അനിയത്തിപ്രാവിൽ കണ്ട ചാക്കോച്ചനെയല്ല എൽസമ്മ എന്ന ആൺകുട്ടിയിൽ പ്രേക്ഷകർ കണ്ടത്. ചാക്കോച്ചന്രെ തിരിച്ചുവരവ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതു തന്നെയായിരുന്നു. ചോക്ക്ലേറ്റ് നായകനിൽ നിന്നും സീരിയസ് കഥാപാത്രങ്ങളിലേയ്ക്കുള്ള ചാക്കോച്ചന്രെ മാറ്റമായിരുന്നു ആ അത്ഭുതപ്പെടുത്തൽ.

കുറച്ച് വർഷങ്ങൾക്കു മുന്പ് കുഞ്ചാക്കോ ബോബന്രെ ചിത്രങ്ങളെല്ലാം പ്രതീക്ഷിച്ചത്ര വിജയം ഉണ്ടാക്കിയിരുന്നില്ല. സിനിമ വിടേണ്ടി വരും എന്ന അവസ്ഥയുടെ അടുത്തെത്തി നിൽക്കുന്പോഴാണ് ഈ ഉയർത്തെഴുന്നേൽപ്. എൽസമ്മ എന്ന ആൺകുട്ടി,​ ട്രാഫിക്,​ സീനിയേഴ്സ്,​ ഓർഡിനറി,​ മല്ലൂസിംഗ്,​ പോപ്പിൻസ്,​ റോമൻസ് തുടങ്ങിയ ചിത്രങ്ങളെല്ലാം വിജയക്കൊടി പാറിപ്പിച്ചപ്പോഴും അതിൽ കൂടുതൽ സന്തോഷിക്കാൻ താനില്ല എന്നാണ് ചാക്കോച്ചൻ പറയുന്നത്.

'എന്രെ ഭാഗ്യം കൊണ്ടാണ് അഭിനയിച്ച ചിത്രങ്ങൾ വിജയിക്കുന്നത്. അതിൽ സന്തോഷമുണ്ട്. എന്നാൽ പൂർണമായി സന്തോഷിക്കാറില്ല. കാരണം അടുത്ത സിനിമയിൽ പ്രേക്ഷകർക്ക് കൂടുതൽ പ്രതീക്ഷ ഉണ്ടാക്കുന്നതാണ് ഈ വിജയം. അപ്പോൾ അതിനനുസരിച്ചുള്ള കഠിനാധ്വാനം വേണ്ടി വരും. ഇത് എന്നിൽ ആശങ്ക ഉണ്ടാക്കാറുണ്ട്. പക്ഷേ അങ്ങനെയുള്ള കഠിനാധ്വാനമാണ് കഥാപാത്രങ്ങളെ കൂടുതൽ ഭംഗിയാക്കുന്നത്'-കുഞ്ചാക്കോ ബോബൻ പറഞ്ഞു.

പുതിയ കഥകളുടെ ഭാഗമാകാൻ കഴിയുന്നതും വളരെ വ്യത്യസ്തതയുള്ള കഥാപാത്രങ്ങൾ തന്നെ തേടി എത്തുന്നതിലും വളരെ സന്തോഷമുണ്ടെന്ന് യുവത്വത്തിന്രെ ഹരമായ ചാക്കോച്ചൻ പറഞ്ഞു.

സുഗീത് സംവിധാനം ചെയ്യുന്ന 3ഡോട്ട്സ്,​ ബാബു ജനാർദ്ദനന്രെ ഭക്തിപ്രസ്ഥാനം: ഗോഡ് ഫോർ സെയ്ൽ,​ സോഹൻലാൽ സംവിധാനം ചെയ്യുന്ന കഥവീട്,​ രാജേഷ് പിള്ളയുടെ മോട്ടോർ സൈക്കിൾ ഡയറി,​ ലാൽജോസ് സംവിധാനം ചെയ്യുന്ന പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും റോഷൻ ആൻഡ്രൂസിന്രെ ഹൗ ഓൾഡ് ആർ യു തുടങ്ങിയവയാണ് താരത്തിന്രെ വരാൻ പോകുന്ന സിനിമകൾ.

Kunchacko Boban


Keywords: kunchacko boban, kunchacko boban gallery, kunchacko boban images, kunchacko boban photos, kunchacko boban new stills, kunchacko boban new role, kunchacko boban aniyathipravu