യോഗാസങ്ങളില്* വളരെ പ്രധാപ്പെട്ട ഒന്നാണ് സൂര്യ നമസ്ക്കാരം. പ്രാണായാമത്തേയും യോഗാസങ്ങളേയും കൂട്ടിയോജിപ്പിക്കുന്നത് സൂര്യനമസ്ക്കാരമാണ്.

സൂര്യന് അഭിമുഖമായി നിന്നുകൊണ്ട് രാവിലെയും വൈകിട്ടുമാണ് (സൂര്യോദയത്തിലും അസ്തമയത്തിലും) ഇത് ശീലിക്കുക.

പ്രധാനമായും രണ്ട് രീതികളാണ് സൂര്യനമസ്ക്കാരത്തില്* നിലവിലുള്ളത്. ഇതില്* ഒന്നില്* 10 പടികളും മറ്റേതില്* 12 പടികളുമാണ് ഉള്ളത്. പടികള്* താഴെ പറയുന്നു. ഇതില്* 10 പടികളുള്ള സൂര്യനമസ്ക്കാരത്തില്* അഞ്ചും ഒന്*പതും പടികള്* ഒഴിവാക്കിയിട്ടുണ്ട്. ഇവയോരോന്നും ശ്വാസനിയന്ത്രണത്തോടു കൂടി വേണം പാലിക്കാന്*.

1. കൈകാലുകള്* ചേര്*ത്തുവെച്ച് നിവര്*ന്നു നില്*ക്കുക. കൈകള്* തലയ്ക്ക് മുകളിലേക്ക് ഉയര്*ത്തി ശരീരം പുറകോട്ട് വളച്ച് ശ്വാസം പൂര്*ണ്ണമായി ഉള്ളിലേക്ക് വലിക്കുക.

2. ഉടല്* മുന്നോട്ട് വളച്ച് നെറ്റി കൊണ്ട് കാല്* മുട്ടില്* സ്പര്*ശിക്കുക. കൈപ്പത്തികള്* കാലുകള്*ക്ക് ഇരുവശവുമായി നിലത്ത് പതിച്ച് വയ്ക്കുക.

3. വലതുകാല്* പുറകോട്ട് നീട്ടി ഇടത് കാല്*മുട്ട് മുന്നോട്ട് കൊണ്ടുവന്ന ശേഷം മുകളിലേക്ക് നോക്കി ശ്വസിക്കുക. പൃഷ്ഠം ഉപ്പൂറ്റിയില്* കൊണ്ടുവന്ന് അമര്*ത്തി വയ്ക്കുക.

4. കൈപ്പത്തികളിലും കാല്*വിരലുകളിലും നില്*ക്കത്തക്ക രീതിയില്* ഇടതുകാല്* പുറകോട്ട് നീട്ടുക. ഇങ്ങനെ നില്*ക്കുമ്പോള്* തല മുതല്* പാദം വരെ ശരീരം ഒരു നേര്*രേഖയിലെന്ന പോലെ ആകും. പ്രതലവുമായി 30 ഡിഗ്രി കോണില്* വേണം. ശ്വാസം പൂര്*ണ്ണമായി പുറത്തേക്ക് വിടുക.

5. മുന്*പടിയില്* നിന്നു കൊണ്ട് കാല്* മുട്ട് വളച്ച് തറയില്* കുത്തി വിശ്രമിക്കുക. നെറ്റി തറയില്* തൊടണം. ഈ നിലയില്* പുറകോട്ടിരുന്നു കൊണ്ട് പൂര്*ണ്ണതോതില്* ശ്വാസോച്ഛാസം നടത്തുക.

6. കൈപ്പത്തികളും കാല്*വിരലുകളും അക്കാതെ നെഞ്ച് മുന്നോട്ട് കൊണ്ടുവന്ന് നെറ്റി തറയില്* മുട്ടിക്കുക. ഈ സമയത്ത് നെറ്റി, നെഞ്ച്, കാല്*കൈമുട്ടുകള്*, പാദങ്ങള്* എന്നിവ തറയില്* തൊട്ടിരിക്കും. ശ്വാസം പൂര്*ണ്ണമായി പുറത്തേക്ക് വിടുന്ന ഈ അവസരത്തില്* അരക്കെട്ട് അല്*പം ഉയര്*ന്നിരിക്കും. സാഷ്ടാംഗ നമസ്ക്കാരമാണിത്.

7. കൈകളുടേയും കാലുകളുടേയും സ്ഥാനം മാറാതെ നില്*ക്കുക. ശ്വാസം വലിച്ചു കൊണ്ട് തല ഉയര്*ത്തിപ്പിടിക്കുക. ഈ അവസ്ഥയില്* കാല്*മുട്ടുകള്* തറയില്* നിന്നും ഉയര്*ന്ന് ഒരേ നിരയില്* നില്*ക്കണം.

8. ഇനി ശ്വാസം പതിയെ പുറത്തേക്ക് വിടുക. ഉപ്പൂറ്റികളും കൈപ്പത്തികളും തറയില്* വയ്ക്കുക. അരക്കെട്ട് അല്*പമൊന്നുയര്*ത്തി തല താഴേക്ക് താഴ്ത്തി ഒരു കമാനത്തിന്റെ ആകൃതിയില്* നില്*ക്കുക.

9. അഞ്ചാമത്തെ പടിയിലേതു പോലെ നിന്നുകൊണ്ട് ശ്വാസോച്ഛാസം നടത്തുക.

10. ശ്വാസം ഉള്ളിലേക്ക് എടുത്തു കൊണ്ട് വലതുകാല്* കൈകളുടെ ഇടയില്* നിരയൊപ്പിച്ച് കൊണ്ടുവരിക. അതിനു ശേഷം മൂന്നാമത്തെ പടിയിലേതു പോലെ ശരീരം വളച്ച് മുകളിലേക്ക് ഉയര്*ത്തുക.

11. ശ്വാസം ക്രമമായി പുറത്തേക്ക് വിടുക. ഇനി ഇടതുകാല്* മുന്നോട്ട് കൊണ്ടുവന്ന് വലതുകാലിനോട് ചേര്*ത്തു വച്ച് രണ്ടാമത്തെപടിയിലേതു പോലെ നെറ്റി കാല്*മുട്ടുകളിലേക്ക് മുട്ടിച്ചു നില്*ക്കുക.

12. ശ്വാസം ഉള്ളിലേക്കെടുത്ത് നിവര്*ന്നു നിന്ന് കൈകള്* കൂപ്പി നിന്ന് ശരീരത്തിന് വിശ്രമം നല്*കുക.


More yoga images


Keywords:yoga tips,yoga images,remedies,exercise images