ഇല പൊഴിക്കുന്ന ശിശിരത്തിലാണ്
നീ എന്നിലൊരു സൌഹൃദ പൂക്കണിയായത്*
ഇതേ ഹിമാവസരങ്ങളിലാണ്*
നീ എന്നിലൊരു
കുളിര്* മഞ്ഞു കണമായി
ഉഷ്മള സ്മൃതികള്* ഒരുക്കി അണഞ്ഞതും.
കാതങ്ങള്*ക്കകലെ നിന്* വാക്കുകളില്*
സൌഹൃദം ഉണര്*ന്നതും
വിരല്*തുമ്പില്* നിന്നൊഴുകിയിറങ്ങുന്ന
അക്ഷരങ്ങളാല്*
അപരിചിതര്* നാം പരിചിതരായതും
ഇതേ ഹിമവാസരങ്ങളിലാണ്
മൊഴികള്* കോര്ത്തെന്നരികില്* നീ
എത്താത്ത പുലര്*വേളകള്*
ബോധമണ്ടലത്തില്* ശിശിര നോവുണര്ത്തുമ്പോള്*
മറവിയുടെ സ്ഫുരനങ്ങലെല്*ക്കാതെ
കാത്തു സൂക്ഷിക്കുന്നു ഞാന്*
നിന്നെയും ,നിന്റെ സൌഹൃദത്തെയും !


Keywords:songs,poems,kavithakal,love poems,friendship poems