എൺപതുകളിൽ രണ്ട് കള്ളന്മാരുടെ കഥ പറഞ്ഞ് പ്രേക്ഷകരെ രസിപ്പിച്ച ദൊ ഓർ ദൊ പാഞ്ച് എന്ന സിനിമയാണ് ഈ കാലഘട്ടത്തിലെ കഥ പറഞ്ഞ് പുനർജനിക്കാൻ പോകുന്നത്.

അമിതാഭ് ബച്ചനും ശശി കപൂറും ചേർന്ന് ഭംഗിയാക്കിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അഭിഷേക് ബച്ചനും ബോബി ഡിയോളുമാണ്. അമിതാഭ് ബച്ചൻ അവതരിപ്പിച്ച കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്പോൾ അഭിഷേകിന് അത് വലിയൊരു വെല്ലുവിളിയായിരിക്കും. അച്ഛൻ അവതരിപ്പിച്ച കഥാപാത്രത്തെ ആദ്യമായാണ് അഭിഷേക് പുനരവതരിപ്പിക്കുന്നത്.

തേരി മേരി കഹാനി എന്ന ചി
ത്രം സംവിധാനം ചെയ്ത കുനാൽ കോഹ്*ലിയാണ് ഈ കോമഡി ചിത്രവും ഒരുക്കുന്നത്. ചിത്രത്തെ കുറിച്ച് ഇപ്പോൾ ഒന്നും പറയാറായിട്ടില്ലെന്നാണ് കോഹ്*ലി പറയുന്നത്. 'ഇപ്പോൾ തന്നെ കാര്യങ്ങൾ പറഞ്ഞാൽ അത് ഒരുപാട് നേരത്തേ ആയിരിക്കും. എല്ലാ കാര്യങ്ങൾക്കും തീരുമാനമായാൽ വിശദവിവരങ്ങൾ ഉടൻ തന്നെ ഔദ്യോഗികമായി അറിയിക്കും.'സംവിധായകൻ അറിയിച്ചു.

ഹേമാ മാലിനി,​ പർവീൺ ബാബി എന്നിവരായിരുന്നു അമിതാഭ് ബച്ചന്രെയും ശശി കപൂറിന്രെയും നായികമാരായി അഭിനയിച്ചത്. പുതിയ ചിത്രത്തിലെ നായികമാർ ആരെല്ലാം എന്നതിൽ തീരുമാനമായിട്ടില്ല.Abhishek Bachan


Keywords: abhishek bachan new film, abhishek bachan gallery, abhishek bachan images, abhishek bachan new film