തൊട്ടാല്* പൊള്ളുന്ന പ്രമേയത്തിലൂടെ വായനക്കാരെ ഞെട്ടിച്ച ചെറുകഥയാണ് ‘ലീല’. ആര്* ഉണ്ണി മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ഈ കഥയില്* നിന്ന് ഒരു സിനിമ രൂപപ്പെടുത്താന്* ധൈര്യമുള്ള ഒരേയൊരു സംവിധായകനേ ഇന്ന് മലയാളത്തിലുള്ളൂ - രഞ്ജിത്. അദ്ദേഹം ഈ കഥ വായിച്ചയുടന്* ഇതിലെ സിനിമാ സാധ്യത തിരിച്ചറിയുകയും ചെയ്തു.


സ്വന്തം അച്ഛനാല്* പീഡിപ്പിക്കപ്പെടുന്ന ലീല എന്ന പെണ്*കുട്ടിയുടെ ജീവിതവും അവളെ കണ്ടെത്തുന്ന കുട്ടിയപ്പന്* എന്ന മനുഷ്യന്*റെ ജീവിതയാത്രയുമാണ് കഥ. ക്ലൈമാക്സൊക്കെ അല്*പ്പം വിപ്ലവകരമാണ്. നായകനും നായികയും ആ രംഗങ്ങളില്* നഗ്നരാവണം. വളരെ സൌന്ദര്യപരമായി ആ രംഗങ്ങള്* ചിത്രീകരിക്കാന്* കഴിയുമെന്ന വിശ്വാസമുള്ളതിനാല്* രഞ്ജിത് പ്രൊജക്ടുമായി മുന്നോട്ടുപോയി.

മോഹന്*ലാല്*, ശങ്കര്* രാമകൃഷ്ണന്* എന്നിവരിലൂടെ കടന്ന് നായക കഥാപാത്രം മെഗാസ്റ്റാര്* മമ്മൂട്ടിയിലെത്തി. അതുപോലെ തന്നെയായിരുന്നു നായികയുടെ കാര്യവും. ആന്* അഗസ്റ്റിന്*, കാര്*ത്തിക നായര്* എന്നിവരെ പരിഗണിച്ചു. ഒടുവില്* ലീലയാകാനുള്ള ഭാഗ്യം റിമ കല്ലിങ്കലിലേക്കെത്തുകയാണ്.

ലൈംഗികത ഇഴചേര്*ന്നുകിടക്കുന്ന ഈ കഥയില്* അഭിനയിക്കുന്നതിനേക്കുറിച്ച് റിമ കല്ലിങ്കല്* നിലപാട് വ്യക്തമാക്കുന്നു. “ലൈംഗികത എന്ന എലമെന്*റിനേക്കാള്* ഞാന്* ശ്രദ്ധിച്ചതും എന്നെ ഈ കഥയില്* ആകര്*ഷിച്ചതും കുട്ടിയപ്പന്* എന്ന കഥാപാത്രമാണ്. മാത്രമല്ല, എനിക്ക് രഞ്ജിത്തിനെ വിശ്വാസമാണ്. പ്രേക്ഷകര്*ക്ക് ദഹിക്കാത്തതായ ഒന്നും അദ്ദേഹം ചെയ്യില്ല എന്ന കാര്യത്തില്* ഉറപ്പുണ്ട്” -അഭിമുഖത്തില്* റിമ പറയുന്നു.

ഇന്നത്തെ സാഹചര്യത്തില്* ഏറെ പ്രസക്തമായ വിഷയമാണ് ‘ലീല’ പറയുന്നതെന്നും അതും തന്നെ ഈ സിനിമയിലേക്ക് അടുപ്പിച്ച ഘടകമാണെന്നും റിമ പറയുന്നു.




More stills



Keywords:Rima Kallingal,Ranjith,Leela,mohanlal,Mammootty,sankar ramakrishnan,Ann Agustine,Karthika Nair,Malayalam film news