മമ്മൂട്ടി, ​ പ്രേംനസീർ എന്നിവരെ വച്ച് ജോഷി കൊടുങ്കാറ്റ് എന്ന സിനിമ സംവിധാനം ചെയ്തിരുന്നു. അതേ പേരിൽ തന്നെയാണ് മോഹൻലാലിനെ നായകനാക്കി ആഷിക് അബു ചിത്രമൊരുക്കുന്നത്.

സോൾട്ട് ആന്ര് പെപ്പർ,​ 22 ഫീമെയിൽ കോട്ടയം,​ ടാ തടിയാ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഇടുക്കി ഗോൾഡ് എന്ന കോമഡി ചിത്രത്തിന്രെ മിനുക്ക് പണികളിലാണ് ആഷിക് അബു ഇപ്പോൾ. മണിയൻപിള്ള രാജുവും ലാലുമാണ് ഇതിൽ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. അതിനു ശേഷം മമ്മൂട്ടിയെ നായകനാക്കി ഗാംഗ്സറ്റർ എന്ന സിനിമയും ആഷിക് അബു സംവിധാനം ചെയ്യുന്നുണ്ട്.

കൊടുങ്കാറ്റ് എന്ന ചിത്രത്തിന്രെ തിരക്കഥ പൂർത്തിയായിട്ടില്ല. ചിത്രത്തെ കുറിച്ച് മോഹൻലാലും ആഷിക് അബുവും സംസാരിച്ചു എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഈ വർഷം ക്രിസ്മസിൽ കൊടുങ്കാറ്റിന്രെ ചിത്രീകരണം തുടങ്ങും. മറ്റുതാരങ്ങളെ നിശ്ചയിച്ചിട്ടില്ല.


Mohanlal

Keywords: mohanlal latest stills, mohanlal images, mohanlal gallery, mohanlal in kodumkattu, new film kodumkattu