കമലഹാസന്* ഏറെ വിഷമിച്ചാണ് അന്ന് അതുപറഞ്ഞത് - വിശ്വരൂപം റിലീസ് ചെയ്യാന്* കഴിഞ്ഞില്ലെങ്കില്* എന്*റെ വീടുള്*പ്പടെ എല്ലാം വിറ്റ് കടം വീട്ടും, എന്നിട്ട് ഇന്ത്യ വിട്ട് മറ്റെവിടെയെങ്കിലും പോകും. ഭാഗ്യം! കമലിന് അങ്ങനെ ഒരവസ്ഥ ഉണ്ടായില്ല. വിശ്വരൂപം ലോകമെമ്പാടും നിന്ന് 13 ദിവസം കൊണ്ട് വാരിക്കൂട്ടിയത് 120 കോടി രൂപ!


ജനുവരി 25നാണ് തമിഴ്നാട് ഒഴികെയുള്ള ഇടങ്ങളില്* വിശ്വരൂപം പ്രദര്*ശനത്തിനെത്തിയത്. എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലെയും പിന്നീട് തമിഴ്നാട്ടില്* റിലീസായപ്പോള്* അവിടത്തെ മൂന്ന് ദിവസത്തെയും കളക്ഷന്* കൂടിച്ചേര്*ന്നാണ് 120 കോടി രൂപയിലെത്തിയിരിക്കുന്നത്. സിനിമ ഇപ്പോഴും എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞ സദസില്* പ്രദര്*ശനം തുടരുകയാണ്.

യന്തിരന്*, തുപ്പാക്കി എന്നീ സിനിമകള്*ക്ക് ശേഷം 100 കോടി ക്ലബില്* ഇടം കിട്ടുന്ന തമിഴ് ചിത്രമാണ് വിശ്വരൂപം. എന്നാല്* ഹിന്ദി മേഖലയില്* ഈ സിനിമയുടെ ഹിന്ദി പതിപ്പാണ് റിലീസായത് എന്നോര്*ക്കണം - വിശ്വരൂ*പ് എന്ന പേരില്*.

95 കോടി രൂപയായിരുന്നു ഈ സിനിമയുടെ നിര്*മ്മാണച്ചെലവ്. കമലഹാസനും സഹോദരന്* ചന്ദ്രഹാസനും പ്രസാദ് വര പൊട്*ലൂരിയും ചേര്*ന്നാണ് വിശ്വരൂപം നിര്*മ്മിച്ചത്. പി വി പി സിനിമയും ബാലാജി മോഷന്* പിക്ചേഴ്സുമാണ് വിശ്വരൂപം വിതരണം ചെയ്തത്.

അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്പൈ ത്രില്ലര്* എന്നാണ് മാധ്യമങ്ങള്* വിശ്വരൂപത്തെ വിലയിരുത്തിയത്. തമിഴകം കണ്ട ഏറ്റവും സാങ്കേതികമികവുള്ള സിനിമയെന്നും നിരൂപകര്* വിശ്വരൂപത്തെ വിശേഷിപ്പിക്കുന്നു.

വിശ്വരൂപത്തിന്*റെ രണ്ടാം ഭാഗം ഉടനുണ്ടാകുമെന്ന സൂചനയും കമലഹാസന്* നല്*കുന്നുണ്ട്. ഇതിന്*റെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്* ചിത്രീകരിച്ചുകഴിഞ്ഞതായും റിപ്പോര്*ട്ടുകളുണ്ട്.


More stillsKeywords:Viswaroopam,record collection,Kamal Hassan,Spy thriller,Chandra Hassan,viswaroopam second part,Yanthiran,Thuppakki,tamil film news