചിത്രത്തിന് ശേഷം ഹിരാനിയും ആമിറും ഒന്നിക്കുന്ന ചിത്രമാണിത്.More stills


Keywords:Aamir Khan,Kiran,son Aasad,3 Idiotes,Hirani,P K,hindi film news